ബിഎസ്എന്‍എല്ലില്‍ നിന്നും 3250 രൂപയ്ക്ക് ടാബ്‌ലറ്റ്

Posted By:

ബിഎസ്എന്‍എല്ലില്‍ നിന്നും 3250 രൂപയ്ക്ക് ടാബ്‌ലറ്റ്

 

ബിഎസ്എന്‍എല്‍ വിലകുറഞ്ഞ ടാബ്‌ലറ്റ് കമ്പ്യൂട്ടര്‍ വിപണിയിലിറക്കുന്നു. 3,250 രൂപ വിലവരുന്ന ടാബ്‌ലറ്റ് ഉള്‍പ്പടെ മൂന്ന് മോഡലുകളാണ് ഇറക്കുക. കമ്പനിയുടെ മറ്റ് രണ്ട് ടാബ്‌ലറ്റുകളുടെ വില 10,999, 13,500 രൂപ എന്നിങ്ങനെയാണ്.

3250 രൂപയുടെ ടാബ്‌ലറ്റില്‍ 1 ജിഗാഹെര്‍ട്‌സ് പ്രോസസറും 256 എംബി റാമും ഉണ്ട്. ആന്‍ഡ്രോയിഡില്‍ പ്രവര്‍ത്തിക്കുന്ന ഇതിന് 7 ഇഞ്ച് ടച്ച്‌സ്‌ക്രീനാണുള്ളത്. ലോകത്തിലെ ഏറ്റവും വില കുറഞ്ഞ ടാബ് ലറ്റായ ആകാശിന് കനത്ത വെല്ലുവിളിയാകാന്‍ ഈ ടാബ്‌ലറ്റിന് കഴിയുമെന്നാണ്  ബിഎസ്എന്‍എല്ലിന്റെ കണക്കുകൂട്ടല്‍.

മൂന്ന് ടാബ്‌ലറ്റ് കമ്പ്യൂട്ടറുകളുടേയും പ്രീബുക്കിംഗ് ആരംഭിച്ചതായി ബിഎസ്എന്‍എല്‍ അറിയിച്ചു. ബുക്ക് ചെയ്യുന്നവര്‍ക്ക് ആകര്‍ഷകമായ താരിഫ് പ്ലാനുകളും 3ജി അനുബന്ധ സേവനങ്ങളും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot