ബീറ്റല്‍ മാജിക്കിന്റ പിന്‍ഗാമിയായി ബീറ്റല്‍ മാജിക്

Posted By: Staff

ബീറ്റല്‍ മാജിക്കിന്റ പിന്‍ഗാമിയായി ബീറ്റല്‍ മാജിക്

ഇന്ത്യന്‍ മാര്‍ക്കറ്റിലായാലും, ആഗോള മാര്‍ക്കറ്റിലായാലും വളരെ സാവധാനം, എന്നാല്‍ സുസ്ഥിരമായ വളര്‍ച്ചയിലാണ് ബീറ്റല്‍. ആന്‍ഡ്രോയിഡ് തരംഗത്തില്‍ തങ്ങളുടേതായ ഒരിടം ബീറ്റലിനുമുണ്ട്. ഏറ്റവും പുതിയതായി ബാറ്റല്‍ പുറത്തിയിരിക്കുന്ന ടാബ്‌ലറ്റ് ആണ് ബീറ്റല്‍ മാജിക് II. രണ്ടു മാസം മുന്‍പ് ഇന്ത്യന്‍ വിപണിയിലിറങ്ങിയ ബീറ്റല്‍ മാജിക്കിന്റെ പകരക്കാരനായാണ് ബീറ്റല്‍ മാജിക് IIന്റെ അവതാരം.

ബീറ്റല്‍ മാജിക്കിനേക്കാള്‍ എന്തുകൊണ്ടും മികവു പുലര്‍ത്തുന്ന ഒരു ടാബ്‌ലറ്റ് ആണ് ബീറ്റല്‍ മാജിക് II. 1 ജിഗാഹെര്‍ഡ്‌സ് പ്രോസസ്സറിന്റെ സ്ഥാനത്ത് 768 മെഗാഹെര്‍ഡ്‌സ് ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ പ്രോസസ്സര്‍, 8 ജിബി ഇന്റേണല്‍ മെമ്മറിക്കു പകരം 8 ജിബി എസ്ഡി കാര്‍ഡ് സൗജന്യ ഇന്റേണല്‍ മെമ്മറി. കൂടെ 16 ജിബി എക്‌സ്റ്റേണല്‍ മെമ്മറിയും.

ടച്ച് സ്‌ക്രീന്‍ ടെക്‌നോളജി ഉപയോഗപ്പെടുത്തിയിരിക്കുന്ന, 7 ഇഞ്ച് ഡബ്ല്യൂവിജിഎ സ്‌ക്രീന്‍ ഡിസ്‌പ്ലേയാണിതിന്. ബ്ലൂടൂത്ത്, വൈഫൈ കണക്റ്റിവിറ്റികള്‍ ഉള്ള, ഇതില്‍ 2ജി, 3ജി സാങ്കേതിക വിദ്യകളും ഉപയോഗപ്പെടുത്തിയിരിക്കുന്നു. ഒപ്പം യൂസര്‍ ഫ്രന്റ്‌ലിയായ ടച്ച് പാഡും.

2 മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറയും, 2 മെഗാപിക്‌സല്‍ റിയര്‍ ക്യാമറയുമുണ്ട് ഇതിന്. കൂടെ ഒരു ഹൈ ഡെഫനിഷന്‍ വീഡിയോ പ്ലെയര്‍. 2200 mAh ലയണ്‍ ബാറ്ററിയാണിതില്‍ ഉപയോഗിച്ചിരിക്കുന്നത്. ഒരു 3.5 ഓഡിയോ ജാക്കും ഇതിലുണ്ട്.

മികവിന്റെ കാര്യത്തില്‍ മുന്നിട്ടു നില്‍ക്കുന്നുവെങ്കിലും, ബീറ്റല്‍ മാജിക് IIന്റെ വില ബീറ്റല്‍ മാജിക്കിനേക്കാള്‍ കുറവാണ്. 9,999 രൂപയായിരുന്നു ബീറ്റല്‍ മാജിക്കിന്റെ വില, എന്നാല്‍ ബീറ്റല്‍ മാജിക് IIന്റെ വില 9,799 രൂപയാണ്.

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot