എച്ച്പി ടച്ച് പാഡിന് സിഎം7 ആന്‍ഡ്രോയിഡ് പോര്‍ട്ട്

Posted By: Staff

എച്ച്പി ടച്ച് പാഡിന് സിഎം7 ആന്‍ഡ്രോയിഡ് പോര്‍ട്ട്

ആന്‍ഡ്രോയിഡില്‍ പ്രവര്‍ത്തിക്കുന്ന ആദ്യത്തെ ടച്ച്പാഡ് കമ്പ്യൂട്ടര്‍ എന്ന റെക്കോഡ് സയനൊജന്‍മോഡിന് സ്വന്തം. കാരണം എച്ച്പിയുടെ ടച്ച്പാഡിനു വേണ്ടി ഒരു ആന്‍ഡ്രോയിഡ് പോര്‍ട്ട് വികസിപ്പിച്ചിരിക്കുകയാണ് സയനൊജന്‍മോഡ്.

ആന്‍ഡ്രോയിഡില്‍ പ്രവര്‍ത്തിക്കുന്ന ടച്ച്പാഡ് ഫോര്‍മുലയുമായി വരുന്നവര്‍ക്ക് 85,000 രൂപ പാരിതോഷികം പ്രഖ്യാപിച്ച് എച്ച്പി വെല്ലുവിളിച്ചപ്പോഴാണ് സയനൊജന്‍ എച്ച്പി ടച്ച്പാഡിനു വേണ്ടി സിഎം7 പോര്‍ട്ടുകള്‍ വികസിപ്പിച്ചെടുത്തത്.

ഈ അപ്രതീക്ഷിത കണ്ടെത്തലിന് നിര്‍മ്മാതാക്കളുടെ ഇടയില്‍ ഒരു തരംഗം സൃഷ്ടിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഒരു തവണയെങ്കിലും ഇതൊന്ന് പരീക്ഷിച്ചു നോക്കണം എന്ന നിലപാടിലാണ് പല കമ്പനികളും.

ടച്ച്പാഡില്‍ സിഎം7 ഇംപ്ലിമെന്റ്‌മെന്റ് ചെയ്തതിനു ശേഷവും എച്ച്പി ടച്ച്പാഡിന്റെ പ്രവര്‍ത്തനം വളരെ സുഗമമായി തന്നെ നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. മാത്രമല്ല, എച്ച്പി ടച്ച്പാഡ് കൂടുതല്‍ മെച്ചപ്പെട്ടതായും കാണുന്നു.

ശബ്ദ സംവിധാനത്തിന്റെയും, വീഡിയോ ചിത്രങ്ങളുടെയും വ്യക്തതയും കൃത്യതയും കൂടിയിട്ടുണ്ട് എച്ച്പി ടച്ച്പാഡില്‍ സിഎം7 ഇംപ്ലിമെന്റ് ചെയ്തതിനു ശേഷം. ഈ മാറ്റം ടച്ച് സ്‌ക്രീനിലും, ജിപിയു ആക്‌സലറേഷന്‍ ടെക്‌നോളജിയിലും ഏറെ പ്രകടമാണ്.

ഇതിലെ ഡ്വുല്‍ കോര്‍ പ്രസസ്സറും കുഴപ്പമില്ലാതെ തന്നെയാണ് പ്രവര്‍ത്തിക്കുന്നത്. ആക്‌സലറോമീറ്ററിനോ, പ്രോക്‌സിമിറ്റി സെന്‍സറിനോ, ക്യാമറയുടെ പ്രവര്‍ത്തനത്തിനോ ഒരു കുഴപ്പവും സിഎം7നില്‍ നിന്നും സംഭവിച്ചിട്ടില്ല.

വൈബ്രേഷന്‍ അലര്‍ട്ട്, ബാക്ക്‌ലൈറ്റ് ഓപറേഷനുകള്‍, വൈഫൈ, എന്നിവയും നല്ല രീതിയില്‍ തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. എങ്കിലും 100 ശതമാനം പെര്‍ഫെക്ഷന് ഇനിയും ഒരുപാട് മാറ്റങ്ങള്‍ ഈ സിഎം7 പോര്‍ട്ടില്‍ കൊണ്ടു വരാന്‍ സയനൊജന്‍മോഡ് തയ്യാറവണം.

എച്ച്പി ടച്ച് പാഡിനുവേണ്ടിയുള്ള ഈ സിഎം7 ആന്‍ഡ്രോയിഡ് പോര്‍ട്ടിന്റെ വില ഇതുവരെ അറിവായിട്ടില്ല.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot