ബിസിനസ്‌കാര്‍ക്കായി കിയോ ടാബ്‌ലറ്റുമായി സിസ്‌കോ

Posted By: Staff

ബിസിനസ്‌കാര്‍ക്കായി കിയോ ടാബ്‌ലറ്റുമായി സിസ്‌കോ

ബിസിനസുകാര്‍ക്കു മാത്രമായി പ്രത്യേകം രൂപകല്‍പന ചെയ്ത ഒരു ടാബ്‌ലറ്റുമായി രംഗത്തെത്തുകയാണ് പ്രമുഖ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് പ്രൊവൈഡറായ സിസ്‌കോ. കിയോ എന്നു പേരിട്ടിരിക്കുന്ന ഈ ടാബ്‌ലറ്റ് മറ്റു സാധാരണ ടാബ്‌ലറ്റുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് എന്നാണ് സിസ്‌കോ ഇന്ത്യയുടെയും, സാര്‍ക് നാഷണലിന്റെയും സെയില്‍സ് മനേജര്‍, മിന്‍ഹാജ് സിയ അവകാശപ്പെടുന്നത്.

ബിസിനസുകാര്‍ക്കാവശ്യമായ പുതിയ പുതിയ ആപ്ലിക്കേഷനുകള്‍ തികച്ചും
സുരക്ഷിതമായ രീതിയില്‍ ലഭ്യമാക്കാനും ഈ ടാബ്‌ലറ്റു വഴി കഴിയും.
അവരുടെ ഐപി ടെലഫോണി സേവനത്തിലൂടെ 700,000ത്തിലധികം
ഉപഭോക്താക്കളുണ്ട് സിസ്‌കോയ്ക്ക് ഇന്ത്യയില്‍. അതേ ഉപഭോക്താക്കളെയും മറ്റു ടാബ്‌ലറ്റ് ഉപഭോക്താക്കളെയും ആണ് കിയോ ടാബ്‌ലറ്റിലൂടെ സിസ്‌കോ ലക്ഷ്യം വെക്കുന്നത്.

സിസ്‌കോ AppHQ ഉപയോഗപ്പെടുത്തിയിരിക്കുന്ന കിയോ ടാബ്‌ലറ്റുകള്‍ മറ്റുള്ളവയെ അപേക്ഷിച്ച് എത്രയോ സുരക്ഷിതമാണ്, അതിന്റെ ഡിസൈന്‍ ബിസിനസ് സംഘര്‍ഷങ്ങളില്‍ നിന്നും രക്ഷ നേടാന്‍ സഹായിക്കുന്ന വിധത്തിലും കൂടിയാണ് എന്നും സിസ്‌കോ അവകാശപ്പെടുന്നു.

മനോഹരമായ 7 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഡിസ്‌പ്ലേയാണ് കിയോ ടാബ്‌ലറ്റുകളുടേത്. ഇതിലുപയോഗിച്ചിരിക്കുന്ന 1 ജിബി റാം, ഇന്റല്‍ ആറ്റം പ്രോസസ്സര്‍ എന്നിവ കാരണം വളരെ മികച്ച പ്രവര്‍ത്തന ക്ഷമത കാഴ്ച വെക്കാന്‍ സാധിക്കും.

32 ജിബി മെമ്മറി വരെ ഉയര്‍ത്താവുന്നതാണിതിന്റെ മെമ്മറി. ഡ്യുവല്‍ ക്യാമറയുള്ള ഈ ടാബ്‌ലറ്റിന്റെ പ്രൈമറി ക്യാമറ ശരിക്കും മികച്ചതാണ്.
വെബ് കോണ്‍ഫറന്‍സിംഗ്, സിസ്‌കോ ജാബര്‍ ഇന്‍സ്റ്റന്റ് മെസ്സേജിംഗ്,
ടെലിപ്രെസെന്‍സ്, ഇമെയില്‍, കലണ്ടര്‍ എന്നീ സൗകര്യങ്ങളോടു കൂടിയ വൈഫൈ, 3ജി സംവിധാനങ്ങളുണ്ട് കിയോ ടാബ്‌ലറ്റില്‍.

ആന്‍ഡ്രോയിഡ് ഓപറേറ്റിംഗ് സിസ്റ്റം ഉപയോഗിച്ച് ആന്‍ഡ്രോയിഡ് മാര്‍ക്കറ്റിലെ ആപ്ലിക്കേഷനുകള്‍ ഉപയോഗപ്പെടുതാതനും കഴിയും എന്നുള്ളത് എന്തായാലും ബിസിനസുകാര്‍ക്ക് കാര്യങ്ങള്‍ ആയാസരഹിതമാക്കും.

35,000 രൂപയാണ് ഇന്ത്യയില്‍ കിയോ ടാബ്‌ലറ്റിന്റെ വില. ടാബ്‌ലറ്റ് ഡോക്കോഡു കൂടിയ ടാബ്‌ലറ്റ് ആണെങ്കില്‍ വില 50,000 രൂപയും ആയിരിക്കും.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot