യഥാര്‍ത്ഥ ഗെയിമിംഗ് ലാപ്‌ടോപ്പുമായി എച്ച്പി എത്തുന്നു

Posted By:

യഥാര്‍ത്ഥ ഗെയിമിംഗ് ലാപ്‌ടോപ്പുമായി എച്ച്പി എത്തുന്നു

പണം ചിലവാക്കി എന്തു വാങ്ങുമ്പോഴും ഗുണനിലവാരത്തിനായിരിക്കും എപ്പോഴും നമ്മള്‍ ഏറ്റവും പ്രാധാനും കൊടുക്കുക.  കാഴ്ചയിലെ ആകര്‍ഷണീയത, ഫാഷന്‍, നിറം തുടങ്ങിയവയ്‌ക്കെല്ലാം രണ്ടാം സ്ഥാനമോ മൂന്നാം സ്ഥാനമോ ഒക്കെയേ ലഭിക്കൂ. പ്രത്യേകിച്ചും വില കൂടിയ ഗാഡ്ജറ്റുകളും മറ്റും വാങ്ങുമ്പോള്‍.

ഗുണനിലവാരം ഉറപ്പാക്കുന്നതിന് സാധാരണഗതിയില്‍ നമ്മള്‍ ചെയ്യുന്നത് പ്രശസ്ത കമ്പനികളുടെ ഉല്‍പന്നങ്ങള്‍ തിരഞ്ഞെടുത്ത് വാങ്ങുക എന്നതാണ്.  കമ്പ്യൂട്ടറുകളുടെയും ലാപ്‌ടോപ്പുകളുടെയും കാര്യത്തില്‍ ആളുകള്‍ പൊതുവെ കണ്ണടച്ചു വിശ്വസിച്ചു വാങ്ങുന്ന ചില പേരുകളാണ്, എച്ച്പി, ലെനോവോ, സോണി, ആപ്പിള്‍, സാംസംഗ്, ഏസര്‍, ഡെല്‍ തുടങ്ങിയവ.

വളരെ നേരത്തെതന്നെ ഇന്ത്യന്‍ വിപണി കീഴടക്കിവരില്‍ ഒരു പ്രമുഖ കമ്പനിയാണ് എച്ച്പി.  ബ്ലാക്ക് 2000-329ഡബ്ല്യുഎം എച്ച്പി പുതുതായി അവതരിപ്പിക്കുന്ന ഗെയിമിംഗ് ലാപ്‌ടോപ്പ് ആണ്.  വിന്‍ഡോസ് 7 ഹോം പ്രീമിയം ഓപറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ ഗെയിമിംഗ് ലാപ്‌ടോപ്പിന് 1.6 ജിഗാഹെര്‍ഡ്‌സ് എഎംഡി ഇ350 ഡ്യുവല്‍ കോര്‍ പ്രോസസ്സറിന്റെ സപ്പോര്‍ട്ടുണ്ട്.

1461 എംബി വരെ ഗ്രാഫിക്‌സ് മെമ്മറി ഉറപ്പു നല്‍കുന്ന എഎംഡിയുടെ തന്ന ഡിസ്‌ക്രീറ്റ് ഗ്രാഫിക്‌സ് മെമ്മറിയുള്ള റേഡിയോണ്‍ 6310 എച്ച്ഡി ഗ്രാഫിക്‌സ് കാര്‍ഡ് ആണ് ഈ എച്ച്പി ഗെയിമിംഗ് ലാപ്ടപ്പില്‍ ഉപയോഗപ്പെടുത്തിയിരിക്കുന്നത്.

സൂപ്പര്‍മള്‍ട്ടി ഡിവിഡി ബര്‍ണര്‍ ഉള്ള ഈ ലാപ്‌ടോപ്പ് വിനോദത്തിന് പ്രാധാന്യം കൊടുത്ത് ഡിസൈന്‍ ചെയ്തതാണ്.  91,000 പാട്ടുകളോ 168 മണിക്കൂര്‍ നേരത്തെ എച്ച്ഡി വീഡിയോയോ ഇതില്‍ സ്‌റ്റോര്‍ ചെയ്യാവുന്നതാണ്.

മികച്ച ഡിസ്‌പ്ലേ ആയതുകൊണ്ട് വീഡിയോകള്‍ കാണുന്നതും ഗ്രാഫിക്‌സ് ഗെയിമുകള്‍ കളിക്കുന്നതും എളുപ്പമായി തീരും ഈ ലാപ്‌ടോപ്പില്‍.  15.6 ഇഞ്ച് എച്ച്ഡി ബ്രൈറ്റ് വ്യൂ സ്‌ക്രീന്‍ ആണിതിന്റേത്.  വൈഫൈ, വയര്‍ലെസ് കണക്റ്റിവിറ്റികള്‍ എന്നിവയും ഇതിന്റെ സവിശേഷതകളാണ്.

യുഎസ്ബി പോര്‍ട്ടുകള്‍, വെബ്ക്യാം, 2 ഇന്‍ 1 മെമ്മറി കാര്‍ഡ് റീഡര്‍, മികച്ച ബാറ്ററി ബാക്ക്അപ്പ് എന്നീ സൗകര്യങ്ങളും ഒരുക്കിയിരിക്കുന്ന ഈ എച്ച്പി 2000 ലാപ്‌ടോപ്പിന്റെ വില ഇതുവരെ പ്രഖ്യാപിക്കപ്പെട്ടിട്ടില്ല.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot