ആകാശിനു പിറകെ ഒരു ഇന്ത്യന്‍ ടാബ്‌ലറ്റ് കൂടി

By Super
|

ആകാശിനു പിറകെ ഒരു ഇന്ത്യന്‍ ടാബ്‌ലറ്റ് കൂടി
അന്താരാഷ്ട്ര വന്‍കിട കമ്പനികളെ വെല്ലാന്‍ രണ്ടു ഇന്ത്യന്‍ യുവാക്കള്! ഹൈദരാബാദില്‍ നിന്നും ഉള്ള രണ്ടു വിദ്യാര്‍ത്ഥികളാണ് സ്വന്തമായി ഒരു ടാബ്‌ലറ്റ് കമ്പ്യൂട്ടര്‍ വികസിപ്പിച്ചെടുത്താണ് വന്‍കിട നിര്‍മ്മാണ കമ്പനികള്‍ക്ക് ഭീഷണിയായി മാറിയിരിക്കുന്നത്. ആന്‍ഡ്രോയിഡിന്റെ ഏറ്റവും പുതിയ വേര്‍ഷനായ 2.3 ജിഞ്ചര്‍ബ്രെഡ് ഓപറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ടാബ്‌ലറ്റിനാണ് ഇവര്‍ രൂപം നല്‍കിയിരിക്കുന്നത്.

ചിമാന്‍ പ്രകാശ്, നിഖില്‍ എന്നിവരാണ് ഈ നേട്ടം കൈവരിച്ച വിദ്യാര്‍ത്ഥികള്‍. ആന്ധ്രപ്രദേശ് കമ്മ്യൂണിക്കേഷന്‍, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രിയായ ശ്രീ. പൊന്നല ലക്ഷ്മയ്യയാണ് ഇവ പൊതുജനങ്ങള്‍ക്കായി സമര്‍പ്പിച്ചത്. അന്താരാഷ്ട്ര നിലവാരത്തിലുള്ള ഈ ഗാഡ്ജറ്റിനു നല്‍കിയിരിക്കുന്ന പേര് എവിഇ എന്നാണ്.

 

ആകാശിനു പിന്നാലെ പ്രാദേശികമായി വികസിപ്പിച്ചെടുത്ത രണ്ടാമത്തെ ടാബ്‌ലറ്റ് ആണ് ഈ കൗമാരം വിടാത്ത വിദ്യാര്‍ത്ഥികള്‍ രൂപം കൊടുത്ത എവിഇ. പുത്യ ടെക്‌നോളജികള്‍ എല്ലാം ഉള്‍പ്പെടുത്തി രൂപം കൊടുത്ത ഈ പുതിയ ടാബ്‌ലറ്റ് കമ്പ്യൂട്ടറുകള്‍ ആദ്യ വര്‍ഷത്തില്‍ തന്നെ 10,000 എണ്ണം വിറ്റു പോകുമെന്നാണ് ചിമാന്‍ പ്രകാശിന്റെയും നിഖിലിന്റെയും പ്രതീക്ഷ.

ചിമാന്‍ പ്രകാശിന്റെ പിതാവിന്റെ, യുകെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സറെഡ്ഡി ടെക്‌നോളജീസ് ലിമിറ്റഡിന് ആണ് ഈ പുതിയ ടാബ്‌ലറ്റ് കമ്പ്യൂട്ടറിന്റെ നിര്‍മ്മാണ ചുമതല.

1.2 ജിഗാഹെര്‍ഡ്‌സ് പ്രോസസ്സറിന്റെ സപ്പോര്‍ട്ട് ഉണ്ടായിരിക്കും ഈ ആന്‍ഡ്രോയിഡ് പ്ലാറ്റ്‌പോമില്‍ പ്രവര്‍ത്തിക്കുന്ന ടാബ്‌ലറ്റ് കമ്പ്യൂട്ടറിന്. 7 ഇഞ്ച് ഡിസ്‌പ്ലേയുള്ള ഈ ടാബ്‌ലറ്റ് വളരെ ചെറുതും ഒതുക്കമുള്ളതും ആയതിനാല്‍ കൊണ്ടു നടക്കാന്‍ വളരെ എളുപ്പമായിരിക്കും.

8 ജിബി ഇന്റേണല്‍ മെമ്മറിയുള്ള ഇതിന്റെ മെമ്മറി 32 ജിബി കൂടി ഉയര്‍ത്താവുന്നതും ആണ്. ബാറ്ററിയുള്‍പ്പെടെ ഈ പുതിയ ഇന്ത്യന്‍ ടാബ്‌ലറ്റിന്റെ ഭാരം വെറും 360 ഗ്രാം ആണ്. ഇതിന്റെ ക്യാമറ, ബാറ്ററി എന്നിവയെ കുറിച്ചൊന്നും കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ ലഭ്യമല്ല.

12,999 രൂപയാണ് എവിഇ ടാബ്‌ലറ്റിന് പ്രതീക്ഷിക്കപ്പെടുന്ന വില. ആകാശ് ടാബ്‌ലറ്റിന് ഇതിന്റെ പകുതി പോലും വില വരുന്നില്ല എന്നതിനാല്‍ ഈ വിലയ്ക്ക് എത്രത്തോളം സ്വീകാര്യത ലഭിയ്ക്കും എന്നു കണ്ടറിയണം.

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X