വിന്‍ഡോസിന് ഇണങ്ങുന്ന ചില ഡ്രൈവര്‍ അപ്‌ഡേറ്റിങ് ടൂളുകള്‍

Posted By: Archana V

നിങ്ങളുടെ കമ്പ്യൂട്ടറിന്റെ ഹാര്‍ഡ്‌വെയര്‍ ഫലപ്രദമായി പ്രവര്‍ത്തിക്കുന്നതിന് വിന്‍ഡോസ് ഡ്രൈവറുകള്‍ ഏറ്റവും പുതിയ പതിപ്പിലേക്ക് അപ്‌ഡേറ്റ് ചെയ്യപ്പെടുന്നുണ്ട് എന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്.

വിന്‍ഡോസിന് ഇണങ്ങുന്ന ചില  ഡ്രൈവര്‍ അപ്‌ഡേറ്റിങ് ടൂളുകള്‍

എന്തെങ്കിലും പ്രശ്‌നം ഉണ്ടാവുകയാണെങ്കില്‍ നിര്‍മാതാക്കളുടെ വെബ്‌സൈറ്റില്‍ പോയി ഏറ്റവും പുതിയ പതിപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയും.അതിനായി നിങ്ങള്‍ ഒഫിഷ്യല്‍ സൈറ്റില്‍ നിന്നും ഏറ്റവും പുതിയ പതിപ്പുകള്‍ കണ്ടെത്തി ഡൗണ്‍ലോഡ് ചെയ്യണം. വിന്‍ഡോസ് ഡ്രൈവറുകള്‍ അപ്‌ഡേറ്റ് ചെയ്യാന്‍ സഹായിക്കുന്ന നിരവധി ടൂളുകള്‍ ഇപ്പോള്‍ ലഭ്യമാണ്.

വിന്‍ഡോസിനായുള്ള മികച്ച ഡ്രൈവര്‍ അപ്‌ഡേറ്റിങ് ടൂളുകള്‍ വിന്‍ഡോസ് ഓപറേറ്റിങ് സിസ്റ്റത്തിന് വേണ്ടി ഡ്രൈവര്‍ അപ്‌ഡേറ്റ് ചെയ്യാന്‍ ഉപയോഗിക്കാവുന്ന മികച്ച ചില ടൂളുകളാണ് താഴെ പറയുന്നത്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഡ്രൈവര്‍ ബൂസ്റ്റര്‍

വിന്‍ഡോസിന്റെ എല്ലാ പതിപ്പുകള്‍ക്കും ഇണങ്ങുന്ന മികച്ച ഫ്രീഡ്രൈവര്‍ അപ്‌ഡേറ്റ് ടൂളാണിത്. 200,000 ഡ്രൈവറുകള്‍ ഇത് സപ്പോര്‍ട്ട് ചെയ്യും. പുതിയ അപ്‌ഡേറ്റുകള്‍ എത്തുമ്പോള്‍ ഡ്രൈവര്‍ ബൂസ്റ്റര്‍ പ്രോഗാമില്‍ നിന്നും നിങ്ങള്‍ക്കത് ഡൗണ്‍ലോഡ് ചെയ്യാം.

ഇന്റര്‍നെറ്റ് ബ്രൗസറില്‍ തിരയേണ്ടതില്ല. പഴയതും അപൂര്‍വവുമായ ഡ്രൈവറുകളെല്ലാം സ്വയമേവ അപ്‌ഡേറ്റ് ചെയ്യണമെന്നുണ്ടെങ്കില്‍ പ്രോ വേര്‍ഷന്‍ സൗകര്യപ്രദമാണ്.

വിന്‍ഡോസില്‍ എന്തെങ്കിലും തെറ്റായി സംഭവിച്ചാല്‍ സിസ്റ്റം തകരാറിലാവാതിരിക്കാന്‍ പഴയ ഡ്രൈവറിന്റെ ബാക്അപ് സൂക്ഷിച്ചിട്ടുണ്ടെന്ന് ഇത് ഉറപ്പ് വരുത്തും. സ്‌കാനിങ്ങില്‍ എന്തെങ്കിലും കണ്ടെത്തിയാല്‍ ഡ്രൈവറുകളിലെ പ്രശ്‌നം ഇത് പരിഹിരക്കും.

എല്ലാ ഡൗണ്‍ലോഡ് ഡ്രൈവറുകളും ഡബ്ല്യുഎച്ച്ക്യുഎല്‍- അംഗീകൃതമാണ് അതിനാല്‍ സോഴ്‌സിനെ കുറിച്ചുള്ള ഭായം വേണ്ട.മികച്ച ഗെയിമിങ് അനുഭവമാണ് ലഭ്യമാകുന്നത് എന്ന് ഉറപ്പ് വരുത്താന്‍ ഗെയിമിങിന് വേണ്ടിയുള്ള ടാബും കംപോണന്റുകളും ഇത് പരിശോധിക്കും

സ്ലിം ഡ്രൈവര്‍

കാലഹരണപ്പെട്ട ഡ്രൈവറുകള്‍ അപ്‌ഡേറ്റ് ചെയ്യാനും നിലവില്‍ ഇന്‍സ്റ്റാള്‍ ചെയ്ത ഡ്രൈവറുകള്‍ ബാക്അപ് ചെയ്യാനും ഡ്രൈവറുകള്‍ അണ്‍ ഇന്‍സ്റ്റാള്‍ ചെയ്യാനും കഴിയുന്ന ഫ്രീ പ്രോഗ്രാമുകളില്‍ ഒന്നാണ് സ്ലിം ഡ്രൈവര്‍.

ഒരു ബട്ടണ്‍ ക്ലിക്കിലൂടെ സ്‌കാന്‍ , ഡൗണ്‍ലോഡ്, അപ്‌ഡേറ്റ് എന്നിവ എളുപ്പത്തില്‍ ചെയ്യാം. ഡൗണ്‍ലോഡിനായി ഇതിന് പ്രോ വേര്‍ഷന്‍ ഉണ്ട്.

ഏത് ഡ്രൈവറിന് അപ്‌ഡേറ്റ് ആവശ്യമാണന്ന് അറിയുന്നതിന് നിലിവലെ സ്ഥിതി രേഖപെടുത്തി സൂക്ഷിച്ച് ഷെഡ്യൂള്‍ ചെയ്യാം ഇതില്‍. വളരെ എളുപ്പം അപ്‌ഡേറ്റ് ചെയ്യാന്‍ സഹായിക്കും.

ഡ്രൈവര്‍ ടാലന്റ്

ഡ്രൈവര്‍ അപ്‌ഡേറ്റ് ടൂള്‍ ആയ ഡ്രൈവര്‍ ടാലന്റിലൂടെ ഡ്രൈവറുകള്‍ സൗജന്യമായി സ്‌കാന്‍ ചെയ്യാനും ഡൗണ്‍ലോഡ് ചെയ്യാനും കഴിയും, എന്നാല്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ഫയല്‍ ബ്രൗസ് ചെയ്യണം.

സൈസ്, റിലീസ് ഡേറ്റ്, വേര്‍ഷന്‍ നമ്പര്‍ എന്നിവ പ്രത്യേകം എടുത്തു പറയും . അതിനാല്‍ എന്താണ് ഡൗണ്‍ലോഡ് ചെയ്തത് എന്ന് ഉറപ്പ് വരുത്താന്‍ കഴിയും.എല്ലാ നെറ്റ്‌വര്‍ക് ഡ്രൈവറുകളും ഉള്‍പ്പെടുന്ന മറ്റൊരു പതിപ്പു കൂടി ഡ്രൈവര്‍ ടാലന്റ് നല്‍കുന്നുണ്ട്.

ഡ്രൈവര്‍ ഐഡന്റിഫയര്‍

മുകളില്‍ പറഞ്ഞ എല്ലാ സവിശേഷതകളെയും മറികടക്കുന്ന സവിശേഷ ഫീച്ചറോട് കൂടിയ ഫ്രീവെയര്‍ ഡ്രൈവര്‍ അപ്‌ഡേറ്റാണ് ഇത്. നിങ്ങളുടെ വിന്‍ഡോസ് പൂര്‍ണമായി ക്ലീന്‍ ചെയ്ത് കഴിഞ്ഞാല്‍ നിങ്ങളുടെ നെറ്റ്‌വര്‍ക് ഡ്രൈവറുകള്‍ നെറ്റ്‌വര്‍ക്കിലേക്ക് കണക്ട് ചെയ്യാനുള്ള അവസരം ഉണ്ടായേക്കില്ല.

എന്നാല്‍ ഇതില്‍ ആവശ്യമായ ഡ്രൈവറുകള്‍ സ്‌കാന്‍ ചെയ്ത് എല്ലാ ഡൗണ്‍ലോഡ് ലിങ്കുകളോടും കൂടിയ എടിഎംഎല്‍ ഫയല്‍ ലഭ്യമാക്കും. ഇന്റര്‍നെറ്റ് കണക്ഷന്‍ ഉള്ള മറ്റൊരു പിസിയിലേക്ക് നിങ്ങള്‍ക്കിത് ട്രാന്‍സ്ഫര്‍ ചെയ്യുകയും ആവശ്യമുള്ള ഡ്രൈവറില്‍ ഡൗണ്‍ലോഡ് ചെയ്യുകയും ചെയ്യാം.

ഫ്രീ ഡ്രൈവര്‍ സ്‌കൗട്ട്

വിന്‍ഡോസ് പിസിയില്‍ പരീക്ഷിക്കാവുന്ന മറ്റൊരു മികച്ച ടൂളാണിത്. ഇത് ഉപയോഗിച്ച് വിന്‍ഡോസ് പിസിയിലെ എല്ലാ ഡ്രൈവറുകളും സ്വമേധയാ അപ്‌ഡേറ്റ് ചെയ്യാം.

ഷവോമി റെഡ്മി നോട്ട് 4, 999 രൂപയ്ക്ക് ലഭിക്കുന്നു: വേഗമാകട്ടേ!

ഡിവൈസ് ഡോക്ടര്‍

നിങ്ങളുടെ കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ സ്‌കാന്‍ ചെയ്യുകയും ഡിവൈസിന് ആവശ്യമായ പുതിയ ഡ്രൈവര്‍ അപ്‌ഡേറ്റ് ലഭ്യമാണോ എന്ന് പരിശോധിക്കുകയും ചെയ്യുന്ന സൗജന്യ വിന്‍ഡോസ് ആപ്ലിക്കേഷന്‍ ആണിത്. വിന്‍ഡോസ് ഡിവൈസ് മാനേജറില്‍ അണ്‍ഐഡന്റിഫൈയ്ഡ് ഡിവൈസിനായി ഡ്രൈവറുകള്‍ നിര്‍ണയിക്കുകയും ചെയ്യും.

ഡ്രൈവര്‍ മാക്‌സ്

ഡ്രൈവര്‍ മാക്‌സ് നിങ്ങള്‍ക്ക് വേണ്ടി സ്വയം കമ്പ്യൂട്ടര്‍ സ്‌കാന്‍ ചെയ്യുകയും കാലഹരണപ്പെട്ട/ പിഴവുകളുള്ള ഡ്രൈവറുകള്‍ കണ്ടെത്തുകയും പുതിയ പതിപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുകയും ചെയ്യും.

ഡ്രൈവര്‍ ക്ലൗഡ്

വ്യത്യസ്തമായ രീതിയിലാണ് ഇത് പ്രവര്‍ത്തിക്കുന്നത്. ബ്രൗസറില്‍ നിന്നാണ് ഈ സൗജന്യ ഡ്രൈവര്‍ അപ്‌ഡേറ്റര്‍ പ്രവര്‍ത്തിക്കുന്നത്. ഉപയോക്താക്കള്‍ ഒരു പ്രോഗ്രാം കമ്പ്യൂട്ടറില്‍ ഇന്‍സ്റ്റാള്‍ ചെയ്യുക, അതിന് ശേഷം ഇതിന്റെ വെബ്‌സൈറ്റില്‍ ഫയല്‍ അപ്‌ഡേറ്റ് ചെയ്യുക. അപ്പോള്‍ നിങ്ങളുടെ കമ്പ്യൂട്ടറിന് ആവശ്യമായ ഡ്രൈവര്‍ വെബ്‌സൈറ്റ് കാണിച്ച് തരും.

ഡ്രൈവര്‍പാക് സൊലൂഷന്‍

സിസ്റ്റം കോണ്‍ഫിഗറേഷനേകുറിച്ച് ചിന്തിക്കാതെ ഒറ്റ ക്ലിക്കില്‍ നിങ്ങളുടെ കമ്പ്യൂട്ടര്‍ കോണ്‍ഫിഗര്‍ ചെയ്യാന്‍ ഡ്രൈവര്‍പാക് സഹായിക്കും. അധിക ഫീച്ചറുകളോട് കൂടിയ പരിഷ്‌കരിച്ച പതിപ്പും ഉപയോക്താക്കള്‍ക്കായി ഡ്രൈവര്‍ പാക് ലഭ്യമാക്കുന്നുണ്ട്,

സ്‌നാപ്പി ഡ്രൈവര്‍ ഇന്‍സ്റ്റാളര്‍

ഇന്റര്‍നെറ്റിന് വേഗത കുറവാണെങ്കിലും എപ്പോഴും ഡ്രൈവര്‍ ഇന്‍സ്റ്റാള്‍/ അപ്‌ഡേറ്റ് ചെയ്യാന്‍ ടൂള്‍ ഉപയോഗിക്കണം എന്നില്ലെങ്കിലും സ്‌നാപി ഡ്രൈവര്‍ ഇന്‍സ്റ്റാള്‍ ലൈറ്റ് ആണ് ഉത്തമം. ഹാര്‍ഡ് വെയര്‍ സ്‌കാന്‍ ചെയ്യുന്നതിന് ആപ്പ് വഴി ഇന്‍ഡക്‌സുകള്‍ ഡൗണ്‍ലോഡ് ചെയ്യണം.

ഡ്രൈവര്‍ റിവൈവര്‍

കാലഹരണപ്പെട്ട ഡ്രൈവറുകള്‍ കണ്ടെത്തുന്നതിനായി ഡ്രൈവര്‍ റിവൈവര്‍ നിങ്ങളുടെ പിസി സ്‌കാന്‍ ചെയ്യും. ഈ ഡ്രൈവറുകള്‍ വളരെ പെട്ടെന്നും എളുപ്പത്തലും അപ്‌ഡേറ്റ് ചെയ്ത് പിസിയുടെ പ്രകടനം പരമാവധി മെച്ചപ്പെടുത്തും.

ഡ്രൈവര്‍ സപ്പോര്‍ട്ട്

നിര്‍മാതാക്കളുടെ വെബ്‌സൈറ്റില്‍ നിന്നും ഡ്രൈവര്‍ അപ്‌ഡേറ്റുകള്‍ കണ്ടെത്താന്‍ ഡ്രൈവര്‍ സപ്പോര്‍ട്ട് സഹായിക്കും. നിങ്ങളുടെ പിസിയിലെ പ്രശ്‌നങ്ങള്‍ കണ്ടെത്തി പരിഹരിക്കുകയും പിസിയുടെ പ്രകടനം മെച്ചപ്പെടുത്തുകയും ചെയ്യും.

ഡ്രൈവര്‍ നാവിഗേറ്റര്‍

നിങ്ങളുടെ കമ്പ്യൂട്ടറിലെ ഡ്രൈവറുകള്‍ വളരെ വേഗത്തിലും എളുപ്പത്തിലും സ്വയമേവ അപ്‌ഡേറ്റ് ചെയ്യാന്‍ ഡ്രൈവര്‍ നാവിഗേറ്റര്‍ സഹായിക്കും. പൊരുത്തപ്പെടാത്ത ഡ്രൈവറുകളുടെ തകരാറുകള്‍ പരിഹരിക്കുകയും ചെയ്യും.

ഡ്രൈവര്‍ ഫൈന്‍ഡര്‍

വിന്‍ഡോസ് അധിഷ്ഠിത പിസികള്‍ക്ക് വേണ്ടിയുള്ള പുതിയ ഡ്രൈവര്‍ സ്‌കാനിങ് , അപ്‌ഡേറ്റിങ് , ഡൗണ്‍ലോഡിങ് ടൂള്‍ ആണിത്. ഡിവൈസ് മാനുഫാക്ചറര്‍ വെബ്‌സൈറ്റ് സന്ദര്‍ശിച്ചാല്‍ ഓരോ ഡ്രൈവറുകളും സൗജന്യമായി ലഭിച്ചേക്കും.

സ്മാര്‍ട് ഡ്രൈവര്‍ അപ്‌ഡേറ്റ്

സ്മര്‍ട്ട് ഡ്രൈവര്‍ അപ്‌ഡേറ്റില്‍ 1.2 ദശലക്ഷം ഡ്രൈവറുകള്‍ ഉണ്ട്. സ്മാര്‍ട് ഡ്രൈവര്‍ അപ്‌ഡേറ്റിലൂടെ ഒറ്റ ക്ലിക്കില്‍ പിസി ഡ്രൈവറുകള്‍ എല്ലാം ബാക് അപ് ചെയ്യാനും റീസ്‌റ്റോര്‍ ചെയ്യാനും കഴിയും

വിന്‍സിപ് ഡ്രൈവര്‍ അപ്‌ഡേറ്റര്‍

സോഫ്റ്റ് വെയര്‍, ഹാര്‍ഡ് വെയര്‍ ഡിവൈസുള്‍ക്കായി ഏറ്റവും പുതിയ ഡ്രൈവര്‍ അപ്‌ഡേറ്റുകള്‍ വിന്‍സിപ് ഡ്രൈവര്‍ അപ്‌ഡേറ്റര്‍ ലഭ്യമാക്കും. ഡ്രൈവര്‍ അപ്‌ഡേറ്റര്‍ നിങ്ങളുടെ സിസ്റ്റം സ്‌കാന്‍ ചെയ്ത് കാലഹരണപ്പെട്ട വിന്‍ഡോസ് ഡ്രൈവറുകള്‍ കണ്ടെത്തും.

അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അപ്‌ഡേറ്റര്‍

വളരെ എളുപ്പത്തില്‍ സിസ്റ്റം സ്‌കാന്‍ ചെയ്ത് കാലഹരണപ്പെട്ട ഡ്രൈവറുകള്‍ കണ്ടെത്താനും അപ്‌ഡേറ്റ് ചെയ്യാനും അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അപ്‌ഡേറ്റര്‍ സഹായിക്കും. കൂടാതെ ഇന്റര്‍നെറ്റില്‍ നിന്നും ഏറ്റവും പുതിയ ഡ്രൈവറുകള്‍ കണ്ടെത്തി നിങ്ങളുടെ കമ്പ്യൂട്ടറില്‍ ഇന്‍സ്റ്റാള്‍ ചെയ്യും.

ഡ്രൈവര്‍ ഈസി

ഡ്രൈവര്‍ ഈസി നിങ്ങളുടെ കമ്പ്യൂട്ടര്‍ സ്‌കാന്‍ ചെയ്ത് ഏത് ഡ്രൈവര്‍ ആണ് കാലഹരണപ്പെട്ടതെന്ന് കണ്ടുപിടിക്കുകയും അവയെല്ലാം അപ്‌ഡേറ്റ് ചെയ്യുകയും ചെയ്യും.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Best driver updating tools for windows in malayalam gizbot

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot