2014-ലെ 10 മികച്ച ടാബ്‌ലറ്റുകള്‍....!

Written By:

ടാബ്‌ലറ്റ് വിഭാഗത്തിലേക്ക് വരുമ്പോള്‍ ഉപയോക്താക്കള്‍ക്ക് വളരെയധികം തിരഞ്ഞെടുപ്പുകളാണ് ഉളളത്. പക്ഷെ പ്രീമിയം ടാബ്‌ലറ്റ് ടാബ്‌ലറ്റ് കമ്പ്യൂട്ടറുകള്‍ നിങ്ങള്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കുകയാണെങ്കില്‍ കൂടുതല്‍ ഗവേഷങ്ങള്‍ക്ക് പോകേണ്ട ആവശ്യമില്ല.

ടാബ്‌ലറ്റ് ഡിവൈസുകളുടെ വില്‍പ്പന കുറയുന്നതിനാല്‍ കമ്പനികള്‍ കൂടുതല്‍ ജാഗരൂകരാണ്. ഐപാഡിന്റെ വില്‍പ്പന താഴേക്ക് വരുന്നത് ഇതിന്റെ സൂചികയാണ്. അതേസമയം, മറ്റൊരു വശത്ത് മൈക്രോസോഫ്റ്റ് സര്‍ഫസ് പ്രോ 3-ന്റെ വില്‍പ്പന കൂടുന്നതായും നിങ്ങള്‍ക്ക് കാണാം.

ടാബ്‌ലറ്റ് കമ്പ്യൂട്ടറുകളുടെ ഭാവിയെ സംബന്ധിച്ച് വിദഗ്ദ്ധര്‍ക്ക് സമ്മിശ്ര വികാരമാണ് ഉളളത്. വന്‍ വിലക്കിഴിവുകളും, ഓണ്‍ലൈന്‍ ഷോപിങ് പ്രവണതയും ഈ സ്ഥിതിക്ക് മാറ്റം വരുത്തുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

ആന്താരാഷ്ട്ര തലത്തില്‍ ആപ്പിള്‍ ഐപാഡ് എയര്‍ 2, സാംസങ് ഗ്യാലക്‌സി ടാബ് എസ് 10.5, ഗൂഗിള്‍ നെക്‌സസ് 9 എന്നിവ ടാബ്‌ലറ്റ് ഡിവൈസുകളുടെ വില്‍പ്പന വര്‍ദ്ധിപ്പിക്കുമെന്ന നിരീക്ഷണവും ഒരു വശത്തുണ്ട്. താഴെ മുന്‍ഗണനാക്രമത്തില്‍ 2014-ലെ 10 മികച്ച ടാബ്‌ലറ്റുകളെ പരിചയപ്പെടുത്താനുളള ശ്രമമാണ്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

1

9.7 ഇഞ്ച് റെറ്റിന ഡിസ്‌പ്ലേ, 8 എംപി ഐസൈറ്റ് ക്യാമറ, സ്ലോ മോഷന്‍ വീഡിയോ റെക്കോര്‍ഡിങ്, നീണ്ട ബാറ്ററി ജീവിതം എന്നീ സവിശേഷതകളുമായി എത്തുന്ന ഐപാഡ് എയര്‍ 2-ന്റെ വില 35,990 രൂപയില്‍ ആരംഭിക്കുന്നു.

2

ഒരു ടാബ്‌ലറ്റ് ഡിവൈസിനേക്കാള്‍ ഇരട്ടി ഉല്‍പ്പാദന ക്ഷമത കാഴ്ചവയ്ക്കുന്ന സര്‍ഫസ് പ്രോ 3-നെ ഇന്ത്യന്‍ വിപണിയില്‍ മൈക്രോസോഫ്റ്റ് പരിചയപ്പെടുത്താത്തത് നിര്‍ഭാഗ്യകരമാണ്.

 

3

എച്ച്ടിസി നിര്‍മ്മിച്ചിരിക്കുന്ന ആന്‍ഡ്രോയിഡ് 5.0 ലോലിപോപ്പില്‍ പ്രവര്‍ത്തിക്കുന്ന ഈ ടാബ്‌ലറ്റ് 27,000 രൂപയില്‍ ആരംഭിക്കുന്നു.

4

നീണ്ട് നില്‍ക്കുന്ന ബാറ്ററി ജീവിതവും, മനോഹരമായ 10.5 ഇഞ്ച് സൂപര്‍ അമോള്‍ഡ് ഡിസ്‌പ്ലേയുമുളള ഈ ആന്‍ഡ്രോയിഡ് ഡിവൈസ് 45,000 രൂപയില്‍ ആരംഭിക്കുന്നു.

5

സമാനമായ വില നിലവാരമുളള ആന്‍ഡ്രോയിഡ് ടാബ്‌ലറ്റുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍, ഈ ആന്‍ഡ്രോയിഡ് ടാബ്‌ലറ്റ് നല്‍കുന്ന പൈസയ്ക്കുളള മൂല്ല്യം ഉറപ്പാക്കുന്നു.

6

8 ഇഞ്ച് എഫ്എച്ച്ഡി ടാബ്‌ലറ്റിന്റെ ആകര്‍ഷകമായ ആപുകളില്‍ പിഎസ്4 റിമോട്ട് പ്ലേയും ഉള്‍പ്പെടുന്നു.

 

7

ഇന്റല്‍ റിയല്‍സെന്‍സ് സ്‌നാപ്‌ഷോട്ട് ഡെപ്ത്ത് ക്യാമറയ്ക്ക് 3ഡി ഇമേജുകളുടെ ആഴം അറിയുന്നതിനുളള ശേഷിയുണ്ട്, എന്നാല്‍ ഈ ഡിവൈസ് എന്ന് ഇന്ത്യയില്‍ എത്തുമെന്ന് അറിവായിട്ടില്ല.

8

ആന്‍ഡ്രോയിഡ് കൊണ്ട് ശാക്തീകരിച്ച ഈ ടാബ്‌ലറ്റ് 16,000 രൂപയ്ക്ക് താഴെ ലഭ്യമാണ്.

9

മികച്ച കെ1 പ്രൊസസ്സറും, ദീര്‍ഘമായ ബാറ്ററി ജീവിതവുമുളള ഈ ഗെയിം കേന്ദ്രീകൃത ടാബ്‌ലറ്റ് നിലവില്‍ ഇന്ത്യയില്‍ ലഭ്യമല്ല.

10

6 ഇഞ്ച് എച്ച്ഡി സ്‌ക്രീന്‍ വാഗ്ദാനം ചെയ്യുന്ന ഈ ടാബ്‌ലറ്റില്‍ ഗൂഗിള്‍ പ്ലേ സ്റ്റോറ് ആക്‌സസ് ചെയ്യാന്‍ സാധിക്കില്ല എന്നത് ഒരു ന്യൂനതയാണ്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Best of 2014: Top 10 Tablets in the Market Right Now.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot