അവിറ്റ ലിബർ വി 14 ലാപ്ടോപ്പ് ഇന്റൽ ടെൻത്ത് ജനറേഷൻ അവതരിപ്പിച്ചു: വില, സവിശേഷതകൾ
ഫെസ്റ്റിവൽ സീസണിൽ യുഎസ് ആസ്ഥാനമായ അവിറ്റ ലിബർ വി 14 ലാപ്‌ടോപ്പ് ഇന്ത്യയിൽ പുറത്തിറക്കി. 16 ജിബി റാമുമായി ജോടിയാക്കിയ ഇന്റൽ കോർ ഐ 7 ടെൻത്ത് ജനറേഷൻ പ്രോസസറാണ് ലാപ്‌ടോപ്പിന്റെ സവിശേഷത. ആന്റി-ഗ്ലെയർ സാങ്കേതികവിദ്യയുള്ള 14 ഇഞ്ച് ഫുൾ എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേയുള്ള ഇത് 1 ടിബി എസ്എസ്ഡി സ്റ്റോറേജ് ഓപ്ഷനിലാണ് വിപണിയിൽ വരുന്നത്. ബേസിലുകളിൽ സ്വർണ്ണ ആക്സന്റുകളുള്ള നേവി ബ്ലൂ ഫിനിഷിലാണ് അവിറ്റ ലിബർ 14 വരുന്നത്. അവിറ്റ ലിബർ വി 14 ലാപ്‌ടോപ്പിന് വെറും 1.25 കിലോഗ്രാം ഭാരം, നേർത്ത ഫ്രെയിം, ചെറുതായി നീണ്ടുനിൽക്കുന്ന വെബ് ക്യാമറ എന്നിവയുണ്ട്.

ഇന്ത്യയിലെ അവിറ്റ ലിബർ വി 14: വില, വിൽപ്പന
പുതിയ അവിറ്റ ലിബർ വി 14 ലാപ്‌ടോപ്പിന് ഇന്ത്യയിൽ 62,990 രൂപയാണ് വില വരുന്നത്. സിംഗിൾ നേവി ബ്ലൂ ഫിനിഷിൽ ഇത് ഫ്ലിപ്കാർട്ടിൽ വിൽപ്പനയ്‌ക്കെത്തിക്കുന്നു. ലോഞ്ച് ഓഫറുകളിൽ എസ്‌ബിഐ ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് എന്നിവയിൽ 10 ശതമാനം ഇളവ് ലഭിക്കുന്നു. 6,999 രൂപയിൽ ആരംഭിക്കുന്ന നോ-ഇഎംഐ ഓപ്ഷനും, എക്സ്ചേഞ്ചിന് 15,650 രൂപ കിഴിവും ലഭിക്കുന്നു.

അവിറ്റ ലിബർ വി 14: സവിശേഷതകൾ
വിൻഡോസ് 10 ഹോമിൽ പ്രവർത്തിക്കുന്ന അവിറ്റ ലിബർ വി 14, 14 ഇഞ്ച് ഫുൾ എച്ച്ഡി (1,920x1,080 പിക്‌സൽ) എൽഇഡി ബാക്ക്‌ലിറ്റ് ഡിസ്‌പ്ലേ അവതരിപ്പിക്കുന്നു. 16 ജിബി ഡിഡിആർ 4 റാമുമായി ജോടിയാക്കിയ ഇന്റൽ കോർ ഐ 7 ടെൻത്ത് ജനറേഷൻ പ്രോസസറാണ് ഈ ലാപ്‌ടോപ്പിന് കരുത്ത് നൽകുന്നത്. ലാപ്ടോപ്പിന് 1 ടിബി എസ്എസ്ഡി സ്റ്റോറേജ് വരുന്നു. ഇന്റൽ ഇന്റഗ്രേറ്റഡ് യുഎച്ച്ഡി ഗ്രാഫിക് കാർഡുമായി ഇത് സംയോജിപ്പിച്ചിരിക്കുന്നു.

അവിറ്റ ലിബർ വി 14 ൽ 1 മെഗാപിക്സൽ വെബ് ക്യാമറയുണ്ട്. ലാപ്ടോപ്പ് ഒരൊറ്റ ചാർജിൽ 10 മണിക്കൂർ വരെ നീണ്ടുനിൽക്കും. അതിനുള്ളിലായി 4,830 എംഎഎച്ച് ലി-അയൺ ബാറ്ററി വരുന്നു. രണ്ട് യുഎസ്ബി സ്ലോട്ടുകൾ, ഒരു യുഎസ്ബി ടൈപ്പ്-സി സ്ലോട്ട്, ഒരു എച്ച്ഡിഎംഐ പോർട്ട്, ഒരു മൈക്രോ എസ്ഡി കാർഡ് സ്ലോട്ട് എന്നിവയുണ്ട്. ഇതിന് അന്തർനിർമ്മിതമായ ഡ്യൂവൽ സ്പീക്കറുകളും മൈക്രോഫോണും വരുന്നു. വൈഫൈ എസി, ബ്ലൂടൂത്ത് വി 4.2 എന്നിവ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ഉൾപ്പെടുന്നു. മുൻപ് സൂചിപ്പിച്ചതുപോലെ, അവിറ്റ ലിബർ വി 14 ന്റെ ഭാരം 1.25 കിലോഗ്രാമാണ്. 317.5x215.9x18.8 മില്ലിമീറ്റർ കനമാണ് ഇതിന് വരുന്നത്. ബാക്ക്‌ലിറ്റ് കീബോർഡും ഇതിൽ കമ്പനി ഉൾപ്പെടുത്തിയിരിക്കുന്നു.


Click it and Unblock the Notifications








