വിലയിലും, കാഴ്ചയിലും ഒരു കോംപാക്റ്റ് ലാപ്‌ടോപ്പുമായി കോംപാക്

Posted By:

വിലയിലും, കാഴ്ചയിലും ഒരു കോംപാക്റ്റ് ലാപ്‌ടോപ്പുമായി കോംപാക്

കഴിഞ്ഞ കുറച്ച് ദശാബ്ദങ്ങളായി കോംപാക് കമ്പ്യൂട്ടേഴ്‌സ് കമ്പ്യൂട്ടര്‍ രംഗത്ത് തങ്ങളുടെ സാന്നിധ്യം അറിയിക്കുന്നുണ്ട്.  വൈവിധ്യമാര്‍ന്ന കമ്പ്യൂട്ടറുകള്‍, ലാപ്‌ടോപ്പുകള്‍, മറ്റു കമ്പ്യൂട്ടര്‍ അനുബന്ധ ഉല്‍പന്നങ്ങള്‍ എന്നിവയുടെ ഒരു നിര തന്നെയുണ്ട് കോംപാകിന്.

ഈ നിരയിലേക്ക് പുതുതായി എത്തിയ അംഗമാണ് കോംപാക് പ്രെസാരിയോ സിക്യു57-319ഡബ്ല്യുഎം എന്ന ലാപ്‌ടോപ്പ്.  നിരവധി ഫീച്ചറുകളുള്ള ഈ ലാപ്‌ടോപ്പിന്റെ വില അത്ര വലുതല്ല എന്നതാണ് ഇതിലേക്കുള്ള ഒരു ആകര്‍ഷണം.  തിളക്കമുള്ള കറുപ്പ് നിറത്തില്‍ ആകര്‍ഷണീയമായ ഡിസൈനിലാണ് ഇവന്റെ വരവ്.

എല്‍ഇഡി ബാക്ക്‌ലൈറ്റോടു കൂടിയ 15.6 ഇഞ്ച് സ്‌ക്രീന്‍ ആണ് ഈ കോംപാക് ലാപ്‌ടോപ്പിന്.  അതുകൊണ്ട് ഹൈ ഡെഫനിഷന്‍ വീഡിയോ കാണുക, ഗ്രാഫിക്‌സ് ഗെയിം കളിക്കുക എന്നിവയ്ക്ക് ഈ ലാപ്‌ടോപ്പ് വളരെ അനുയോജ്യമായിരിക്കും.  ഈ വലിയ സ്‌ക്രീന്‍ ഒരു ഹോം തിയറ്റര്‍ അനുഭവം തന്നെ നല്‍കും എന്നു പറഞ്ഞാല്‍ അതൊരു അതിശയോക്തിയാവില്ല എന്നതാണ് വാസ്തവം.

വീഡിയോ കോളിനും, വീഡിയോ കോണ്‍ഫറന്‍സിംഗിനും മറ്റും സഹായകമാകുന്ന വെബ് ക്യാമും ഉണ്ട് ഈ പുതിയ കോംപാക് ലാപ്‌ടോപ്പില്‍.  1 ജിഗാഹെര്‍ഡ്‌സ് എഎംഡി ഡ്യുവല്‍ കോര്‍ സി-50 പ്രോസസ്സറിന്റെ സപ്പോര്‍ട്ടുള്ള ഇതിന് 1 എംബി കാഷെ മെമ്മറി, 2 ജിബി റാം എന്നിവയുണ്ട്.

250 ജിബിയാണിതിന്റെ സ്‌റ്റോറേജ് കപ്പാസിറ്റി.  ഇതിലെ എഎംഡി റേഡിയോണ്‍ എച്ച്ഡി 6250 ഡിസ്‌ക്രീറ്റ് ഗ്രാഫിക്‌സ് കാര്‍ഡ് ആണിതിന്റേത്.  948 എംബിയാണ് ഈ ഗ്രാഫിക്‌സ് മെമ്മറി കാര്‍ഡിന്റെ മെമ്മറി.

3 യുഎസ്ബി പോര്‍ട്ടുകള്‍, എഥര്‍നെറ്റ്, വിജിഎ പോര്‍ട്ടുകള്‍, 2 ഇന്‍ 1 മെമ്മറി കാര്‍ഡ് എന്നിവയും ഇവയുടെ പ്രത്യേകതകളായി പറയാം.

15,000 രൂപ മുതല്‍ 20,000 രൂപ വരെയാണ് കോംപാക് പ്രെസാരിയോ സിക്യു57-319ഡബ്ല്യുഎം ലാപ്‌ടോപ്പിന്റെ വില.  ഇത്രയും ചെറിയ വിലയില്‍ ഇത്രയും പ്രത്യേകതകളുള്ള ഒരു ലാപ്‌ടോപ്പ് അത്ര ചെറിയ കാര്യമല്ല.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot