ബ്ലാക്ക്‌ബെറി പ്ലേബുക്കും ആമസോണ്‍ കിന്റില്‍ ഫയറും

Posted By:

ബ്ലാക്ക്‌ബെറി പ്ലേബുക്കും ആമസോണ്‍ കിന്റില്‍ ഫയറും

ഒരുപോലുള്ള ഫീച്ചറുകളുള്ള, കാഴ്ചയിലും ഏതാണ്ട് ഒരുപോലുള്ള രണ്ടു ടാബ്‌ലറ്റുകളാണ് ബ്ലാക്ക്‌ബെറി പ്ലേബുക്കും ആമസോണ്‍ കിന്‍രില്‍ ഫയറും.  ഇവ തമ്മിലുള്ള പ്രധാന വ്യത്യാസം വിലയിലാണ്.  ഏതായാലും പുതുതായി വിപണിയിലെത്തിയ ആമസോണ്‍ കിന്‍രില്‍ ഫയറിന് ബ്ലാക്ക്‌ബെറിയോട് എത്രത്തോളം മത്സരിച്ചു നില്‍ക്കാന്‍ കഴിയും എന്നു നോക്കാം.

ബ്ലാക്ക്‌ബെറി പ്ലേബുക്കിന്റെ ഫീച്ചറുകള്‍:

 • 7 ഇഞ്ച് ടിഎഫ്ടി കപ്പാസിറ്റീവ് ടച്ച് സ്‌ക്രീന്‍

 • 16 ദശലക്ഷം നിറങ്ങളുടെ സപ്പോര്‍ട്ട്

 • 600 x 1024 പിക്‌സല്‍ ഡിസ്‌പ്ലേ റെസൊലൂഷന്‍

 • ലൗഡ് സ്പീക്കര്‍

 • 3.5 എംഎം ഓഡിയോ ജാക്ക്

 • 2592 x 1944 പിക്‌സല്‍ റെസൊലൂഷനുള്ള 5 മെഗാപിക്‌സല്‍ ക്യാമറ

 • ഓട്ടോ ഫോക്കസ് സംവിധാനം

 • 30 fpsല്‍ 1080 പിക്‌സല്‍ വീഡിയോ റെക്കോര്‍ഡിംഗ്

 • 3 മെഗാപിക്‌സല്‍ സെക്കന്ററി ക്യാമറ

 • 802.11 a/b/g/n വൈഫൈ

 • ഇഡിആര്‍ ഉള്ള 2.1 ബ്ലൂടൂത്ത്

 • വി2.0 മൈക്രോ യുഎസ്ബി പോര്‍ട്ട്

 • ടി1 ഒഎംഎപി 4430 ചിപ്‌സെറ്റ്

 • ഡ്യുവല്‍ കോര്‍ എആര്‍എം കോര്‍ട്ടെക്‌സ്-എ9 പ്രോസസ്സര്‍

 • ബ്ലാക്ക്‌ബെറി ടാബ്‌ലറ്റ് ഓപറേറ്റിംഗ് സിസ്റ്റം
ബ്ലാക്ക്‌ബെറി പ്ലേബുക്കിന്റെ ഫീച്ചറുകള്‍:
 • 7 ഇഞ്ച് ഐപിഎസ് ടിഎഫ്ടി ആക്റ്റീവ് മാട്രിക്‌സ് ഡിസ്‌പ്ലേ

 • 1024 x 600 പിക്‌സല്‍ ഡിസ്‌പ്ലേ റെസൊലൂഷന്‍

 • ലൗഡ്‌സ്പീക്കര്‍

 • 3.5 എംഎം ഓഡിയോ ജാക്ക്

 • 802.11 b/g/n വൈഫൈ

 • വി2.0 മൈക്രോ യുഎസ്ബി പോര്‍ട്ട്

 • ടി1 ഒഎംഎപി 4430 ചിപ്‌സെറ്റ്

 • ഡ്യുവല്‍ കോര്‍ എആര്‍എം കോര്‍ട്ടെക്‌സ്-എ9 പ്രോസസ്സര്‍

 • ആന്‍ഡ്രോയിഡ് ഓപറേറ്റിംഗ് സിസ്റ്റം
കാഴ്ചയില്‍ ഇരു ടാബ്‌ലറ്റുകളും ഒരേ പോലെയാണിരിക്കുന്നത്.  ബ്ലാക്ക്‌ബെറി പ്ലേബുക്ക് കുറച്ചു കൂടി മെലിഞ്ഞതും ഭാരം കുറഞ്ഞതുമാണെന്നു മാത്രം.  പ്രൊഫഷണല്‍ ലുക്ക് നല്‍കുന്ന ഡിസൈന്‍ ആണിവയ്ക്കു നല്‍കിയിരിക്കുന്നത്.  കൂടുതലായി ഒരു ബട്ടണ്‍ പോലും ഇല്ല.

ബ്ലാക്ക്‌ബെറി ടാബ്‌ലറ്റിലെ സ്‌റ്റോറേജ് കപ്പാസിറ്റി മികച്ചതാണ്.  16 ജിബി, 32 ജിബി, 64 ജിബി എന്നിങ്ങനെ വ്യത്യസ്ത ഇന്റേണല്‍ സ്റ്റോറേജോടെ വരുന്നുണ്ട് ബ്ലാക്ക്‌ബെറി പ്ലേബുക്ക്.  കൂടാതെ 1 ജിബി റാമിന്റെ സപ്പോര്‍ട്ടും ഉണ്ട്.

എന്നാല്‍ ആമസോണ്‍ കിന്റില്‍ ഫയറിന് വെറും 8 ജിബി ഇന്റേണല്‍ മെമ്മറിയും 512 എംബി റാമും മാത്രമേയുള്ളൂ.  എന്നാല്‍ ഇതിന് ക്ലൗഡ് സ്റ്റോറേജ് ഒപ്ഷന്‍ ഉള്ളതിനാല്‍ ഡാറ്റക്ള്‍ ഓണ്‍ലൈന്‍ ആയും സക്ഷിക്കാവുന്നതാണ്.

ഇരു ടാബ്‌ലറ്റുകളിലെയും കപ്പാസിറ്റീവ് ടച്ച് സ്‌ക്രീനുകളിലെയും ഡിസ്‌പ്ലേ റെസൊലൂഷന്‍ 1024 x 600 പിക്‌സലാണ്.  ബ്ലാക്ക്‌ബെറി പ്ലേബുക്കിന്റെ വില 20,000 രൂപയും ആമസോണ്‍ കിന്റില്‍ ഫയറിന്റെ വില 15,000 രൂപയും ആണ്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot