കുട്ടികള്‍ക്കും ടാബ്‌ലറ്റ്

By Super
|
കുട്ടികള്‍ക്കും ടാബ്‌ലറ്റ്

ടാബ്‌ലറ്റ് തരംഗം കുട്ടികളിലേക്കും എത്തുന്നു. മുതിര്‍ന്നവര്‍ക്കായി മാത്രമല്ല ഇപ്പോള്‍ കുട്ടികള്‍ക്കായുള്ള ടാബ്‌ലറ്റും വിപണിയില്‍ വില്പനക്കെത്തുന്നകയാണ്. ആര്‍ക്കോസ് ആണ് കുഞ്ഞുടാബ്‌ലറ്റുമായുമായി വരുന്നത്. എന്നാല്‍ ചൈല്‍ഡ്പാഡ് എന്ന ഈ കുഞ്ഞുടാബ്‌ലറ്റിനകത്തുള്ള സൗകര്യങ്ങളും കുട്ടിക്കളിയാണെന്ന് കരുതണ്ട.

 

ആന്‍ഡ്രോയിഡിന്റെ ഏറ്റവും പുതിയ വേര്‍ഷനായ ഐസ്‌ക്രീം സാന്‍ഡ്‌വിച്ച് ഓപറേറ്റിംഗ് സിസ്റ്റത്തിലാണ് ഈ 7 ഇഞ്ച് ടാബ്‌ലറ്റ് പ്രവര്‍ത്തിക്കുന്നത്. കുട്ടികള്‍ക്ക് ഉപയോഗിക്കാനുള്ള സൗകര്യത്തിന് ഭാരം കുറച്ചാണ് ഇത് വില്പനക്കെത്തുക.

 

ഇതിലെ പ്രധാന സവിശേഷതകള്‍

  • 7 ഇഞ്ച് എല്‍സിഡി സ്‌ക്രീന്‍
  • 1 ജിഗാഹെര്‍ട്‌സ് പ്രോസസര്‍
  • 1 ജിബി റാം
  • ആപ്ലിക്കേഷന്‍ സ്റ്റോര്‍ ആക്‌സസ്

പേരന്റല്‍ കണ്‍ട്രോള്‍ സൗകര്യമാണ് ഈ ടാബ്‌ലറ്റിന്റെ എടുത്തുപറയേണ്ട സവിശേഷത. രക്ഷിതാക്കള്‍ക്ക് കുട്ടികളുടെ കമ്പ്യൂട്ടിംഗ് രീതി നിരീക്ഷിക്കാന്‍ ഈ സൗകര്യത്തിലൂടെ സാധിക്കും. കുട്ടികള്‍ക്കായതിനാല്‍ തന്നെ രസകരമായ ഗെയിമിംഗ് സൗകര്യത്തോടെയാണ് ടാബ്‌ലറ്റ് വരുന്നത്.

പ്രീ-ഇന്‍സ്റ്റാള്‍ ചെയ്ത ഗെയിമുകളില്‍ ഒന്ന് ആംഗ്രിബേര്‍ഡ് ആണ്. കുട്ടികളുടെ ആപ്ലിക്കേഷന്‍ സ്റ്റോറായ ആപ്‌ലിബ്‌സ് ആക്‌സസ് ചെയ്യാനും ഇതിലൂടെ സാധിക്കും. ഗെയിം ഉള്‍പ്പടെ ആയിരക്കണക്കിന് ആപ്ലിക്കേഷനുകള്‍ ഇതിലുണ്ട്.

ഷോക്കടിക്കാതിരിക്കാന്‍ ടാബ്‌ലറ്റിന്റെ എല്ലാവശവും പ്ലാസ്റ്റിക്ക് കൊണ്ട് മൂടപ്പെട്ടിരിക്കുന്നു. 6,500 രൂപയ്ക്ക് ഈ മാസാവസാനത്തോടെ ആര്‍ക്കോസ് ചൈല്‍ഡ്പാഡ് വില്പനക്കെത്തുമെന്നാണറിയുന്നത്.

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X