ക്രോംബുക്കുകൾക്കായി അടിപൊളി ഫീച്ചറുകൾ അവതരിപ്പിച്ച് ഗൂഗിൾ

|

അടുത്തിടെയാണ് ഗൂഗിൾ തങ്ങളുടെ ക്രോംബുക്കുകൾക്കായി പുതിയൊരു അപ്ഡേറ്റ് പ്രഖ്യാപിച്ചത്. ക്രോം ഒഎസിൽ പ്രവർത്തിക്കുന്ന പിസികൾക്ക് പുതിയ ഫീച്ചറുകളുമായാണ് അപ്ഡേറ്റ് വരുന്നത്. തെറ്റായ യുഎസ്ബി ടൈപ്പ് സി കേബിൾ ഡിറ്റക്റ്റ് ചെയ്യാൻ ഉള്ള ഓപ്ഷൻ, ഹാൻഡ് റിട്ടൺ നോട്ടുകൾക്കായുള്ള പുതിയ ആപ്പ്, മികച്ച മാഗ്നിഫിക്കേഷൻ ഫീച്ചർ എന്നിവയും പുതിയ അപ്ഡേറ്റിൽ ഗൂഗിൾ നൽകുന്നുണ്ട്. ക്രോം ബുക്കുകളിൽ ലഭിക്കുന്ന ഏറ്റവും പുതിയ ഫീച്ചറുകളെക്കുറിച്ച് കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.

കഴ്സീവ് ആപ്പ്

കഴ്സീവ് ആപ്പ്

സെലക്റ്റഡ് ഡിവൈസുകൾക്കായി ഗൂഗിൾ കഴിഞ്ഞ വർഷം കഴ്സീവ് എന്ന പുതിയ ആപ്പ് അവതരിപ്പിച്ചിരുന്നു. പേഴ്സണൽ കമ്പ്യൂട്ടറുകളിൽ ഒരു സ്റ്റൈലസ് ഉപയോഗിച്ച് നോട്ട്സ് തയ്യാറാക്കാൻ കഴ്സീവ് ആപ്പ് യൂസേഴ്സിനെ സഹായിക്കുന്നു. ഇപ്പോൾ ആഗോള തലത്തിലുള്ള എല്ലാ ക്രോംബുക്കുകളിലും കഴ്സീവ് ആപ്പിന് സപ്പോർട്ട് ലഭ്യമാക്കുകയാണ് കമ്പനി. നിങ്ങളുടെ ക്രോംബുക്കുകളിൽ ഹാൻഡ് റിട്ടൺ നോട്ടുകൾ ക്യാപ്ചർ ചെയ്യുന്നതും എഡിറ്റ് ചെയ്യുന്നതും ഓർഗനൈസ് ചെയ്യുന്നതും കഴ്സീവ് ആപ്പ് എളുപ്പമാക്കുന്നു.

അസൂസ് ബിആർ1100 ലാപ്‌ടോപ്പ് റിവ്യൂ: കുറഞ്ഞ വിലയിൽ കരുത്തൻ ബിൽഡ്അസൂസ് ബിആർ1100 ലാപ്‌ടോപ്പ് റിവ്യൂ: കുറഞ്ഞ വിലയിൽ കരുത്തൻ ബിൽഡ്

ഹാൻഡ് റിട്ടൺ നോട്ടുകൾ

ഹാൻഡ് റിട്ടൺ നോട്ടുകൾ ഹാൻഡിൽ ചെയ്യുന്നതിന് അപ്പുറം ചിത്രങ്ങൾ വരയ്ക്കാനും നോട്ടുകളിൽ ഇമേജുകൾ പേസ്റ്റ് ചെയ്യാനും കഴിയും. ലഭ്യതയെ സംബന്ധിച്ചിടത്തോളം, യോഗ്യമായ എല്ലാ ക്രോംബുക്കുകളിലും കഴ്സീവ് ആപ്പ് പ്രീഇൻസ്റ്റാൾ ചെയ്യുമെന്ന് ഗൂഗിൾ അറിയിച്ചിട്ടുണ്ട് ഉപയോക്താക്കൾക്ക് cursive.apps.chrome എന്നതിലേക്ക് പോയി ടൂൾബാറിലെ 'ഇൻസ്റ്റാൾ' ബട്ടണിൽ ടാപ്പ് ചെയ്ത് കൊണ്ട് കഴ്സീവ് ആപ്പ് ഡൗൺലോഡ് ചെയ്യാൻ കഴിയും.

മാഗ്നിഫിക്കേഷൻ & പാനിങ്
 

മാഗ്നിഫിക്കേഷൻ & പാനിങ്

സ്ക്രീനിന്റെ മാഗ്നിഫൈഡ് ചെയ്ത ഭാഗത്തിന്റെ വലിപ്പം നിയന്ത്രിക്കാനുള്ള കഴിവും ഗൂഗിൾ കൊണ്ട് വരുന്നുണ്ട്. ഉള്ളടക്കം കൂടുതൽ സൂം ചെയ്യുന്നതിനായി ഉപയോക്താക്കൾക്ക് ഇത് വലുതാക്കാൻ കഴിയും. സാധാരണ സ്‌ക്രീനിലേക്ക് മടങ്ങുന്നതിനായി ഓപ്ഷൻ ചെറുതാക്കാനും യൂസേഴ്സിന് കഴിയും. കൂടാതെ, ഉപയോക്താക്കൾക്ക് അവരുടെ പ്രിഫറൻസിന് അനുയോജ്യമാകുന്ന വിധത്തിൽ ഇത് ക്രമീകരിക്കാനും അല്ലെങ്കിൽ നിങ്ങൾ നോക്കുന്ന ഉള്ളടക്കത്തെ അടിസ്ഥാനമാക്കി ക്രമീകരിക്കാനും കഴിയും.

അസൂസ് ആർഒജി സൈഫറസ് എം16 2022 റിവ്യൂ: വിലയ്ക്ക് യോജിച്ച കരുത്തൻ ഗെയിമിങ് ലാപ്ടോപ്പ്അസൂസ് ആർഒജി സൈഫറസ് എം16 2022 റിവ്യൂ: വിലയ്ക്ക് യോജിച്ച കരുത്തൻ ഗെയിമിങ് ലാപ്ടോപ്പ്

തെറ്റായ യുഎസ്ബി ടൈപ്പ് സി കേബിളുകൾക്കുള്ള അലർട്ടുകൾ

തെറ്റായ യുഎസ്ബി ടൈപ്പ് സി കേബിളുകൾക്കുള്ള അലർട്ടുകൾ

തെറ്റായ യുഎസ്ബി ടൈപ്പ് സി കേബിൾ ഡിവൈസിൽ കണക്‌റ്റ് ചെയ്‌തിട്ടുണ്ടോയെന്ന് ഡിറ്റക്റ്റ് ചെയ്യാനുള്ള സൌകര്യമാണ് ക്രോംബുക്കുകളിൽ വരുന്ന മറ്റൊരു സവിശേഷത. ഉപയോക്താക്കൾ ഉപയോഗിക്കുന്ന യുഎ്ബി സി കേബിൾ ഡിസ്പ്ലെകൾക്ക് സപ്പോർട്ട് നൽകുന്നില്ലെങ്കിലോ അല്ലെങ്കിൽ അവരുടെ ലാപ്‌ടോപ്പുകൾക്ക് അനുയോജ്യമല്ലെങ്കിൽ ഉപയോക്താക്കൾക്ക് അലർട്ട് ലഭിക്കും. ക്രോംബുക്കുകളിൽ ഉയർന്ന പെർഫോമൻസ് നൽകുന്ന യുഎസ്ബി 4 ഓപ്ഷനുകളോ തണ്ടർബോൾട്ട് 3 സ്റ്റാൻഡേർഡ്സോ ആണ് ഉള്ളത്. യൂസ് ചെയ്യുന്ന യുഎസ്ബി കേബിളുകൾ ക്രോംബുക്കുകളുടെ ഈ ഫീച്ചറുകളുമായി ചേരുന്നില്ലെങ്കിലും യൂസേഴ്സിന് അലർട്ട് ലഭിക്കും.

സിപിയു

ലഭ്യതയെ സംബന്ധിച്ചിടത്തോളം, യുഎസ്ബി 4 അല്ലെങ്കിൽ തണ്ടർബോൾട്ട് ശേഷിയുള്ള 11th ജനറേഷൻ അല്ലെങ്കിൽ 12th ജനറേഷൻ ഇന്റൽ കോർ സിപിയു ഉള്ള ക്രോംബുക്കുകളിൽ ഈ ഫീച്ചർ ലഭ്യമാകും. വരും മാസങ്ങളിൽ കൂടുതൽ ക്രോംബുക്കുകളിലും ഗൂഗിൾ ഈ ഫീച്ചറുകൾ ലഭ്യമാക്കും. വരും മാസങ്ങളിൽ ക്രോംബുക്കുകൾക്കായി കൂടുതൽ പേഴ്സണലൈസേഷൻ ഫീച്ചറുകളും ഗൂഗിൾ അവതരിപ്പിക്കും. സ്റ്റൈലസ് സ്ട്രോക്കിന്റെ കനം, ശൈലി, നിറം എന്നിവ അതിന്റെ കഴ്‌സീവ് ആപ്പിലേക്ക് എളുപ്പത്തിൽ മാറ്റുന്നത് പോലെയുള്ള ഫീച്ചറുകളായിരിയ്ക്കും പ്രധാനമായും ലഭ്യമാകുക.

ഒരു ഗെയിമിങ് ലാപ്‌ടോപ്പ് വാങ്ങുന്നതിന് മുമ്പ് പരിഗണിക്കേണ്ട കാര്യങ്ങൾഒരു ഗെയിമിങ് ലാപ്‌ടോപ്പ് വാങ്ങുന്നതിന് മുമ്പ് പരിഗണിക്കേണ്ട കാര്യങ്ങൾ

ലാപ്ടോപ്പുകൾ

വിൻഡോസിനും മാക്കിനുമുള്ള മറുപടി എന്ന നിലയിലാണ് ഗൂഗിൾ ക്രോംബുക്കുകൾ അവതരിപ്പിച്ചത്. ചെറിയ ഉപയോഗം മാത്രമുള്ള വിദ്യാർഥികൾക്കും മറ്റും ഏറ്റവും അനുയോജ്യമായ ലാപ്ടോപ്പുകൾ ആണ് ഗൂഗിൾ ക്രോംബുക്കുകൾ. ക്രോംബുക്കുകൾ വിപണിയിൽ എത്തിയിട്ട് അധിക കാലമായിട്ടില്ല എന്ന കാര്യം ഓർക്കണം. ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ പോരായ്മകൾ മൂലം ക്രോംബുക്കുകൾക്ക് വിപണിയിൽ ആദ്യം തിരിച്ചടി നേരിട്ട സാഹചര്യം ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ സാഹചര്യം ആകെ മാറിയിരിക്കുകയാണ്. ക്രോം ഒഎസിന്റെ പോരായ്മകൾ പരിഹരിച്ച ഗൂഗിൾ കാലഘട്ടാനുസൃതമായ മാറ്റങ്ങളും കൊണ്ട് വന്നു. ഇതൊക്കെ കാരണം ക്രോംബുക്കുകളുടെ ജനപ്രീതിയും കൂടിയിട്ടുണ്ട്. മിക്കവാറും എല്ലാ കമ്പ്യൂട്ടർ ബ്രാൻഡുകളും ഇന്ന് ക്രോംബുക്ക്സ് പുറത്തിറക്കുകയും ചെയ്യുന്നു.

Best Mobiles in India

English summary
Google recently announced a new update for their Chromebooks. The update comes with new features for PCs running Chrome OS. The new update also includes the option to detect a wrong USB Type-C cable, a new app for handwritten notes, and a better magnification feature.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X