ഡെൽ ഏലിയൻവെയർ എം15 ആർ5 റൈസൺ എഡിഷൻ, എം15 ആർ6 ഗെയിമിംഗ് ലാപ്ടോപ്പുകൾ ഇന്ത്യയിൽ അവതരിപ്പിച്ചു

|

പുതിയ ഡെൽ ഏലിയൻവെയർ എം15 ആർ5 റൈസൺ എഡിഷനും ഡെൽ ഏലിയൻവെയർ എം15 ആർ6 ഗെയിമിംഗ് ലാപ്ടോപ്പുകളും ഇന്ത്യയിൽ അവതരിപ്പിച്ചു. ഡെൽ ഏലിയൻവെയർ എം15 ആർ5 റൈസൺ എഡിഷൻ ഗെയിമിംഗ് ലാപ്‌ടോപ്പിന് എഎംഡി റൈസൺ ആർ 7-5800 എച്ച്-സീരീസ് മൊബൈൽ പ്രോസസ്സറാണ് കരുത്തേകുന്നത്. ഡെൽ ഏലിയൻവെയർ എം15 ആർ6 പ്രവർത്തിക്കുന്നത് ഇന്റൽ കോർ i7-11800H ടൈഗർ ലേക്ക് പ്രോസസറിലാണ്. ഈ രണ്ട് ഏലിയൻവെയർ ഗെയിമിംഗ് ലാപ്‌ടോപ്പുകൾക്കും എൻവിഡിയ ജിഫോഴ്‌സ് ആർടിഎക്‌സ് 30-സീരീസ് ജിപിയു, കില്ലർ വൈ-ഫൈ 6 AX1650 വയർലെസ്, 4K/ 120Hz നേറ്റീവ് എക്‌സിപിരിയൻസിനായി ഒരു എച്ച്ഡിഎംഐ 2.1 പോർട്ട് ഉൾപ്പെടെയുള്ള നിരവധി പോർട്ടുകളുമുണ്ട്.

ഡെൽ ഏലിയൻവെയർ എം15 ആർ5 റൈസൺ എഡിഷൻ, ഏലിയൻവെയർ എം15 ആർ6 ലാപ്ടോപ്പുകളുടെ ഇന്ത്യയിലെ വിലയും, വിൽപ്പനയും

ഡെൽ ഏലിയൻവെയർ എം15 ആർ5 റൈസൺ എഡിഷൻ, ഏലിയൻവെയർ എം15 ആർ6 ലാപ്ടോപ്പുകളുടെ ഇന്ത്യയിലെ വിലയും, വിൽപ്പനയും

പുതിയ ഡെൽ ഏലിയൻവെയർ എം15 ആർ5 റൈസൺ എഡിഷൻ ഗെയിമിംഗ് ലാപ്‌ടോപ്പിൻറെ വില ആരംഭിക്കുന്നത് 1,34,990 രൂപ മുതലാണ്. അതേസമയം, ഏലിയൻവെയർ എം15 ആർ6 ലാപ്ടോപ്പിൻറെ വില 1,59,990 രൂപ മുതലും ആരംഭിക്കുന്നു. ഈ രണ്ട് മോഡലുകളും ഡെല്ലിൻറെ ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്നും നിങ്ങൾക്ക് വാങ്ങാവുന്നതാണ്.

ഡെൽ ഏലിയൻവെയർ എം15 ആർ5 റൈസൺ എഡിഷൻ ലാപ്ടോപ്പിൻറെ സവിശേഷതകൾ

ഡെൽ ഏലിയൻവെയർ എം15 ആർ5 റൈസൺ എഡിഷൻ ലാപ്ടോപ്പിൻറെ സവിശേഷതകൾ

ഏലിയൻവെയർ എം15 ആർ5 റൈസൺ എഡിഷൻ ഗെയിമിംഗ് ലാപ്‌ടോപ്പ് പ്രവർത്തിക്കുന്നത് വിൻഡോസ് 10 ഹോം അല്ലെങ്കിൽ പ്രോ എഡിഷനുകളിലാണ്, കൂടാതെ 165Hz റിഫ്രെഷ് റേറ്റും 300 നൈറ്റ് പീക്ക് ബ്രൈറ്റ്‌നസുമുള്ള 15.6 ഇഞ്ച് ഫുൾ എച്ച്‌ഡി (1,920x1,080 പിക്‌സൽ) ഡിസ്‌പ്ലേയാണ് ഇതിലുള്ളത്. 16 ജിബി ഡിഡിആർ 4 (3,200 മെഗാഹെർട്സ്) റാമും 4 ടിബി (2x 2 ടിബി) വരെ PCIe M.2 SSD സ്റ്റോറേജുമായി ജോടിയാക്കിയ എഎംഡി റൈസൺ ആർ 7 5800 എച്ച് പ്രോസസറാണ് ഈ ലാപ്‌ടോപ്പിന് മികച്ച പ്രവർത്തനക്ഷമത നൽകുന്നത്. എൻവിഡിയ ജിഫോഴ്‌സ്‌ ആർടിഎക്സ് 3060, എൻവിഡിയ ജിഫോഴ്‌സ്‌ ആർടിഎക്സ് 3050Ti എന്നിവയിൽ 6 ജിബി GDDR6 VRAM വരുന്ന ഗ്രാഫിക്സ് കാർഡുകൾ ഈ ലാപ്ടോപ്പുകൾക്ക് നൽകിയിട്ടുണ്ട്.

ഡെൽ ഏലിയൻവെയർ എം15 ആർ5 റൈസൺ എഡിഷൻ, എം15 ആർ6 ഗെയിമിംഗ് ലാപ്ടോപ്പുകൾ ഇന്ത്യയിൽ അവതരിപ്പിച്ചു

ഈ ഗെയിമിംഗ് ലാപ്‌ടോപ്പിൽ 86Whr ബാറ്ററിയും ഡ്യൂവൽ അറേ മൈക്രോഫോണുകളുള്ള ഒരു ഏലിയൻവെയർ എച്ച്ഡി 720 പിക്‌സൽ വെബ്‌ക്യാമും ഉണ്ട്. ഏലിയൻവെയർ എം15 ആർ5 റൈസൺ എഡിഷൻ ഗെയിമിംഗ് ലാപ്‌ടോപ്പ് കില്ലർ വൈ-ഫൈ 6, ബ്ലൂടൂത്ത് v5.2 എന്നിവ സപ്പോർട്ട് ചെയ്യുന്നു. മൂന്ന് യുഎസ്ബി ടൈപ്പ്-എ പോർട്ടുകൾ (ഒന്ന് പവർഷെയർ 2), ഒരു യുഎസ്ബി ടൈപ്പ്-സി പോർട്ട്, ഒരു എച്ച്ഡിഎംഐ 2.1 പോർട്ട്, ഒരു ഇഥർനെറ്റ് പോർട്ട്, 3.5 എംഎം ഹെഡ്ഫോൺ/ മൈക്ക് ജാക്ക് എന്നിവ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ഉൾപ്പെടുന്നു.

ഡെൽ ഏലിയൻവെയർ എം15 ആർ6 ലാപ്ടോപ്പിൻറെ സവിശേഷതകൾ

ഡെൽ ഏലിയൻവെയർ എം15 ആർ6 ലാപ്ടോപ്പിൻറെ സവിശേഷതകൾ

ഡെൽ ഏലിയൻവെയർ എം15 ആർ6 ലാപ്ടോപ്പ് വിൻഡോസ് 10 ഹോം, പ്രോ ഓപ്ഷനുകളുമായി വരുന്നു, കൂടാതെ 400 നൈറ്റ് പീക്ക് ബ്രൈറ്റ്നസും, 24.6Hz റിഫ്രഷ് റേറ്റുള്ള 15.6 ഇഞ്ച് ക്യുഎച്ച്ഡി (2,560x1,440 പിക്സൽ) പാനൽ 15.6 ഇഞ്ച് ഡിസ്പ്ലേയുമുണ്ട്. എൻവിഡിയ ജിഫോഴ്സ് ആർടിഎക്സ് 3080 ജിപിയു വരെ ജോടിയാക്കിയ 8 ജിബി ജിഡിഡിആർ 6 വിആർഎമ്മിനൊപ്പം ഇലവൻത്ത് ജനറേഷൻ ഇന്റൽ കോർ i7-11800H ടൈഗർ ലേക്ക് സിപിയുവുമായി ഡെൽ ഏലിയൻവെയർ എം15 ആർ6 വരുന്നു. മൂന്ന് യുഎസ്ബി ടൈപ്പ്-എ പോർട്ടുകൾ, തണ്ടർബോൾട്ട് 4 പോർട്ട്, എച്ച്ഡിഎംഐ 2.1 പോർട്ട്, 3.5 എംഎം ഹെഡ്ഫോൺ ജാക്ക്, ഇഥർനെറ്റ് പോർട്ട് എന്നിവ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ഉൾപ്പെടുന്നു. നിങ്ങൾക്ക് കില്ലർ വൈ-ഫൈ 6, ബ്ലൂടൂത്ത് v5.2 എന്നിവയും ഇതിൽ ലഭിക്കും. ഏലിയൻവെയർ എം15 ആർ6 ന് 86Whr ബാറ്ററിയും 240W അഡാപ്റ്ററുമുണ്ട്.

Best Mobiles in India

English summary
The AMD Ryzen R7-5800 H-Series mobile processor powers the Dell Alienware m15 R5 Ryzen Edition gaming laptop. The Intel Core i7-11800H Tiger Lake processor powers the Dell Alienware m15 R6.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X