ബിഎസ്എന്‍എല്‍ പെന്റ ടി-പാഡ് ഡബ്ല്യുഎസ്802സി ടാബ് വില്പനയ്ക്ക്

Posted By: Super

ബിഎസ്എന്‍എല്‍ പെന്റ ടി-പാഡ് ഡബ്ല്യുഎസ്802സി ടാബ് വില്പനയ്ക്ക്

ബിഎസ്എന്‍എല്ലും പാന്റല്‍ ടെക്‌നോളജിയും സംയുക്തമായി അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ടാബ്‌ലറ്റ് മോഡലാണ് പെന്റ ടി-പാഡ് ഡബ്ല്യുഎസ്802സി. 14,699 രൂപയ്ക്കാണ് ഇതിനെ കമ്പനി പരിചയപ്പെടുത്തിയിരിക്കുന്നത്. ഈ 8 ഇഞ്ച് ടാബിനൊപ്പം 60 ദിവ,ത്തേക്കുള്ള 3ജി ഡാറ്റാ പ്ലാനും ബിഎസ്എന്‍എല്‍ ലഭ്യമാക്കുന്നുണ്ട്.

ആന്‍ഡ്രോയിഡ് ഐസിഎസ് ഓപറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ടാബ്‌ലറ്റില്‍ 1 ജിഗാഹെര്‍ട്‌സ് വേഗതയുള്ള കോര്‍ടക്‌സ് എ8 പ്രോസസറാണ്  ഉള്‍പ്പെടുന്നത്. 512 എംബി റാമിന് പുറമെ 4 ജിബി ഇന്റേണല്‍ മെമ്മറിയും ഇതിലുണ്ട്. 32 ജിബി വരെയുള്ള ടി-ഫഌഷ് കാര്‍ഡുകളെ ടാബ് പിന്തുണക്കും.

ക്യാമറയുടെ കാര്യമെടുക്കുമ്പോള്‍, വീഡിയോ ചാറ്റിംഗിനും മറ്റും ആവശ്യമായ ഫ്രന്റ് ക്യാമറ 0.3 മെഗാപിക്‌സലിലാണ് ഇതിലെത്തുന്നത്. ആവശ്യത്തിന്  വ്യക്തത ലഭിക്കുന്ന ചിത്രങ്ങളെടുക്കാന്‍ 2 മെഗാപിക്‌സലിന്റെ റിയര്‍ ക്യാമറയും സഹായിക്കും.

എച്ച്ഡിഎംഐ, ജിപിഎസ്, ബ്ലൂടൂത്ത്, വൈഫൈ കണക്റ്റിവിറ്റി ഓപ്ഷനുകള്‍ക്ക് പുറമെ ഇ-ബുക്ക് റീഡര്‍ പിന്തുണയും ടാബിലുണ്ട്. അതിനാല്‍ മികച്ച ഇബുക്കുകള്‍ ഡൗണ്‍ലോഡ് ചെയ്ത് വായിക്കാം. 3ജി സ്ലിം സ്ലോട്ടും ഇതിലുണ്ട്.

ആന്‍ഗ്രി ബേര്‍ഡ്‌സ്, വോവ് ഫിഷ് പോലുള്ള ഗെയിമുകളും ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍, ടോക്കിംഗ് ടോം, ഗൂഗിള്‍ മാപ്‌സ്, സ്‌കൈപ് സോഷ്യല്‍ ആപ്ലിക്കേഷനുകളും പ്രീലോഡായെത്തുന്ന ടാബിന്റെ വില 14,699 രൂപയാണ്.

വിവിധ ബിഎസ്എന്‍എല്‍ സ്റ്റോറുകള്‍ വഴി ലഭിക്കുന്ന ടാബ്‌ലറ്റിന്റെ കേരളത്തിലെ ലഭ്യത വ്യക്തമല്ല. കേരള ലഭ്യതയെക്കുറിച്ചറിയാന്‍ പാന്റല്‍ ടെക്‌നോളജീസുമായി ബന്ധപ്പെട്ടെങ്കിലും ഇത് വരെ വിശദാംശങ്ങള്‍ ലഭിച്ചിട്ടില്ല. എന്നാല്‍ പാന്റല്‍ ടെക്‌നോളജി സൈറ്റില്‍ പ്രീബുക്ക് സൗകര്യമുണ്ട്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot