ലോകത്തിലെ ഏറ്റവും കരുത്തുറ്റ ടാബ്‌ലറ്റ് അസൂസിന്റേത്

Posted By:

ലോകത്തിലെ ഏറ്റവും കരുത്തുറ്റ ടാബ്‌ലറ്റ് അസൂസിന്റേത്

മത്സരം മുറുകി കൊണ്ടിരിക്കുന്ന ടാബ്‌ലറ്റ് വിപണിയില്‍ ലോകത്തിലെ തന്നെ ഏറ്റവും കരുത്തന്‍ ടാബ്‌ലറ്റ് എന്ന വിശേഷണം നേടിയിരിക്കുന്നു അസൂസിന്റെ പുതിയ ടാബ്‌ലറ്റ് കമ്പ്യൂട്ടര്‍.  അസൂസ് ട്രാന്‍സ്‌ഫോര്‍മര്‍ പ്രൈം എന്നാണ് ഈ കരുത്തന്‍ ടാബ്‌ലറ്റിന്റെ പേര്.  10.1 ഇഞ്ച് സൂപ്പര്‍ ഐപിഎസ് എല്‍സിഡി കപ്പാസിറ്റീവ് എച്ച്ഡി റെസൊലൂഷന്‍ ടച്ച് സ്‌ക്രീന്‍ ആണ് ഈ ടാബ്‌ലറ്റിന്റെ ഏറ്റവും ആകര്‍ഷണീയമായ സവിശേഷത.

ഫീച്ചറുകള്‍:

  • എന്‍വിഡിയ ഡെഗ്ര 3 ചിപ്‌സെറ്റ്

  • ക്വാഡ്‌കോര്‍ 1.3 ജിഗാഹെര്‍ഡ്‌സ് കോര്‍ട്ടെക്‌സ്-എ9 പ്രോസസ്സര്‍

  • യുഎല്‍പി ജിഫോഴ്‌സ് ഗ്രാഫിക്‌സ് പ്രോസസ്സിംഗ് യൂണിറ്റ്

  • ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് വി3.2 ഹണികോമ്പ് ഓപറേറ്റിംഗ് സിസ്റ്റം

  • വി4.0 ഐസ് ക്രീം സാന്‍ഡ്‌വിച്ച് ഓപറേറ്റിംഗ് സിസ്റ്റത്തിലേക്ക് അപ്‌ഡേറ്റ് ചെയ്യാനുള്ള സംവിധാനം

  • എച്ച്ഡി 1080പി വീഡിയോ റെക്കോര്‍ഡിംഗ് സാധ്യമാകുന്ന 8 മെഗാപിക്‌സല്‍ എല്‍ഇഡി ഫ്ലാഷ് ക്യാമറ

  • വീഡിയോ കോണ്‍ഫറന്‍സിംഗിന് 1.2 മെഗാപിക്‌സല്‍ സെക്കന്ററി ക്യാമറ
ഒരു ടാബ്‌ലറ്റ് കമ്പ്യൂട്ടറില്‍ നിന്നും ഉപഭോക്താക്കള്‍ പ്രതീക്ഷിക്കുന്ന എല്ലാ പ്രത്യേകതകളോടെയും വരുന്ന ഈ ടാബ്‌ലറ്റ് അള്‍ട്ടിമേറ്റ് ടാബ്‌ലറ്റ് എന്ന വിശേഷണത്തിന് അര്‍ഹമാണ്.  ടാബ്‌ലറ്റുകളുടെ കൂട്ടത്തില്‍ ഒന്നാം സ്ഥാനത്താണ് ഇതിന്റെ സ്ഥാനം.

സോണിയുടെ പ്ലേസ്റ്റേഷന്‍ 3 ഡ്യുവല്‍ ഷോക്ക് കണ്‍ട്രോളര്‍ ഈ പുതിയ അസൂസ് ടാബ്‌ലറ്റുമായി ചേര്‍ന്നു പോകും എന്നതാണ് ഇതിന്റെ മറ്റൊരു എടുത്തു പറയത്തക്ക പ്രത്യേകത.  പ്ലേസ്റ്റേഷന്‍3 കണ്‍ട്രോളര്‍ പ്രവര്‍ത്തിപ്പിക്കാവുന്ന മറ്റൊരു ടാബ്‌ലറ്റ് സോണി ടാബ്‌ലറ്റ് എസ് ആണ്.

പ്ലേസ്റ്റേഷന്‍ 3യുടെ ഡ്യുവല്‍ ഷോക്ക് കണ്‍ട്രോളര്‍ പ്രവര്‍ത്തിപ്പിക്കാന്‍ അസൂസ് ട്രാന്‍സ്‌ഫോര്‍മര്‍ പ്രൈമില്‍ പുതിയൊരു ഡ്രൈവറുടെ ആവശ്യമില്ല എന്നതാണ് ഒരു ശ്രദ്ദേയ വസ്തുത.  പകരം യുഎസ്ബി പോര്‍ട്ട് വഴി ഡ്യുവല്‍ ഷോക്ക് കണ്‍ട്രോളര്‍ ഈ അസൂസ് ടാബ്‌ലറ്റുമായി ബന്ധിപ്പിച്ചാല്‍ മതി.

എന്നാല്‍ സോണി ടാബ്‌ലറ്റ് എസില്‍ പിഎസ്3 ഡ്യുവല്‍ ഷോക്ക് കണ്‍ട്രോളര്‍ പ്രവര്‍ത്തിപ്പിക്കാന്‍ ഒരു അഡാപ്റ്ററോ മറ്റോ വാങ്ങേണ്ടി വരും.  അതിനു ശേഷം മാത്രമേ ഡ്യുവല്‍ ഷോക്ക് കണ്‍ട്രോളര്‍ ബ്ലൂടൂത്ത് വഴി ബന്ധിപ്പിച്ച് ഉപയോഗപ്പെടുത്താന്‍ സാധിക്കൂ.

പ്ലേസ്റ്റേഷന്‍ 3 ഡ്യുവല്‍ ഷോക്ക് കണ്‍ട്രോളര്‍ വയര്‍ലെസ് ആയും അസൂസ് ട്രാന്‍സ്ഫര്‍ ടാബ്‌ലറ്റുമായി ബന്ധിപ്പിക്കാന്‍ കഴിയും.  എന്നാല്‍ വയര്ഡലെസ് ആയി ബന്ധിപ്പിക്കുമ്പോള്‍ എല്ലാ ഗെയിമുകളും കളിക്കാന്‍ സാധിക്കില്ല എന്നൊരു പോരായ്മയുണ്ട്.  അതുകൊണ്ട് യുഎസ്ബി കണക്റ്റിവിറ്റി ഉപയോഗപ്പെടുത്തുന്നതാണ് നല്ല മാര്‍ഗം.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot