പേഴ്‌സണല്‍ കമ്പ്യൂട്ടറിന് അനുയോജ്യമായ സൗജന്യ ആന്റി വൈറസുകള്‍

By Bijesh
|

ഇന്ന് സൈബര്‍ലോകത്ത് ഏറ്റവും ഭീഷണി ഉയര്‍ത്തുന്നത് ഹാക്കര്‍മാരാണ്. ഒരു മെയിലിലൂടെയോ ടെക്‌സ്റ്റ് മെസേജിലൂടെയോ വൈറസ് കടത്തിവിട്ട് അവര്‍ നിങ്ങളുടെ കമ്പ്യൂട്ടറോ ലാപ്‌ടോപോ അവര്‍ തകര്‍ത്തേക്കാം.

 

പേഴ്‌സണല്‍ കമ്പ്യൂട്ടറില്‍ വൈറസ് ആക്രമണം ഉണ്ടായാല്‍ നമ്മുടെ വിലപ്പെട്ട പല ഡാറ്റകളും എന്നെന്നേക്കുമായി നഷ്ടപ്പെട്ടു എന്നുവരാം. ഇങ്ങനെ സംഭവിക്കാതിരിക്കാന്‍ ഏറ്റവും നല്ലത് ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കുക എന്നതുതന്നെയാണ്.

സ്മാര്‍ട്‌ഫോണ്‍ ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

അതായത് വൈറസ് ആക്രമണമുണ്ടാവാതെ നോക്കുക. അതിനായി ആന്റിവൈറസുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുക എന്നതാണ് പ്രധാനമായി ചെയ്യാവുന്ന കാര്യം. സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാവുന്നതും പണം നല്‍കി വാങ്ങാവുന്നതുമായ നിരവധി ആന്റി വൈറസുകള്‍ ഇന്ന് ലഭ്യമാണ്. ഇവയില്‍ സൗജന്യമായി ലഭിക്കുന്ന ഏറ്റവും മികച്ച 10 ആന്റിവൈറസുകള്‍ നിങ്ങള്‍ക്കായി അവതരിപ്പിക്കുന്നു.

ഗാഡ്ജറ്റ് ഫൈന്‍ഡറിനായി ഇവിടെ ക്ലിക് ചെയ്യുക

അവസ്ത് ഫ്രീ ആന്റിവൈറസ് 8

അവസ്ത് ഫ്രീ ആന്റിവൈറസ് 8

സൗജന്യമായി ലഭിക്കുന്ന ഏറ്റവും നല്ല ആന്റി വൈറസുകളില്‍ ഒന്നാണ് അവസ്ത് ഫ്രീ ആന്റിവൈറസ് 8. ഇന്റര്‍നെറ്റിലൂടെയും ഇ-മെയിലിലൂടെയും മെസേജിലൂടെയും വരാവുന്ന വൈറസുകളെ മുഴുവന്‍ കണ്ടെത്താന്‍ ഈ സോഫ്റ്റ്‌വെയറിനു സാധിക്കും.

 

AVG ആന്റി വൈറസ്

AVG ആന്റി വൈറസ്

ഇ-മെയില്‍ സ്‌കാനര്‍, ലിങ്ക് സ്‌കാനര്‍, ഓട്ടോമാറ്റിക് അപ്‌ഡേറ്റ്‌സ് എന്നിവയുള്ള സോഫ്റ്റ്് വെയര്‍ സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.

 

അവിര ആന്റി വൈറസ്

അവിര ആന്റി വൈറസ്

എല്ലാ വിധത്തിലുള്ള വൈറസുകളെയും ചെറുക്കുന്ന ആന്റിവൈറസാണ് അവിര. ഇതും സൗജന്യമാണ്. വിന്‍ഡോസ് 7, വിന്‍ഡോസ് വിസ്ത, വിന്‍ഡോസ് XP, ലിനക്‌സ് എന്നിവയില്‍ അവിര പ്രവര്‍ത്തിക്കും.

 

ബിറ്റ് ഡിഫന്റര്‍
 

ബിറ്റ് ഡിഫന്റര്‍

മുകളില്‍ പറഞ്ഞ് ആന്റിവൈറസുകളെ പോലെതന്നെ ഗുണമേന്മയുള്ള ഒന്നാണ് ബിറ്റ് ഡിഫന്റര്‍. ഇന്‍സ്റ്റാള്‍ ചെയ്യാനും കോണ്‍ഫിഗര്‍ ചെയ്യാനും എളുപ്പമാണെന്നതാണ് എടുത്തുപറയേണ്ട പ്രത്യേകത.

 

കോമൊഡൊ ആന്റിവൈറസ് 6

കോമൊഡൊ ആന്റിവൈറസ് 6

കോംബോ സെക്യൂരിറ്റി സൊല്യൂഷന്‍സിന്റെ ഏറ്റവും നല്ല ഫ്രീ ആന്റിവൈറസ് ആണ് കൊമോഡൊ ആന്റിവൈറസ് 6.

 

ഇമ്മ്യൂനെറ്റ് ആന്റിവൈറസ് 3

ഇമ്മ്യൂനെറ്റ് ആന്റിവൈറസ് 3

ക്ലൗഡ് അടിസ്ഥാനമാക്കിയുള്ള സൗജന്യ ആന്റിവൈറസാണ് ഇമ്മ്യൂനെറ്റ് ആന്റിവൈറസ് 3.

 

കിംഗ് സോഫ്റ്റ് ആന്റിവൈറസ് 2012

കിംഗ് സോഫ്റ്റ് ആന്റിവൈറസ് 2012

ഇതും ക്ലൗഡ് അടിസ്ഥാനമാക്കിയുള്ള ആന്റിവൈറസ് ആണ്. ഫയലുകള്‍ ഡൗണ്‍ലോഡ് ചെയ്യുമ്പോഴും ചാറ്റ് ചെയ്യുമ്പോഴും എല്ലാം വൈറസുകള്‍ കടന്നുകൂടുന്നത് തടയാന്‍ കിംഗ് സോഫ്റ്റിന് കഴിയും.

 

മൈക്രോസോഫ്റ്റ് സെക്യൂരിറ്റി എസന്‍ഷ്യല്‍സ്

മൈക്രോസോഫ്റ്റ് സെക്യൂരിറ്റി എസന്‍ഷ്യല്‍സ്

മൈക്രോസോഫ്റ്റ് സെക്യൂരിറ്റി സര്‍വീസ് ആരംഭിച്ചിട്ട് അധികമായില്ലെങ്കിലും ഏറ്റവും മികച്ച ആന്റി വൈറസുകളില്‍ ഒന്നാണ് ഇത്.

 

പന്‍ഡ ക്ലൗഡ് ആന്റി വൈറസ് ഫ്രീ 2

പന്‍ഡ ക്ലൗഡ് ആന്റി വൈറസ് ഫ്രീ 2

ഇതും ക്ലൗഡ് അടിസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആന്റിവൈറസാണ്. പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുമ്പോള്‍ കമ്പ്യൂട്ടറിന്റെ വേഗത കുറയില്ല എന്നതാണ് പന്‍ഡയുടെ ഏറ്റവും വലിയ ഗുണം.

 

ഫോര്‍ടിക്ലൈന്റ്‌സ്

ഫോര്‍ടിക്ലൈന്റ്‌സ്

ഇതും മികച്ച സൗജന്യ ആന്‍ഡിവൈറസാണ്.

 

പേഴ്‌സണല്‍ കമ്പ്യൂട്ടറിന് അനുയോജ്യമായ സൗജന്യ ആന്റി വൈറസുകള്‍
Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X