ബിഎസ്എന്‍എല്‍ ടാബ്‌ലറ്റ് നാളെ വില്പനക്കെത്തും

By Super
|
ബിഎസ്എന്‍എല്‍ ടാബ്‌ലറ്റ് നാളെ വില്പനക്കെത്തും

ബിഎസ്എന്‍എല്‍ 3250 രൂപയ്ക്ക് പുറത്തിറക്കിയ ടിപാഡ് ഐഎസ്701ആര്‍ ടാബ്‌ലറ്റുള്‍പ്പടെയുള്ള മൂന്ന് ടാബ്‌ലറ്റ് മോഡലുകള്‍ നാളെ മുതല്‍ ലഭ്യമാകും. ബിഎസ്എന്‍എല്‍ ഇവയുടെ പ്രീബുക്കിംഗ് ആരംഭിച്ചിരുന്നു. ലോകത്തിലെ ഏറ്റവും വില കുറഞ്ഞ ആകാശ് ടാബ്‌ലറ്റും പ്രീ-ബുക്കിംഗ് തുടങ്ങിയിട്ടുണ്ട്. ആകാശിന്റെ ഏറ്റവും പുതിയ വേര്‍ഷനായ യുബിസ്ലേറ്റ്7+ന്റെ ബുക്കിംഗ് ആണ് നടക്കുന്നത്.

ബിഎസ്എന്‍എല്‍ ബേസിക് ടാബ് ലറ്റ് പുറത്തിറക്കി മണിക്കൂറുകള്‍ക്കകം 3 ലക്ഷം പ്രീ-ഓര്‍ഡറുകളാണ് ഇതിന് ലഭിച്ചത്. കേന്ദ്ര മാനവവിഭവ വകുപ്പ് മന്ത്രാലയത്തിന്റെ സഹകരണത്തോടെ പരിചയപ്പെടുത്തിയ ആകാശ് ടാബ്‌ലറ്റിന് ലഭിച്ചുവരുന്ന പിന്തുണ ഇന്ത്യന്‍ പൊതുമേഖലാ ടെലികോം കമ്പനിയായ ബിഎസ്എന്‍എല്ലും നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

 

രണ്ട് മിഡ് റേഞ്ച് ടാബ്‌ലറ്റ് ഉത്പന്നങ്ങള്‍ക്കൊപ്പമാണ് ബിഎസ്എന്‍എല്‍ ടിപാഡ് ഐഎസ്701ആര്‍ ടാബ്‌ലറ്റ് അവതരിപ്പിച്ചത്. ഇതോടൊപ്പം കമ്പനി ആകര്‍ഷകമായ ഡാറ്റാ പ്ലാനും ഉപഭോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. 3 മാസത്തെ സൗജന്യ ഡാറ്റാ ഡൗണ്‍ലോഡാണ് ബിഎസ്എന്‍എല്‍ വാഗ്ദാനം ചെയ്യുന്നത്. ഒപ്പം എല്ലാ ടാബ്‌ലറ്റുകള്‍ക്കൊപ്പവും ഒരു 2ജി സിമ്മും നല്‍കുന്നതാണ്.

 

ആകാശുമായുള്ള ടിപാഡിന്റെ മത്സരത്തില്‍ ഏറെ താമസിയാതെ തന്നെ വിജയിയെ കണ്ടെത്താനാകും. ആകാശിന്റെ പുതുക്കിയ പതിപ്പായ ആകാശ് 2വിനോട് ഏകദേശം തുല്യമായ സവിശേഷതകളാണ് ടിപാഡിലും ഉള്‍പ്പെടുത്തിയിട്ടുള്ളത്. നോയ്ഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പാന്റല്‍ ടെക്‌നോളജീസാണ് ടിപാഡ് നിര്‍മ്മിച്ചതെങ്കില്‍ ഡാറ്റാ വിന്‍ഡ് എന്ന യുകെ കമ്പനിയാണ് ആകാശിന് പിന്നില്‍ പ്രവര്‍ത്തിച്ചത്.

വിലക്കുറവിനൊപ്പം മികച്ച ഹാര്‍ഡ്‌വെയര്‍, സോഫ്റ്റ്‌വെയര്‍ പിന്തുണയോടെ ഉത്പന്നങ്ങള്‍ എത്തിക്കുന്നു എന്നതാണ് ടിപാഡിനും ആകാശിനും രാജ്യത്ത് ശ്രദ്ധ നേടാന്‍ സഹായകമായത്. ഡാറ്റാ വിന്‍ഡ് ആകാശ് ടാബ്‌ലറ്റിന്റെ രണ്ടാമത്തെ പതിപ്പായ യുബിസ്ലേറ്റ്7+ന്റെ പ്രീ-ബുക്കിംഗ് നടത്തുന്ന അതേ സമയത്ത് ബിഎസ്എന്‍എല്‍ ടിപാഡ് പ്രീബുക്കിംഗും ആരംഭിച്ച സ്ഥിതിക്ക് മത്സരം ശക്തമായിരിക്കും.

3000 രൂപയ്ക്കാണ് യുബിസ്ലേറ്റ്7+ വില്പന നടത്തുക. അങ്ങനെ വരുമ്പോള്‍ ഈ രണ്ട് ഉത്പന്നങ്ങളും തമ്മില്‍ വെറും 250യുടെ മാത്രം വ്യത്യാസമാണ് ഉണ്ടാകുക. ഇത് ഒരു വലിയ വ്യത്യാസമല്ലാത്തതിനാല്‍ ഇതിലേതെങ്കിലും ഒന്ന് തെരഞ്ഞെടുക്കാന്‍ ഉപഭോക്താക്കള്‍ക്ക് ഏറെ ആലോചിക്കേണ്ടി വരും.

ബിഎസ്എന്‍എല്‍ ടാബ്‌ലറ്റ് സവിശേഷതകള്‍

  • ആന്‍ഡ്രോയിഡ് 2.3 ജിഞ്ചര്‍ബ്രഡ് ഒഎസ്
  • വൈഫൈ വേര്‍ഷന്‍ (സിം കാര്‍ഡ് സ്ലോട്ട് ഇല്ല)
  • 1 ജിഗാഹെര്‍ട്‌സ് പ്രോസസര്‍
  • 256 എംബി റാം
  • എച്ച്ഡിഎംഐ പോര്‍ട്ട്
  • 3000mAh ബാറ്ററി
  • 2ജിബി ഇന്റേണല്‍ മെമ്മറി
  • 32 ജിബി വരെ മൈക്രോഎസ്ഡി കാര്‍ഡ് പിന്തുണ
  • വിജിഎ ഫ്രന്റ് ഫേസിംഗ് ക്യാമറ

വൈഫൈ വേര്‍ഷനായ പെന്റ-ടിപാഡ് ഐഎസ്് 701ആറില്‍ സിം കാര്‍ഡ് സ്ലോട്ട് വരുന്നില്ല. പക്ഷെ യുഎസ്ബി പോര്‍ട്ട് വഴി 2ജി/3ജി യുഎസ്ബി മോഡം ബന്ധിപ്പിച്ച് ഫോണ്‍ ആക്‌സസിംഗ് സാധിക്കുമെന്നാണ് കമ്പനി അറിയിക്കുന്നത്.

ആകാശിന്റെ മുന്‍ വേര്‍ഷനെ താരതമ്യം ചെയ്യുമ്പോള്‍ ടിപാഡ് ഐഎസ്701ആര്‍ മൂന്ന് മടങ്ങ് വേഗയുള്ളതാണെന്നും യുബിസ്ലേറ്റ്7നെ സംബന്ധിച്ച് 300 മെഗാഹെര്‍ട്‌സ് അധിക വേഗത ഇതിനുണ്ടെന്നുമാണ് നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നത്. എന്നാല്‍ ആകാശില്‍ ഫോണ്‍ ആക്‌സസിംഗ് ഇന്‍ബില്‍റ്റാണെന്നാണ് ഡാറ്റാവിന്‍ഡ് വ്യക്തമാക്കുന്നത്.

3000mAh ബാറ്ററിയായതിനാല്‍ ഒരു തവണ ചാര്‍ജ്ജ് ചെയ്ത് അഞ്ചരമണിക്കൂറോളം ചാര്‍ജ്ജിംഗ് ആവശ്യമില്ലാതെ വീഡിയോ കണ്ടിരിക്കാന്‍ സാധിക്കും.

യുബിസ്ലേറ്റ്7+ സവിശേഷതകള്‍

  • ആന്‍ഡ്രോയിഡ് 2.3 ജിഞ്ചര്‍ബ്രഡ്
  • 7 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ടാബ്‌ലറ്റ് & ഫോണ്‍
  • പ്രതിമാസം 98 രൂപക്ക് ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി
  • കോര്‍ട്ടക്സ്സ് എ-8 700 മെഗാഹെര്‍ട്‌സ്
  • 3200 mAh ബാറ്ററി
  • വൈഫൈ & ജിപിആര്‍എസ് നെറ്റ്‌വര്‍ക്ക്‌സ്
  • യുബിസ്ലേറ്റ്7+ (ആകാശ് 2) ഏപ്രില്‍ മാസം മുതല്‍ ലഭ്യമാകും.

മറ്റ് ബിഎസ്എന്‍എല്‍ ടാബ്‌ലറ്റുകള്‍

പെന്റ ടിപാഡ് ഡബ്ല്യുഎസ്704സി, പെന്റ ഡിപാഡ് ഡബ്ല്യുഎസ്804സി എന്നിവയാണ് കമ്പനിയില്‍ നിന്നെത്തിയ മറ്റ് രണ്ട് ടാബ്‌ലറ്റ് മോഡലുകള്‍. ഇവയുടെ വില യഥാക്രമം 10,999 രൂപ, 13,500 രൂപ എന്നിങ്ങനെയാണ്. കൂടുതല്‍ മികച്ച ഹാര്‍ഡ്‌വെയര്‍, സോഫ്റ്റ്‌വെയറുകളുമായെത്തുന്ന ഇവ രണ്ടും ആന്‍ഡ്രോയിഡ് ടാബ്‌ലറ്റുകളാണ്.

ഡബ്ല്യുഎസ്704സിയില്‍ സിം സ്ലോട്ട് വഴി 3ജി പിന്തുണ, 2 മെഗാപിക്‌സല്‍ ക്യാമറ, 512 എംബി റാം എന്നീ അധിക സൗകര്യങ്ങളുമുണ്ട്.

ഡബ്ല്യുഎസ്802സി ടാബ്‌ലറ്റിന് 8 ഇഞ്ച് കപ്പാസിറ്റീവ് ടച്ച്‌സ്‌ക്രീനാണുള്ളത്. 3ജി/2ജി കണക്റ്റിവിറ്റി, 1.2 ജിഗാഹെര്‍ട്‌സ് പ്രോസസര്‍, 512 എംബി റാം, 4 ജിബി ഇന്റേണല്‍ മെമ്മറി എന്നിവയാണ് ഇതിലെ പ്രത്യേകതകള്‍.

നാളെ മുതല്‍ ബിഎസ്എന്‍എല്‍ ഔട്ട് ലെറ്റുകള്‍ വഴിയും റീട്ടെയില്‍ സ്റ്റോറുകള്‍ വഴിയും ടാബ്‌ലറ്റുകള്‍ വില്പനക്കെത്തുന്നതാണ്. പ്രീബുക്കിംഗ് നടത്തുന്നവര്‍ക്ക് മാര്‍ച്ച് 5

മുതല്‍ ഇവ ലഭ്യമാക്കും. എസ്എംഎസ് വഴിയും ബിഎസ്എന്‍എല്‍ ടാബ്‌ലറ്റ് ബുക്ക് ചെയ്യാം.

ഈ രണ്ട് ടാബ്‌ലറ്റുകള്‍ ബുക്ക് ചെയ്യാന്‍ ആകാശ്, ബിഎസ്എന്‍എല്‍ എന്നിവ ക്ലിക് ചെയ്യുക.

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X