ഡെല്ലിൽ നിന്നുമിതാ ഏറെ ഭംഗിയും കരുത്തുമുള്ള ചില കമ്പ്യൂട്ടറുകൾ

By GizBot Bureau
|

പ്രമുഖ കമ്പ്യൂട്ടർ കമ്പനിയായ ഡെൽ തങ്ങളുടെ OptiPlex പരമ്പരയുടെ 25-ാം വാർഷികാഘോഷത്തോടനുബന്ധിച്ച് OptiPlex All-in-One (AIO), OptiPlex ടവറുകൾ എന്നിവയുടെ പുതിയ ലൈനുകൾ ഇന്ത്യയിൽ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇന്റലിന്റെ 8 -ാം തലമുറ പ്രോസസ്സറുകളുപയോഗിച്ചുകൊണ്ടുള്ള ഈ മോഡലുകൾ എല്ലാ തരത്തിലും മികവാർന്ന പ്രകടനം കാഴ്ചവെക്കുന്നവയാണ്.

ഡെല്ലിൽ നിന്നുമിതാ ഏറെ ഭംഗിയും കരുത്തുമുള്ള ചില കമ്പ്യൂട്ടറുകൾ

 

ഡെല്ലിന്റെ 33 വർഷം പഴക്കമുള്ളചരിത്രത്തിൽ 25 വർഷക്കാലം ഐഡിസിയിൽ സ്ഥിരത പുലർത്തുന്ന ഒരു ഓപ്ഷൻ തന്നെയാണ് ഡെല്ലിന്റെ ഈ OptiPlex പരമ്പരയിലെ ഓരോന്നും. തുടർച്ചയായ സാങ്കേതിക മുന്നേറ്റങ്ങൾ, ഉയർന്ന സ്വീകാര്യമായ ഡിസൈനുകൾ തുടങ്ങി എല്ലാം ഇവയുടെ പ്രത്യേകതകളിൽ പെടുന്നുവെന്ന് ഡെൽ ഇന്ത്യയുടെ ഡയറക്ടർ ആൻഡ് ജനറൽ മാനേജർ, ക്ലയന്റ് സൊല്യൂഷൻസ് ഗ്രൂപ്പ് ഇന്ദ്രജിത് ബെൽഹുണ്ടി പറയുന്നു.

പുതുക്കിയ ഓപ്റ്റിപ്ലെക്സ് സംബന്ധിച്ചിടത്തോളം, കമ്പനി രണ്ട് എഐഐകൾ, ഒരു വാണിജ്യ പിസി, മൂന്ന് ടവറുകൾ തുടങ്ങിയവ അവതരിപ്പിച്ചിരിക്കുകയാണ്. OptiPlex 7760 AIOനെ സംബന്ധിച്ചെടുത്തോളം 27 ഇഞ്ച് ഇൻഫിനിറ്റി ഡിസ്പ്ലേ, എച്ച്ഡിആർ, ഹൈ-ഗാമുട്ട് sRGB, ഫുൾ എച്ച്ഡി ഐ.പി.എസ് ഡിസ്പ്ളേ, വേൾഡ് മാക്സ് ടെക്നോളജിയുമായുള്ള അടുത്ത തലമുറ ഡിസ്ക്രീറ്റ് ഗ്രാഫിക്സ്, ക്വാഡ് മൈക്ക് അരേ, ഇൻറൽ ഇന്റഗ്രേറ്റഡ് എച്ച്ഡി ഗ്രാഫിക്സ് 630, NVIDIA 4 ജിബി ജിഫോഴ്സ് ജിടിഎക്സ് 1050 എന്നിവയാണ് പ്രധാന സവിശേഷതകൾ.

OptiPlex 7460 AIO ആണെങ്കിൽ 23.8 ഇഞ്ച് ഇൻഫിനിറ്റി എഡിഡ് ഡിസ്പ്ലേ, എഡ്ജ്-ടു-എഡ്ജ് ഫുൾ HD ഐപിഎസ് ഡിസ്പ്ലെ ടെക്നോളജി, 2.5 ഇഞ്ച് 2TB 5400 ആർ പിഎപി സാറ്റ HDD, ഓപ്ഷണൽ 16 ജിബി ഇന്റേണൽ ഓപ്ടെൺ മെമ്മറി, ഡ്യുവൽ സ്റ്റോറേജ്, റെയ്ഡ് പിന്തുണ എന്നിവ വാഗ്ദാനം ചെയ്യുന്നുണ്ട്.

OptiPlex ടവറുകളിൽ വരുന്ന പ്രധാന സവിശേഷത 64 ജിബി DDR4 മെമ്മറിയുള്ള 8ത് ജനറേഷൻ ഇന്റൽ കോർ പ്രോസസർ എന്നിവയാണ്. ഡെല്ലിന്റെ ഒപ്റ്റിപോക്സ് 7060, 5060 ടവറുകളാണ് കമ്പനി പുറത്തിറക്കിയത്. ഇവ ഇന്റഗ്രേറ്റഡ് ഇന്റൽ എച്ച്ഡി, ഡ്യുവൽ എഎംഡി റാഡിയോൺ, NVIDIA ഗ്രാഫിക്സ് ഓപ്ഷനുകൾയോടൊപ്പമാണ് എത്തുന്നത്.MIL-എസ്ടിഡി 810 ജി സൈനിക ഗ്രേഡ് സർട്ടിഫിക്കേഷനും ഈ ടവറുകൾക്ക് ഉണ്ട്.

ബംഗളുരു നഗരത്തിലെ ട്രാഫിക്കിനെതിരെ കുതിരപ്പുറത്ത് യാത്ര ചെയ്ത് ഐടി ജോലി രാജിവെച്ചു യുവാവ്!

ഇനി കമ്പനി അവതരിപ്പിച്ച വാണിജ്യ പിസിയിലേക്ക് നോക്കുമ്പോൾ OptiPlex 3060 എന്ന ഈ മോഡലിൽ 32 ജിബി ഡിഡിഡി മെമ്മറി യോടെയാണ് വരുന്നത്. ഒപ്പം ഡെൽ ഡാറ്റ സെക്യൂരിറ്റി, ടിപിഎം 2.0 പിന്തുണയും ഉണ്ട്. ലോക്ക് ചെയ്യാവുന്ന കേബിൾ കവറുകൾ, ഓപ്ഷണൽ ചാസിസ് ഇൻട്രൂഷൻ സ്വിച്ച് എന്നിവയും ഇതിൽ കമ്പനി ഉൾപ്പെടുത്തിയിട്ടുണ്ട്.

Most Read Articles
Best Mobiles in India

Read more about:
English summary
Dell Announces a New Line of OptiPlex All-in-one and OptiPlex Towers

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more