ഏപ്രില്‍, ഡിസെബര്‍ മാസങ്ങളിലായി ബ്ലാക്ക്‌ബെറി 7, 10 ഇഞ്ച് ടാബ്‌ലറ്റുകള്‍

Posted By:

ഏപ്രില്‍, ഡിസെബര്‍ മാസങ്ങളിലായി ബ്ലാക്ക്‌ബെറി 7, 10 ഇഞ്ച് ടാബ്‌ലറ്റുകള്‍

ടാബ്‌ലറ്റ് വിപണിയില്‍ പ്രതീക്ഷിച്ചത്ര ചലനം സൃഷ്ടിക്കാന്‍ റിം ടാബ്‌ലറ്റുകള്‍ക്ക് കഴിയുന്നില്ല.  റിമ്മിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മോശം പ്രകടനം കാഴ്ച വെച്ച ഉല്‍പന്നമായിരിക്കും ബ്ലാക്ക്‌ബെറി പ്ലേബുക്ക്.

50 ശതമാനം ഡിസ്‌കൗണ്ടോടെയാണ് ബ്ലാക്ക്‌ബെറി പ്ലേബുക്ക് ഇന്ത്യന്‍ വിപണിയില്‍ വിറ്റത്.  എന്നാലിത് ആഗോള വിപണിയില്‍ 299 ഡോളറിനാണ് വില്‍ക്കുന്നത്.  ഇപ്പോള്‍ ബ്ലാക്ക്‌ബെറിക്ക് ടാബ്‌ലറ്റ് വിപണിയിലുള്ള ശനിദശ നീങ്ങിയതിന്റെ ലക്ഷണം കണ്ടു തുടങ്ങിയിട്ടുണ്ട്.  എങ്കിലും കൂടുതല്‍ മികച്ച റിസല്‍ട്ടിനായുള്ള തയ്യാറെടുപ്പുകളാണ് അണിയറയില്‍ നടക്കുന്നത്

ബ്ലാക്ക്‌ബെറിയുടെ 7 ഇഞ്ച്, 10 ഇഞ്ച് ടാബ്‌ലറ്റുകള്‍ അധികം താമസിയാതെ വിപണിയില്‍ വന്നു നിറയും.  ചില മാസങ്ങള്‍ കൂടി ക്ഷമയോടെ കാത്തിരിക്കേണ്ടി വരും എന്നു മാത്രം.  3ജി നെറ്റ് വര്‍ക്ക് സപ്പോര്‍ട്ട് ഉണ്ടാകും ഈ രണ്ടു ടാബ്‌ലറ്റുകള്‍ക്ക്.

ഇവയില്‍ 7 ഇഞ്ച് ടാബ്‌ലറ്റ് ഏപ്രിലിലും, 10 ഇഞ്ച് ടാബ്‌ലറ്റ് ഡിസംബറിലും പുറത്തിറക്കാനാണ് തീരുമാനിക്കപ്പെട്ടിരിക്കുന്നത്.  മിക്കച്ച ഫീച്ചറുകളും സ്‌പെസിഫിക്കേഷനുകളും ആയിരിക്കും ഇരു ടാബ്‌ലറ്റുകളിലും.

ബ്ലാക്ക്‌ബെറി വി2.0 ഓപറേറ്റിംഗ് സിസ്റ്റത്തിലായിരിക്കും ഈ രണ്ടു ടാബ്‌ലറ്റ് മോഡലുകളും പ്രവര്‍ത്തിക്കുക.  വിപണിയിലുള്ള ടാബ്‌ലറ്റുകള്‍ക്ക് ഇവ രണ്ടും ഉയര്‍ത്താന്‍ പോകുന്ന ഭീഷണി ചെറുതൊന്നും ആയിരിക്കില്ല.

ഈ ബ്ലാക്ക്‌ബെറി ടാബ്‌ലറ്റുകള്‍ക്ക് ഭീഷണിയുയര്‍ത്താന്‍ പോകുന്ന പ്രധാന എതിരാളി സാംസംഗ് ഗാലക്‌സി സീരീസ് മോഡലുകള്‍ ആയിരിക്കും.  അതുപോലെ ഫീച്ചറുകളേക്കാള്‍ വിലയ്ക്കും ബ്രാന്റുകള്‍ക്കും മുന്‍ഗണന നല്‍കുന്ന ഇന്ത്യ പോലുള്ള വിപണിയില്‍ ബ്ലാക്ക്‌ബെറി ഉല്‍പന്നങ്ങള്‍ക്ക് പലപ്പോഴും ക്ഷീണകാലമാണ് എന്നതും മറന്നു കൂടാ.

ഈ ടാബ്‌ലറ്റുകളുടെ വിലയെന്തായിരിക്കും എന്നത് ഇപ്പോള്‍ പ്രവചിക്കുക്കു പ്രയാസം.  ഇവയ്‌ക്കൊപ്പം അടുത്ത ഡിസംബറോടെ പുതിയ സ്മാര്‍ട്ട്‌ഫോണുകളും പുറത്തിറക്കൊനൊരുങ്ങുകയാണ് ബ്ലാക്ക്‌ബെറി.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot