ബിഎസ്എന്‍എല്‍ ടാബ്‌ലറ്റുകള്‍ വൈകുന്നു

Posted By: Staff

ബിഎസ്എന്‍എല്‍ ടാബ്‌ലറ്റുകള്‍ വൈകുന്നു

ബിഎസ്എന്‍എല്‍ അടുത്തിടെ പുറത്തിറക്കിയ മൂന്ന് ടാബ്‌ലറ്റുകളും റീട്ടെയില്‍ സ്റ്റോറുകളില്‍ എത്തുന്നത് വൈകുന്നു. 3,499 രൂപ മുതല്‍ 13,500 രൂപ വരെ വില വരുന്ന മൂന്ന് ആന്‍ഡ്രോയിഡ് ടാബ്‌ലറ്റുകളായിരുന്നു ബിഎസ്എന്‍എല്‍ ആഴ്ചകള്‍ക്ക് മുമ്പ് പരിചയപ്പെടുത്തിയത്.

റീട്ടെയില്‍ സ്റ്റോറുകളിലെത്തുന്നത് വൈകുമെങ്കിലും ഓണ്‍ലൈനില്‍ ബുക്ക് ചെയ്തവര്‍ക്ക് ടാബ്‌ലറ്റ് ലഭിക്കുമെന്നാണ് അറിയുന്നത്. റീട്ടെയില്‍ ഔട്ട്‌ലെറ്റുകളില്‍ ടാബ്‌ലറ്റുകള്‍ എത്തിക്കുന്നതില്‍ ചില പ്രശ്‌നങ്ങള്‍ നേരിട്ടതായി ബിഎസ്എന്‍എല്ലിനായി ടാബ്‌ലറ്റുകള്‍ നിര്‍മ്മിക്കുന്ന പെന്റ ടെക്‌നോളജീസ് അറിയിച്ചു.

മാര്‍ച്ച് 5 മുതല്‍ റീട്ടെയില്‍ സ്‌റ്റോറുകളിലും ബിഎസ്എന്‍എല്‍ കേന്ദ്രങ്ങളിലും ടാബ്‌ലറ്റ് വില്പനക്കെത്തുമെന്നായിരുന്നു ആദ്യം പ്രതീക്ഷിച്ചിരുന്നത്. ഇനി എത്ര ദിവസം കൂടി ടാബ്‌ലറ്റുകള്‍ വില്പനക്കെത്തുന്നത് വൈകുമെന്ന് വ്യക്തമല്ല.

ടി-പാഡ് ഐഎസ്701ആര്‍, ടി-പാഡ് ഡബ്ല്യുഎസ്704സി, ടി-പാഡ് ഡബ്ല്യുഎസ്802സി എന്നിവയാണ് ബിഎസ്എന്‍എല്‍ പുറത്തിറക്കിയ ടാബ്‌ലറ്റുകള്‍. ഇതില്‍ ടി-പാഡ് ഐഎസ്701ആര്‍ ആണ് 3,499 രൂപയ്ക്ക് ലഭിക്കുക. ആന്‍ഡ്രോയിഡ് 2.3 ഒഎസ്, 7 ഇഞ്ച് ഡിസ്‌പ്ലെ, വിജിഎ ക്യാമറ എന്നിവയാണ് ഇതിന്റെ പ്രധാന പ്രത്യേകതകള്‍.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot