ബ്ലു ടച്ച് ബുക്ക് 7.0, ചെറിയ വിലയില്‍ ഒരു മികച്ച ടാബ്‌ലറ്റ്

Posted By:

ബ്ലു ടച്ച് ബുക്ക് 7.0, ചെറിയ വിലയില്‍ ഒരു മികച്ച ടാബ്‌ലറ്റ്

ബ്ലൂ എന്ന കമ്പ്യൂട്ടര്‍ നിര്‍മ്മാണ കമ്പനിയെ കുറിച്ച് കേട്ടിരിക്കാന്‍ സാധ്യത വളരെ കുറവ്.  കാരണം മറ്റൊന്നും അല്ല, ലോക വിപണിയില്‍ പതുക്കെ സാന്നിധ്യം അറിയിച്ചു കൊണ്ടിരിക്കുന്ന ഒരു പുതിയ കമ്പനിയാണ് ബ്ലൂ.  എന്നാല്‍ ലാറ്റിനമേരിക്കന്‍ വിപണികളില്‍ ബ്ലു എന്നത് അത്ര അപരിചിതമായ ഒരു പേരല്ല.

ഓണ്‍ലൈന്‍ റീറ്റെയ്‌ലര്‍ വഴിയാണ് ബ്ലു അവരുടെ ഉല്‍പന്നങ്ങള്‍ വിറ്റു കൊണ്ടിരുന്നത്.  അവരുടെ ഉല്‍പന്നങ്ങളുടെ ഏറ്റവും മുഖമുദ്ര വിലയ്‌ക്കൊത്ത ഫീച്ചറുകള്‍ എന്നതാണ്.  അവരുടെ മികച്ച ഉല്‍പന്നങ്ങളില്‍ ഒന്നാണ് ബ്ലു ടച്ച് ബുക്ക് 7.0.  സാമാന്യം മികച്ച ഫീച്ചറുകളോടെയെത്തുന്ന ഒരു ആന്‍ഡ്രോയിഡ് ടാബ്‌ലറ്റ് ആണിത്.

ഫീച്ചറുകള്‍:

 • ആന്‍ഡ്രോയിഡ് 2.2 ഫ്രയോ ഓപറേറ്റിംഗ് സിസ്റ്റം

 • 800 മെഗാഹെര്‍ഡ്‌സ് ക്വാല്‍കോം എംഎസ്എം7227-ടി ചിപ്‌സെറ്റ്

 • 7 ഇഞ്ച് ടിഎഫ്ടി കപ്പാസിറ്റീവ് ടച്ച് സ്‌ക്രീന്‍

 • 480 x 800 പിക്‌സല്‍ ഡിസ്‌പ്ലേ റെസൊലൂഷന്‍

 • 512 എംബി റാം

 • 512 എംബി റോം

 • 32 ജിബി വരെ മെമ്മറി ഉയര്‍ത്താം

 • മൈക്രോഎസ്ഡി കാര്‍ഡ് സ്ലോട്ട്

 • ജിപിആര്‍എസ്,എഡ്ജ് സപ്പോര്‍ട്ട്

 • വയര്‍ലെസ് ലാന്‍ കണക്റ്റിവിറ്റി

 • മൈക്രോ യുഎസ്ബി പോര്‍ട്ട്

 • ജിപിഎസ്

 • 3.15 മെഗാപിക്‌സല്‍ പ്രൈമറി ക്യാമറ

 • 2048 x 1536 പിക്‌സല്‍ റെസൊലൂഷന്‍

 • വീഡിയോ റെക്കോര്‍ഡിംഗ്

 • വിജിഎ സെക്കന്ററി ക്യാമറ

 • 4,250 mAh ലിഥിയം അയണ്‍ ബാറ്ററി

 • 500 മണിക്കൂര്‍ സ്റ്റാന്റ്‌ബൈ സമയം

 • 12 മണിക്കൂര്‍ ബാറ്ററി ബാക്ക്അപ്പ്

 • 197 എംഎം നീളം, 120 എംഎം വീതി, 13.2 എംഎം കട്ടി

 • 382 ഗ്രാം ഭാരം
ഈ ബ്ലു ടാബ്‌ലറ്റ് വളരെ നല്ല രീതിയില്‍ ഡിസൈന്‍ ചെയ്തിരിക്കുന്നതിനാല്‍ കാഴ്ചയില്‍ ഒരു ബഡ്ജറ്റ് ടാബ്‌ലറ്റ് ആണെന്നു തോന്നുകയേയില്ല.  ടാബ്‌ലറ്റിന്റെ മുന്‍വശത്തായി മൂന്നു ടച്ച് സെന്‍സിറ്റീവ് ബട്ടണുകള്‍ ഉണ്ട്.

പ്രധാന ക്യാമറ പിന്‍ബാഗത്ത് ഒരു വശത്തും സ്പീക്കറുകള്‍ മറ്റേ വശത്തും ആണുള്ളത്.  800 മെഗാഹെര്‍ഡ്‌സ് പ്രോസസ്സറിന്റെ സപ്പോര്‍ട്ട് ഉണ്ട് ഈ ബ്ലു ടാബ്‌ലറ്റിന്.  ഈ ജിഎസ്എം ടാബ്‌ലറ്റ് എല്ലാ ക്വാഡ് ബാന്റ് ജിഎസ്എം ഫ്രീക്വന്‍സികള്‍ സപ്പോര്‍ട്ട് ചെയ്യുന്നു.

12,000 രൂപയോളം ആണ് ബ്ലു ടച്ച് ബുക്ക് 7.0 ടാബ്‌ലറ്റ് കമ്പ്യൂട്ടറിന്റെ വില.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot