നോട്ട്ബുക്കുകള്‍ക്ക്‌ വെല്ലുവിളിയായി അസുസ്

Posted By: Staff

നോട്ട്ബുക്കുകള്‍ക്ക്‌ വെല്ലുവിളിയായി അസുസ്

കമ്പ്യൂട്ടറുകള്‍ക്കും ലാപ്‌ടോപ്പുകള്‍ക്കും നമ്മുടെ നിത്യ ജീവിതത്തിലുള്ള പങ്ക് വളരെ വലുതാണ് ഇന്ന്. ഇതൊന്നും ഇല്ലാത്ത ഒരു ലോകം സങ്കല്‍പിക്കാന്‍ തന്നെ പ്രയാസം. നോട്ട്ബുക്ക്, നെറ്റ്ബുക്ക്, ടാബ്‌ലറ്റ് കമ്പ്യൂട്ടര്‍ എന്നിങ്ങനെ വിവിധതരം ലാപ്‌ടോപ്പുകളിലും കമ്പ്യൂട്ടറുകളിലുമായാണ് ഇന്നത്തെ ജീവിതം എന്നവരെ പറയാം.

വളരെ കട്ടി കുറഞ്ഞ നോട്ട്ബുക്കുകള്‍ പലപ്പോഴും പ്രവര്‍ത്തനക്ഷമതയുടെ കാര്യത്തില്‍ പിറകിലായിരുന്നു. എന്നാല്‍ ഈ ഒരവസ്ഥയ്ക്ക് പരിഹാരമെന്നോണം എത്തുന്നു, അസുസ് യു36. വെറും 19 മില്ലിമീറ്റര്‍ മാത്രം കട്ടിയുള്ള വളരെ മികച്ച നോട്ട്ബുക്ക് ആണ് അസുസ് യു36.

നാലു സെല്‍ ബാറ്ററി ഉള്‍പ്പെടെ, ഈ നോട്ട്ബുക്കിന്റെ ആകെ ഭാരം വെറും 1.4 കിലോഗ്രാം മാത്രമാണെന്നത് മറ്റു നോട്ട്ബുക്ക്, ലാപ്‌ടോപ്പ് കമ്പ്യൂട്ടര്‍ നിര്‍മ്മാണ കമ്പനികള്‍ക്ക് ഒരു വെല്ലുവിളിയാണ്.

ഇതിന്റെ ഉന്നത ഗുണനിലവാരം പുലര്‍ത്തുന്ന എല്‍സിഡി പാനല്‍ മികച്ച വീഡിയോ അനുഭവം നല്‍കുന്നു. വാങ്ങി ഒരു മാസത്തിനുള്ളില്‍ ഈ പാനലിന് സൗജന്യ സര്‍വ്വീസിംഗോ, എന്തെങ്കിലും കേടുപാടു സംഭവിച്ചാല്‍ മാറ്റി കൊടുക്കുകയോ ചെയ്യുന്നതുമാണ്.

ഓരോ രാജ്യത്തും വ്യത്യസ്ത സ്‌പെസിഫിക്കേഷനുകളോടു കൂടിയ അസുസ് യു36 ആണിറക്കുന്നത്. അതുകൊണ്ടുതന്നെ ഈ നോട്ട്ബുക്ക് വാങ്ങുന്നതിനു മുന്‍പ് ഡീലറുമായി ബന്ധപ്പെട്ട് എന്തൊക്കെ സ്‌പെസിഫിക്കേഷനുകളാണ് ലഭ്യമായിട്ടുള്ളതെന്ന് അന്വേഷിച്ചതിനു ശേഷം വാങ്ങിക്കുന്നതായിരിക്കും ഉചിതം.

മോണിറ്ററിന്റേയും, ഫോട്ടോഗ്രഫിയുടേയും സെറ്റിംഗ്‌സില്‍ മാറ്റങ്ങള്‍ വരുന്നതുകൊണ്ട് നിറംകൊണ്ടും നമുക്ക് ഏതൊക്കെ നോട്ടബുക്കില്‍ ഏതൊക്കെ സ്‌പെസിഫിക്കഷനുകളായിരിക്കും എന്നു പ്രവചിക്കാനും കഴിയില്ല.

വിന്‍ഡോസ് 7 അള്‍ട്ടിമേറ്റ് ഓപറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ നോട്ട്ബുക്കിലെ പ്രോസസ്സര്‍ ഇന്റല്‍ കോര്‍ i7 2620എം ആണ്. 8 ജിബി വരെ ഉയര്‍ത്താവുന്ന മെമ്മറിയാണിതിനുള്ളത്. ഒരു 0.3 മെഗാപികസല്‍ വെബ് ക്യാമും ഉണ്ടിതില്‍.

രണ്ടു വര്‍ഷത്തെ ഗ്ലോബല്‍ ഹാര്‍ഡ് വെയര്‍ വാറന്റി, ഒരു വര്‍ഷത്തെ ബാറ്ററി പാക്ക് വാറന്റി എന്നിവയും അസുസ് യു36 നോട്ട്ബുക്കിന്റെ പ്രത്യേകതയാണ്.

31,500 രൂപ വില തീരുമാനിക്കപ്പെട്ടിരിക്കുന്ന അസുസ് യു36 ഉടന്‍തന്നെ ഇന്ത്യന്‍ വിപണിയില്‍ ലഭ്യമാകും.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot