Just In
- 4 hrs ago
ട്രൂകോളറിൽ ഒരു ഇന്ത്യൻ മൊബൈൽ ഉപയോക്താവിന് എല്ലാ മാസവും ലഭിക്കുന്നത് 25 സ്പാം കോളുകൾ
- 9 hrs ago
മി സൂപ്പർ സെയിലിൽ ഷവോമി റെഡ്മി നോട്ട് 7 എസ്, റെഡ്മി 7 എ എന്നിവയ്ക്ക് വൻവിലക്കിഴിവ്
- 1 day ago
റെഡ്മി നോട്ട് 8 പ്രോയ്ക്ക് ആമസോണിൽ വൻ വിലകിഴിവ്: വിശദാംശങ്ങൾ
- 1 day ago
ഇപ്പോൾ നോക്കിയ സ്മാർട്ഫോൺ മോഡലുകൾക്ക് വൻ കിഴിവുകൾ: വിശദാംശങ്ങൾ
Don't Miss
- Movies
50 കോടി പിന്നിട്ട് മാമാങ്കത്തിന്റെ ജൈത്രയാത്ര! ഡീഗ്രേഡിംഗിലും തളരാതെ ബ്രഹ്മാണ്ഡ ചിത്രം
- Sports
മഴ കളിച്ച് ശ്രീലങ്ക - പാകിസ്താന് ഒന്നാം ടെസ്റ്റ് സമനിലയില്‍
- News
ദേശവിരുദ്ധ പ്രസ്താവന നടത്തുന്നു, രാഹുലിനെ ജയിലിലിടണം.. പ്രതിഷേധവുമായി സവര്‍ക്കര്‍ ഗ്രൂപ്പുകള്‍!!
- Automobiles
തണ്ടർബേർഡ് 350X-ന് പുതിയ കളർ സ്കീം അവതരിപ്പിക്കാനൊരുങ്ങി റോയൽ എൻഫീൽഡ്
- Finance
ഫാസ്ടാഗ് ജനുവരി 15 മുതൽ; ബീം ആപ്പ് വഴി ഫാസ്ടാഗ് എങ്ങനെ വാങ്ങാം? — അറിയേണ്ടതെല്ലാം
- Lifestyle
ഈ രാശിക്കാര്‍ക്ക് വളരെ മികച്ച ആഴ്ച
- Travel
പുതുമന തറവാട്...തലകൊയ്യാൻ ചാവേറുകൾ പുറപ്പെട്ടിരുന്ന ഇടം
ബ്ലാക്ക്ബെറി ടാബ്ലറ്റ് ഗെയിംപാഡായി ഉപയോഗിക്കാം
ബ്ലാക്ക്ബെറി ടാബ്ലറ്റ് ഗെയിംപാഡായി ഉപയോഗിക്കാം. പുതിയ പ്ലേബുക്ക് ഓപറേറ്റിംഗ് സിസ്റ്റത്തില്‍ ഗെയിമിന് കൂടുതല്‍ മുന്‍തൂക്കം റിസര്‍ച്ച് ഇന്‍ മോഷന്‍ നല്‍കിയിട്ടുണ്ട്. ബ്ലാക്ക്ബെറി സ്മാര്‍ട്ഫോണിനെ പ്ലേബുക്കിന് വേണ്ടിയുള്ള ഒരു റിമോട്ട് കണ്‍ട്രോളറായി ഉപയോഗിക്കാന്‍ സഹായിക്കുന്ന സൗകര്യങ്ങളാണിതില്‍ ഉള്ളത്.
ഒരു പ്ലേബുക്ക് ടാബ്ലറ്റും ഒപ്പം ബ്ലാക്ക്ബെറി സ്മാര്ട്ഫോണുമുള്ളവരാണ് നിങ്ങളെങ്കില്‍ വലിയ ഗെയിം കണ്സോളുകളില്ലാതെ തന്നെ കൂടുതല്‍ ഗെയിമിംഗ് അനുഭവം നേടാന്‍ ഇവ ധാരാളമാണ്. കാരണം ടാബ്ലറ്റില് ഒരു ഗെയിം കളിക്കണമെന്നുണ്ടെങ്കില്‍ ബ്ലാക്ക്ബെറി സ്മാര്‍ട്ഫോണിനെ ഒരു ഗെയിം കണ്‍ട്രോളറായി ഉപയോഗിക്കാന്‍ സാധിക്കും.
ബ്ലാക്ക്ബെറിയുടെ പ്ലേബുക്ക് ഒഎസ് 2.0 വേര്‍ഷനിലാണ് ഈ ഗെയിമിംഗ് സൗകര്യം ഉള്‍പ്പെടുത്തിയിട്ടുള്ളത്. ടാബ്ലറ്റിലെ സ്ലൈഡ് ഷോയ്ക്കുള്ള സ്ലൈഡുകള്‍ മാറ്റാനും മ്യൂസിക് ട്രാക്ക് മാറ്റാനും സ്മാര്‍ട്ഫോണിനെ ഒരു റിമോട്ട് കണ്‍ട്രോളറായി ഉപയോഗിക്കുകയായിരുന്നു ഇത് വികസിപ്പിച്ചെടുക്കുമ്പോള്‍ ഡെവലപര്‍മാര്‍ ലക്ഷ്യമിട്ടത്. എന്നാല്‍ അതിലേറെ സൗകര്യങ്ങള്‍ക്ക് ഇത് ഉപയോഗിക്കാന്‍ സാധിക്കുകയായിരുന്നു.
ഇനി വലിയ സ്ക്രീനില്‍ കളിക്കാനാണ് നിങ്ങള്‍ക്ക് താത്പര്യമെങ്കിലും അതിനും മാര്‍ഗ്ഗമുണ്ട്. ടാബ്ലറ്റിലെ എച്ച്ഡിഎംഐ പോര്‍ട്ടുമായി എച്ച്ഡി ടിവി അഥവാ മോണിറ്ററിനെ ബന്ധിപ്പിച്ച് ഈ സൗകര്യം നേടാം.
എന്നാല്‍ ഗെയിമിംഗിന് ടച്ച്സ്ക്രീനിനേക്കാള് സുഖം ബട്ടണുകളാണെന്നതിനാല് അല്പം ബുദ്ധിമുട്ടേണ്ടി വരുമെന്ന വസ്തുത കൂടിയുണ്ട്. കാരണം ടച്ച്സ്ക്രീനാണ് പ്ലേബുക്കിന്റേത്. അതേ സമയം ഇതില്‍ പരിചയം നേടിക്കഴിഞ്ഞാല്‍ പിന്നെ ബുദ്ധിമുട്ടില്ലാതെ കളിതുടരാം.
ബ്ലാക്ക്ബെറിയില്‍ നിന്ന് ഇത്തരത്തിലൊരു മുന്നേറ്റം ഇതാദ്യമാണെങ്കിലും ആപ്പിള്‍ പോലുള്ള ചില കമ്പനികള്‍ ഈ രീതി ആദ്യമേ പ്രയോഗിച്ചിരുന്നു. ഐപാഡിലെ ചില ആപ്ലിക്കേഷനുകള്‍ ഉപയോഗിച്ച് ഐഫോണിനെ ഐപാഡിന്റെ പല പ്രവര്‍ത്തനങ്ങള്‍ക്കും ഗെയിം കണ്‍ട്രോളറായി ഉപയോഗിക്കാന്‍ സാധിക്കും.
-
22,990
-
29,999
-
14,999
-
28,999
-
34,999
-
1,09,894
-
15,999
-
36,591
-
79,999
-
71,990
-
14,999
-
9,999
-
64,900
-
34,999
-
15,999
-
25,999
-
46,669
-
19,999
-
17,999
-
9,999
-
22,160
-
18,200
-
18,270
-
22,300
-
32,990
-
33,530
-
14,030
-
6,990
-
20,340
-
12,790