ബ്ലാക്ക്‌ബെറി പ്ലേബുക്കിന്റെ എല്‍ടിഇ വേര്‍ഷന്‍ ഏപ്രിലില്‍

Posted By:

ബ്ലാക്ക്‌ബെറി പ്ലേബുക്കിന്റെ എല്‍ടിഇ വേര്‍ഷന്‍ ഏപ്രിലില്‍

റിസര്‍ച്ച് ഇന്‍ മോഷന്റെ ബ്ലാക്ക്‌ബെറി പ്ലേബുക്ക് ടാബ്‌ലറ്റിന്റെ എല്‍ടിഇ വേര്‍ഷന്‍ ഏപ്രില്‍ മാസത്തില്‍ വിപണിയിലെത്തും. റിം ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ റിം നടത്തിയ പത്രസമ്മേളനത്തിലാണ് 4ജി പ്ലേബുക്ക് ടാബ്‌ലറ്റ് ഇറക്കുന്ന കാര്യം വ്യക്തമാക്കിയത്.

എല്‍ടിഇ, എച്ച്എസ്പിഎ+  എന്നീ മൊബൈല്‍ ടെക്‌നോളജികളോടെയെത്തുന്ന ടാബ്‌ലറ്റാകുമിത്. കഴിഞ്ഞ ആഴ്ചയാണ് റിമ്മിന്റെ പ്ലേബുക്ക് ഒഎസ് 2 വേര്‍ഷന്‍ പുറത്തിറക്കിയത്. ഇതിപ്പോള്‍ സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും. 64 ജിബി മോഡല്‍ 19,990 രൂപ എന്ന ഓഫറില്‍ വിപണിയില്‍ ലഭ്യമാണ്.

ആന്‍ഡ്രോയിഡ് അധിഷ്ഠിത ആപ്ലിക്കേഷനുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ പുതിയ ഒഎസ് വേര്‍ഷനില്‍ സാധിക്കും.കൂടാതെ ഫേസ്ബുക്ക്, ട്വിറ്റര്‍, ലിങ്ക്ഡ് ഇന്‍ എന്നീ സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളുമായി ഉപയോക്താക്കള്‍ക്ക് മുഴുവന്‍ സമയവും ബന്ധപ്പെട്ടു നില്‍ക്കാനും പുതിയ ഒഎസ് ശ്രദ്ധിച്ചിട്ടുണ്ട്.

സ്മാര്‍ട്‌ഫോണ്‍ വിപണിയില്‍ സ്വന്തമായ സ്ഥാനം കണ്ടെത്തിയിരുന്ന റിമ്മിന് പക്ഷെ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങള്‍ നല്ലതായിരുന്നില്ല. സ്മാര്‍ട്‌ഫോണിനെ കൂടാതെ പ്ലേബുക്ക് എന്ന ഉത്പന്നവുമായി ടാബ്‌ലറ്റ് കമ്പ്യൂട്ടര്‍ നിരയിലേക്ക് പ്രവേശിച്ചപ്പോഴും പെട്ടെന്ന് പ്രതീക്ഷിച്ച വളര്‍ച്ച നേടാന്‍ കമ്പനിക്ക് സാധിച്ചിരുന്നില്ല.

എന്നാല്‍ പ്ലേബുക്കില്‍ കമ്പനി കൊണ്ടുവന്ന യൂസര്‍ ഇന്റര്‍ഫേസാണ് ഈ ഉത്പന്നത്തിലേക്ക് ഉപഭോക്താക്കളെ ഏറെ ആകര്‍ഷിക്കാന്‍ ഇടയാക്കിയത്. മെസഞ്ചര്‍

സേവനം മറ്റ് ടാബ്‌ലറ്റുകളെ പിന്തുണക്കുന്നില്ല എന്നത് മാത്രമായിരുന്നു ഇതിലെ ഏക പ്രശ്‌നം.

പുതിയ ടാബ്‌ലറ്റ് സെല്ലുലാര്‍ വേര്‍ഷനിലാകും എത്തുകയെന്ന് ചില റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക വിശദീകരണങ്ങളൊന്നും ലഭ്യമായിട്ടില്ല. 1 ജിഗാഹെര്‍ട്‌സ് ഡ്യുവല്‍ കോര്‍ പ്രോസസര്‍, 1ജിബി റാം എന്നിവയിലാകും ടാബ്‌ലറ്റിന്റെ പ്രവര്‍ത്തനം. ഹൈ ഡെഫനിഷന്‍ ഡിസ്‌പ്ലെ ഉപകരണങ്ങളോട് ബന്ധിപ്പിച്ച് ദൃശ്യമൊരുക്കാന്‍ എച്ച്ഡിഎംഐ പോര്‍ട്ടും ടാബ്‌ലറ്റില്‍ ഉള്‍പ്പെടുത്താനിടയുണ്ട്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot