Home
Computer

അസ്യൂസ് സെൻ‌ബുക്ക് ഡ്യുവോ 14, സെൻ‌ബുക്ക് പ്രോ ഡ്യുവോ 15 ലാപ്ടോപ്പുകൾ‌ ഇന്ത്യയിൽ‌ അവതരിപ്പിച്ചു

അസ്യൂസ് ഡ്യുവൽ സ്‌ക്രീൻ ലാപ്‌ടോപ്പുകൾ അപ്‌ഡേറ്റ് ചെയ്യ്ത് സെൻ‌ബുക്ക് ഡ്യുവോ 14, സെൻ‌ബുക്ക് പ്രോ ഡ്യുവോ 15 ഒ‌എൽ‌ഇഡി ലാപ്‌ടോപ്പുകൾ ഇന്ത്യയിൽ പുറത്തിറക്കി. ഈ ലാപ്‌ടോപ്പുകളുടെ പ്രധാന അപ്‌ഗ്രേഡുകൾ ഇലവൻത്ത് ജനറേഷൻ ഇന്റൽ പ്രോസസറുകളിലും പുതിയ വിലകളിലുമായി വരുന്നു. സെൻബുക്ക് ഡ്യുവോ 14 (യുഎക്സ് 482) 99,990 രൂപയിൽ ആരംഭിക്കുമ്പോൾ സെൻബുക്ക് പ്രോ ഡ്യുവോ 15 ഒഎൽഇഡി (യുഎക്സ് 582) വില ആരംഭിക്കുന്നത് 2,39,990 രൂപ മുതലാണ്. ഇന്ന് മുതൽ അസ്യൂസ് സെൻബുക്ക് ഡ്യുവോ 14 ലാപ്ടോപ്പ് വിൽപ്പനയ്‌ക്കെത്തും.

സെൻബുക്ക് പ്രോ ഡ്യുവോ 15

മറുവശത്ത്, സെൻബുക്ക് പ്രോ ഡ്യുവോ 15 ഒഎൽഇഡി മോഡൽ മെയ് മാസത്തിൽ വിൽപ്പനയ്‌ക്കെത്തും. ആമസോൺ, ഫ്ലിപ്കാർട്ട് വഴി അസൂസ് ലാപ്ടോപ്പുകളും അതുപോലെ തന്നെ ഓഫ്‌ലൈൻ റീട്ടെയിലർമാരായ അസ്യൂസ് എക്സ്ക്ലൂസീവ് സ്റ്റോറുകൾ, ക്രോമ, റിലയൻസ് ഡിജിറ്റൽ, വിജയ് സെയിൽസ് എന്നിവയും വിൽപ്പനയ്ക്ക് ലഭ്യമാക്കും. ഡ്യൂവൽ-ഡിസ്പ്ലേ സെറ്റപ്പുമായാണ് സെൻബുക്ക് ഡ്യുവോ സീരീസ് വിപണിയിൽ വരുന്നത്.

അസ്യൂസ് സെൻ‌ബുക്ക് ഡ്യുവോ സീരീസ് സവിശേഷതകൾ

അസ്യൂസ് സെൻ‌ബുക്ക് ഡ്യുവോ സീരീസ് സവിശേഷതകൾ

1920 x 1080 പിക്‌സൽ റെസല്യൂഷനോടുകൂടിയ പ്രൈമറി 14 ഇഞ്ച് ഡിസ്‌പ്ലേയുമായാണ് സെൻബുക്ക് ഡ്യുവോ 14 വരുന്നത്. ഈ ഡിസ്പ്ലേ 100 ശതമാനം എസ്ആർജിബി നിറങ്ങളെയും 400 നിറ്റ് വരെ ബറൈറ്നെസ്സ് ലെവലും സപ്പോർട്ട് ചെയ്യുന്നു. 12.6 ഇഞ്ച് വരുന്ന സെക്കണ്ടറി ഡിസ്പ്ലേയ്ക്ക് ഒരു ടിൽറ്റ് സംവിധാനം ഉണ്ട്. കൂടാതെ, സ്‌ക്രീൻപാഡ് പ്ലസ് എന്ന് വിളിക്കുന്ന ഇതിന് 1920 X 515 പിക്‌സൽ റെസല്യൂഷൻ ഉണ്ട്. സ്റ്റൈലസ് ഇൻപുട്ടിനെ ഈ ഡിവൈസ് സപ്പോർട്ട് ചെയ്യുന്നു.

എൻവിഡിയ ജിഫോഴ്‌സ് MX450 ഡെഡിക്കേറ്റഡ് ഗ്രാഫിക്സ് കാർഡുമുണ്ട്

ഇലവൻത്ത് ജനറേഷൻ ഇന്റൽ പ്രോസസറുകളുടെ രൂപത്തിലാണ് പ്രധാന മാറ്റങ്ങൾ നൽകിയിരിക്കുന്നത്. ഉപയോക്താക്കൾക്ക് സെൻബുക്ക് ഡ്യുവോ 14 നെ ഇന്റൽ കോർ i7-1156G7 പ്രോസസർ വരെ ക്രമീകരിക്കാം, ഒപ്പം എൻവിഡിയ ജിഫോഴ്‌സ് MX450 ഡെഡിക്കേറ്റഡ് ഗ്രാഫിക്സ് കാർഡുമുണ്ട്. ഈ ലാപ്ടോപ്പ് വാങ്ങുന്നവർക്ക് 16 ജിബി വരെ എൽപിഡിഡിആർ 4 എക്സ് റാമും 1 ടിബി വരെ എം 2 എസ്എസ്ഡിയും ക്രമീകരിക്കാം. ഈ ലാപ്‌ടോപ്പിൽ രണ്ട് തണ്ടർബോൾട്ട് 4 പോർട്ടുകൾ, ഒരു യുഎസ്ബി 3.2 ജെൻ 2 ടൈപ്പ്-എ പോർട്ട്, ഒരു എച്ച്ഡിഎംഐ 1.4, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക് എന്നിവയും ഉൾപ്പെടുത്തിയിരിക്കുന്നു.

അസ്യൂസ് ലാപ്ടോപ്പിൽ ഹാർമാൻ കാർഡൺ സ്പീക്കറുകൾ

വയർലെസ് കണക്റ്റിവിറ്റിക്കായി ഇതിൽ വൈ-ഫൈ 6, ബ്ലൂടൂത്ത് വി 5.0 കണക്റ്റിവിറ്റി ഓപ്ഷനുകൾ നൽകിയിട്ടുണ്ട്. അസ്യൂസ് ലാപ്ടോപ്പിൽ ഹാർമാൻ കാർഡൺ സ്പീക്കറുകൾ നൽകിയിട്ടുണ്ട്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) പവർഡ് നോയ്‌സ് ക്യാൻസലിങ് സൊല്യൂഷനും ഇതിൽ ഉൾപ്പെടുന്നു. സെൻബുക്ക് ഡ്യുവോ 14 ലാപ്‌ടോപ്പിലെ 70Wh ബാറ്ററി ഒരൊറ്റ ചാർജിൽ 17 മണിക്കൂർ ചാർജ് നൽകും. 3840 x 1100 പിക്‌സൽ റെസല്യൂഷനുള്ള 14.1 ഇഞ്ച് ടിൽറ്റിംഗ് സ്‌ക്രീൻപാഡ് പ്ലസ് ഡിസ്‌പ്ലേയുമായാണ് രണ്ടാമത്തെ ഡിസ്‌പ്ലേ വരുന്നത്. സെക്കന്ററി ഡിസ്പ്ലേ സ്റ്റൈലസിനെ സപ്പോർട്ട് ചെയ്യുന്നു, കൂടാതെ 400 നിറ്റ് പീക്ക് ബറൈറ്നെസുമുണ്ട്. ഇത് വാങ്ങുന്നവർക്ക് ഇന്റൽ കോർ i9-10980HK പ്രോസസർ വരെ 32 ജിബി വരെ ഡിഡിആർ 4 റാമും 1 ടിബി എം 2 പിസിഐ 3.0 എസ്എസ്ഡി സ്റ്റോറേജും തിരഞ്ഞെടുക്കാം.

More from GizBot

Best Mobiles in India

English summary
The 11th Gen Intel processors, as well as new prices, are the most significant updates to these laptops. The ZenBook Duo 14 (UX482) is priced at Rs 99,990, and the ZenBook Pro Duo 15 OLED (UX582) is priced at Rs 2,39,990.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X