12,000 രൂപയ്ക്ക് ബീറ്റലിന്റെ ടാബ്‌ലറ്റ്

Posted By:

12,000 രൂപയ്ക്ക് ബീറ്റലിന്റെ ടാബ്‌ലറ്റ്

ഭാരതി ഗ്രൂപ്പിന്റെ കീഴിലുള്ള ബീറ്റല്‍ ഇന്ത്യന്‍ ടെലഫോണ്‍ മേഖലയില്‍ സാന്നിധ്യമറിയിക്കാന്‍ തുടങ്ങിയിട്ട് കാലം ഏറെയായി.  തുടക്കത്തില്‍ ലാന്റ് ലൈന്‍ കമ്മ്യൂണിക്കേഷനിലായിരുന്നു ബീറ്റല്‍ ശ്രദ്ധ കേന്ദ്രീകരിച്ചത് എങ്കിലും കാലക്രമേണ വയര്‍ലെസ് കമ്മ്യൂണിക്കേഷനിലേക്കും ബീറ്റല്‍ കാലെടുത്തു വെച്ചു.

ബീറ്റല്‍ പുതുതായി വിപണിയിലെത്തിക്കാന്‍ പോകുന്ന ടാബ്‌ലറ്റ് കമ്പ്യൂട്ടര്‍ ആണ് മാജിക് ഗ്ലൈഡ്.

ഫീച്ചറുകള്‍:

  • ആന്‍ഡ്രോയിഡ് 2.2 ഫ്രയോ ഓപറേറ്റിംഗ് സിസ്റ്റം

  • കപ്പാസിറ്റീവ് ടച്ച് സ്‌ക്രീന്‍

  • ഡ്യുവല്‍ ക്യാമറ

  • 2200 mAh ബാറ്ററി

  • വൈഫൈ

  • 3ജി

  • ബ്ലൂടൂത്ത്

  • നീളം 209 എംഎം, വീതി 108 എംഎം, കട്ടി 15.5 എംഎം

  • ഭാരം 500 ഗ്രാം
ചെറിയ വിലയുള്ള ടാബ്‌ലറ്റ് കമ്പ്യൂട്ടറുകളുടെ ഇടയില്‍ ഒരു ചലനം സൃഷ്ടിക്കും ബീറ്റലിന്റെ മാജിക് ഗ്ലൈഡ്.  ഇതിന്റെ വിലക്കുറവിനൊപ്പം, മികച്ച ഫീച്ചറുകളും കൂടിയാകുമ്പോള്‍ ആരും മാജിക് ഗ്ലൈഡ് വാങ്ങുന്നതിനെ കുറിച്ച് ഒരു തവണയെങ്കിലും ചിന്തിക്കാതിരിക്കില്ല.

മടക്കാന്‍ കഴിയുന്ന ഒരു സ്റ്റാന്റോടെയാണ് മാജിക് ഗ്ലൈഡ് വരുന്നത്.  ഇത് ആവശ്യനുസരണം ഉയര്‍ത്താനും, താഴ്ത്താനും അങ്ങനെ മികച്ച കാഴ്ച അനുഭവം സാധ്യമാക്കാനും സഹായിക്കും.  ട്രാക്ക് പാഡും, ടച്ച് സ്‌ക്രീനും ആണ് ഇതിന്റെ പ്രധാന ഇന്‍പുട്ട് സംവിധാനങ്ങള്‍.

കപ്പാസിറ്റീവ് ടച്ച് സ്‌ക്രീന്‍ ആണ് മാജിക് ഗ്ലൈഡിന്റേത്.  ചെറിയ വിലയില്‍ ഒരു മികച്ച ടച്ച് സ്‌ക്രീന്‍ ടാബ്‌ലറ്റ് കമ്പ്യൂട്ടര്‍ വിപണിയിലെത്തിക്കാന്‍ സാധിച്ചത് ബീറ്റലിന് ബിസിനസില്‍ ഒരു നല്ല ബ്രേക്ക് നല്‍കും.

800 x 480 പിക്‌സല്‍ റെസൊലൂഷനുള്ള 7 ഇഞ്ച് ആണ് മാജിക് ഗ്ലൈഡിന്റെ ഡിസ്‌പ്ലേ.  2 മെഗാപിക്‌സല്‍ വീതമുള്ള രണ്ട് ക്യാമറകള്‍ ഉണ്ട് ഈ ടാബ്‌ലറ്റില്‍.  രണ്ടും സിഎംഒഎസ് ഫിക്‌സഡ് ഫോക്കസ് ലെന്‍സുമായാണ് എത്തുന്നത്.  വീഡിയോ റെക്കോര്‍ഡിംഗ് സംവിധാനവും ഇവയ്ക്കുണ്ട്.

8 ജിബി ഇന്റേണല്‍ മെമ്മറിയുണ്ട് ബീറ്റല്‍ മാജിക് ഗ്ലഡിന്റെ ഇന്റേണല്‍ മെമ്മറി.  ഇതിനു പുറമെ, ആവശ്യമെങ്കില്‍ മെമ്മറി 16 ജിബി കൂടി ഉയര്‍ത്താനുള്ള സംവിധാനവും ഈ ടാബ്‌ലറ്റിനുണ്ട്.  1 ജിഗാഹെര്‍ഡ്‌സ് ക്ലോക്ക് സ്പീഡ് ഉള്ള പ്രോസസ്സറിന്റെ സപ്പോര്‍ട്ടും ഈ ടാബ്‌ലറ്റിനുണ്ട്.

മികച്ച ബാറ്ററി ബാക്ക്അപ്പ് നല്‍കുന്ന 2200 mAh ലിഥിയം അയണ്‍ ബാറ്ററിയാണ് ഇതില്‍ ഉപയോഗപ്പെടുത്തിയിരിക്കുന്നത്.  ഏതാണ്ട് 12,000 രൂപയോളം മാത്രമാണ് ഈ ബീറ്റല്‍ മാജിക് ഗ്ലൈഡ് ടാബ്‌ലറ്റ് കമ്പ്യൂട്ടറിന്റെ വില.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot