വിന്‍ഡോസ് 10-ല്‍ സുരക്ഷ ഉറപ്പാക്കുന്ന ഏറ്റവും മികച്ച ആന്റിവൈറസ്

|

വൈറസുകളില്‍ നിന്നും മാള്‍വെയറുകളില്‍ നിന്നും സംരക്ഷണം നല്‍കുന്ന ആന്റിവൈറസുകളാണ് നമ്മള്‍ പലരും തിരഞ്ഞെടുക്കുന്നത്. എന്നാല്‍ ആന്റിവൈറസുകള്‍ തിഞ്ഞെടുക്കുമ്പോള്‍ ഇവ മാത്രം പരിഗണിച്ചാല്‍ പോര എന്നതാണ് ഇപ്പോഴത്തെ അവസ്ഥ. കൂടുതല്‍ സുരക്ഷാ സംവിധാനങ്ങളോട് കൂടിയ ആന്റിവൈറസുകളാണ് വേണ്ടത്.

വിന്‍ഡോസ് 10-ല്‍ സുരക്ഷ ഉറപ്പാക്കുന്ന ഏറ്റവും മികച്ച ആന്റിവൈറസ്

ഇത്തരത്തിലൊരു ആന്റിവൈറസ് സോഫ്റ്റ്‌വെയര്‍ ആണ് ബിറ്റ്ഡിഫണ്ടര്‍. വൈറസുകള്‍, മാള്‍വെയര്‍ എന്നിവയില്‍ നിന്നുള്ള സംരക്ഷണത്തിന് പുറമെ പാസ്വേഡ് മാനേജര്‍, റാന്‍സംവെയറില്‍ നിന്നുള്ള സംരക്ഷണം, ഫയല്‍ ഷ്രെഡ്ഡര്‍, പാരെന്റല്‍ കണ്‍ട്രോള്‍ എന്നീ ഫിച്ചേഴ്‌സും ബിറ്റ്ഡിഫണ്ടര്‍ നല്‍കുന്നു. വീന്‍ഡോസ് 10-ന് ഏറ്റവും അനുയോജ്യമായ ബിറ്റ്ഡിഫണ്ടറിന്റെ മറ്റൊരു സവിശേഷത റിയല്‍ ടൈം സംരക്ഷണമാണ്.

വിന്‍ഡോസ് 10-ന് അനുയോജ്യമായ മനോഹരമായ ഇന്റര്‍ഫേസാണ് ബിറ്റ്ഡിഫണ്ടറിനുള്ളത്. ലളിതമായ മെനു മികച്ച രീതിയില്‍ തയ്യാറാക്കിയിരിക്കുന്നു. ഇടതുവശത്തുള്ള പാനലില്‍ നിന്ന് നമുക്ക് ആവശ്യമുള്ളവ തിരഞ്ഞെടുക്കാന്‍ കഴിയും.

കൂടുതല്‍ സുരക്ഷ

വൈറസുകളില്‍ നിന്നും മാള്‍വെയറുകളില്‍ നിന്നും മാത്രമല്ല ബിറ്റ്ഡിഫണ്ടര്‍ സംരക്ഷണം നല്‍കുന്നതെന്ന് നേരത്തേ സൂചിപ്പിച്ചുവല്ലോ. ഫിഷിംഗില്‍ നിന്ന് നിങ്ങള്‍ക്ക് ബിറ്റ്ഡിഫണ്ടര്‍ മികച്ച സംരക്ഷണം നല്‍കും. ഇത് നിങ്ങള്‍ക്ക് ഏറ്റവും മികച്ച വെബ് സുരക്ഷയും ഉറപ്പുനല്‍കുന്നുണ്ട്. സെര്‍ച്ച് ചെയ്യുമ്പോള്‍ ലഭിക്കുന്ന ലിങ്കുകളില്‍ അപകടകരമായവ സോഫ്റ്റ്‌വെയര്‍ നമ്മുടെ ശ്രദ്ധയില്‍ പെടുത്തും.

വേഗത്തിലുള്ള പൂര്‍ണ്ണമായ മാള്‍വെയര്‍ സ്‌കാനിംഗും ബിറ്റ്ഡിഫണ്ടര്‍ നടത്തുന്നു. സോഫ്റ്റ്‌വെയറിന്റെ എടുത്തുപറയേണ്ട മറ്റൊരു സവിശേഷത റെസ്‌ക്യു മോഡ് ആണ്. ഈ മോഡില്‍ പുതിയൊരു പകരം ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ കമ്പ്യൂട്ടര്‍ റീബൂട്ട് ചെയ്യും. ഏറ്റവും അപകടകാരിയായ മാള്‍വെയറുകളെ പോലും പരാജയപ്പെടുത്താന്‍ ഇതിലൂടെ കഴിയും. സുരക്ഷാ പ്രശ്‌നങ്ങളെ കുറിച്ച് മുന്നറിയിപ്പും യഥാസമയം ലഭിക്കും.

ബോണസ് ഫീച്ചേഴ്‌സ്

  • സുരക്ഷിതമല്ലാത്ത ഹോട്ട്‌സ്‌പോട്ട് ഉപയോഗിക്കുമ്പോള്‍ മുന്നറിയിപ്പ് തരുന്നു
  • നിങ്ങളുടെ നെറ്റ്‌വര്‍ക്കില്‍ ബന്ധിപ്പിച്ചിരിക്കുന്ന ഉപകരണങ്ങളുടെ സുരക്ഷ പരിശോധിക്കാന്‍ കഴിയുന്നു
  • നിങ്ങളുടെ വിവരങ്ങള്‍ ചോരുന്നത് തടഞ്ഞ് മാള്‍വെയറുകളില്‍ നിന്ന് സംരക്ഷണം ഉറപ്പാക്കുന്നു
  • ലളിതമായ പാസ്‌വേഡ് മാനേജര്‍
  • ബിറ്റ്ഡിഫണ്ടറിന്റെ സേഫ്‌പേ സൗകര്യം ഉപയോഗിച്ച് സുരക്ഷിതമായി പണമിടപാട് നടത്താന്‍ കഴിയും
  • ഫയല്‍ ഷ്രെഡ്ഡറിന്റെ സഹായത്തോടെ നിര്‍ണ്ണായ രേഖകള്‍ സ്ഥിരമായി ഡിലീറ്റ് ചെയ്യാനാകും

ബിറ്റ്ഡിഫണ്ടര്‍ ടോട്ടല്‍ സെക്യൂരിറ്റി 2018-ന്റെ വില ഒരു വര്‍ഷത്തേക്ക് 2499 രൂപയാണ്. ഇത് അഞ്ച് ഉപകരണങ്ങള്‍ക്ക് സംരക്ഷണം നല്‍കും. വിപണിയില്‍ ലഭ്യമായ മറ്റ് ആന്റിവൈറസുകളുമായി താരതമ്യം ചെയ്താല്‍ വില അധികമല്ലെന്ന് ബോധ്യമാകും.

വാങ്ങുന്നതിന് മുമ്പ് ട്രയല്‍ വെര്‍ഷന്‍ ഉപയോഗിക്കാന്‍ അവസരമുണ്ട്. ഡാറ്റാ സുരക്ഷ ഏറ്റവുമധികം വെല്ലുവിളി നേരിടുന്ന കാലത്താണ് നമ്മള്‍ ജീവിക്കുന്നത്. വിന്‍ഡോസ് 10-ല്‍ കുറ്റമറ്റ സുരക്ഷ ഉറപ്പുനല്‍കാന്‍ ബിറ്റ്ഡിഫണ്ടറിന് കഴിയുന്നുണ്ട്. അതുകൊണ്ട് തന്നെ വിശ്വസിച്ച് വാങ്ങാം.

ഓണ്‍ലൈനിലൂടെ ഏങ്ങനെ ആധാര്‍ ബയോമെട്രിക്‌സ് ഡാറ്റ ലോക്ക്/ അണ്‍ലോക്ക് ചെയ്യാം?ഓണ്‍ലൈനിലൂടെ ഏങ്ങനെ ആധാര്‍ ബയോമെട്രിക്‌സ് ഡാറ്റ ലോക്ക്/ അണ്‍ലോക്ക് ചെയ്യാം?

Best Mobiles in India

Read more about:
English summary
Providing traditional protection against virus and malware can make an antivirus good, but it takes much more than that to label an antivirus as the ‘best antivirus.’

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X