ഡെൽ ജി 15, ഏലിയൻ‌വെയർ എം 15 റൈസൺ എഡിഷൻ ആർ 5 ഗെയിമിംഗ് ലാപ്‌ടോപ്പുകൾ, പുതിയ ഗെയിമിംഗ് മോണിറ്ററുകൾ അവതരിപ്പിച്ചു

|

ഡെൽ ജി 15, ജി 15 റൈസൺ എഡിഷൻ, ഏലിയൻവെയർ എം 15 റൈസൺ എഡിഷൻ ആർ 5 ഗെയിമിംഗ് ലാപ്‌ടോപ്പുകൾ ഏപ്രിൽ 7 ബുധനാഴ്ച ആഗോളതലത്തിൽ അവതരിപ്പിച്ചു. ഡെൽ ജി 15 ഗെയിമിംഗ് ലാപ്‌ടോപ്പ് കഴിഞ്ഞ മാസം ചൈനയിൽ അവതരിപ്പിച്ചിരുന്നു. ഈ രണ്ട് മോഡലുകളും അവയുടെ പ്രോസസറുകളുടെ നിർമ്മാണം ഒഴികെയുള്ള മിക്ക സവിശേഷതകളും വ്യക്തമാക്കുന്നുണ്ട്. ഡെൽ ജി 15 യിൽ ടെൻത്ത് ജനറേഷൻ ഇന്റൽ കോർ ഐ 7 പ്രോസസറും, ഡെൽ ജി 15 റൈസൺ എഡിഷനിൽ എഎംഡി റൈസൺ 7 5800 എച്ച് പ്രോസസറും വരുന്നു. കൂടുതൽ ശക്തവും പ്രീമിയവുമായ ഏലിയൻ‌വെയർ എം 15 റൈസൺ എഡിഷൻ ആർ 5 ഒരു എ‌എം‌ഡി റൈസൺ 9 5900 എച്ച്എക്സ് പ്രോസസറുമായി വരുന്നു. ഡെല്ലിൽ നിന്നുള്ള ഈ മൂന്ന് പോർട്ടബിൾ ഗെയിമിംഗ് ഡിവൈസുകളും ആർടിഎക്സ് 30-സീരീസ് ജിപിയു ഉപയോഗിച്ച് വാങ്ങാവുന്നതാണ്. സ്പ്രിംഗ് 2021 ലൈനപ്പിൻറെ ഭാഗമായി ഡെൽ പുതിയ ഗെയിമിംഗ് മോണിറ്ററുകളും പുറത്തിറക്കിയിട്ടുണ്ട്.

ഡെൽ ജി 15, ഡെൽ ജി 15 റൈസൺ എഡിഷൻ, ഏലിയൻ‌വെയർ എം 15 റൈസൺ എഡിഷൻ ആർ 5, ഡെൽ ഗെയിമിംഗ് മോണിറ്ററുകൾ: വിലയും, ലഭ്യതയും

ഡെൽ ജി 15, ഡെൽ ജി 15 റൈസൺ എഡിഷൻ, ഏലിയൻ‌വെയർ എം 15 റൈസൺ എഡിഷൻ ആർ 5, ഡെൽ ഗെയിമിംഗ് മോണിറ്ററുകൾ: വിലയും, ലഭ്യതയും

ഡെൽ ജി 15 (5510) ഗെയിമിംഗ് ലാപ്‌ടോപ്പ് കഴിഞ്ഞ മാസം ചൈനയിൽ ആദ്യമായി അവതരിപ്പിച്ചു. ടെൻത്ത് ജനറേഷൻ ഇന്റൽ കോർ ഐ 5-10200 എച്ച് ക്വാഡ് കോർ പ്രോസസറുമായി വരുന്ന ഇതിൻറെ ബേസിക് വേരിയന്റിന് 899 ഡോളർ (ഏകദേശം 67,000 രൂപ) ആരംഭ വിലയ്ക്ക് ഇത് ഇപ്പോൾ ആഗോളതലത്തിൽ വിപണിയിലെത്തിയിട്ടുണ്ട്. ലാപ്ടോപ്പ് ഇതിനകം ചൈനയിൽ വിൽപ്പനയ്ക്കെത്തിച്ചിരിക്കുകയാണ്. ഏപ്രിൽ 13 മുതൽ ആഗോളതലത്തിൽ ഈ ഗെയിമിംഗ് ലാപ്ടോപ്പ് ലഭ്യമായി തുടങ്ങും. ഡെൽ ജി 15 റൈസൺ എഡിഷൻ (5515) ഇന്ന് ആഗോളതലത്തിൽ അവതരിപ്പിക്കും. എഎംഡി റൈസൺ 5 5600 എച്ച് പ്രോസസറുള്ള ഇതിൻറെ ബേസിക് വേരിയന്റും 899 ഡോളർ (ഏകദേശം 67,000 രൂപ) വിലയിൽ ആരംഭിക്കുന്നു. ഈ ലാപ്‌ടോപ്പ് ഏപ്രിൽ 30 മുതൽ ചൈനയിലും മെയ് 4 മുതൽ മറ്റ് ആഗോള വിപണികളിലും ലഭ്യമാകും. ഡെൽ ജി 15 ഡാർക്ക് ഷാഡോ ഗ്രേ, ഫാന്റം ഗ്രേ, സ്‌പെക്ടർ ഗ്രീൻ കളർ ഓപ്ഷനുകളിൽ വരുന്നു. ഡെൽ ജി 15 റൈസൺ എഡിഷൻ ഫാന്റം ഗ്രേ, സ്‌പെക്ടർ ഗ്രീൻ കളർ ഓപ്ഷനുകളിലും വിപണിയിൽ വരുന്നു.

ഡെൽ ജി 15, ഡെൽ ജി 15 റൈസൺ എഡിഷൻറെ സവിശേഷതകൾ

ഡെൽ ജി 15, ഡെൽ ജി 15 റൈസൺ എഡിഷൻറെ സവിശേഷതകൾ

ഡെൽ ജി 15, ഡെൽ ജി 15 റൈസൺ എഡിഷൻ ഗെയിമിംഗ് ലാപ്‌ടോപ്പുകൾ രണ്ട് 15.6 ഇഞ്ച് ഡിസ്‌പ്ലേ ഓപ്ഷനുകളിൽ വരുന്നു. അതിൽ ആദ്യത്തേത് ഒരു ഫുൾ എച്ച്ഡി (1,920x 1,080 പിക്‌സൽ) എൽഇഡി-ബാക്ക്‌ലിറ്റ് ഡിസ്‌പ്ലേ, 120 ഹെർട്സ് റിഫ്രഷ് റേറ്റും 250 നിറ്റ് പീക്ക് ബുറൈറ്നെസ്സും വരുന്ന ഒരു ഡിസ്‌പ്ലേയും, രണ്ടാമത്തേത് ഒരു ഫുൾ എച്ച്ഡി (1,920x 1,080 പിക്സലുകൾ) 165Hz റിഫ്രഷ് റേറ്റും 300 നിറ്റ് പീക്ക് ബുറൈറ്നെസ്സും വരുന്ന എൽഇഡി ബാക്ക്ലിറ്റ് ഡിസ്പ്ലേയുമാണ്. ഡെൽ ജി 15 ടെൻത്ത് ജനറേഷൻ ഇന്റൽ കോർ ഐ 7-10870 എച്ച് പ്രോസസറുമായി വരുമ്പോൾ, ഡെൽ ജി 15 റൈസൺ എഡിഷൻ എഎംഡി റൈസൺ 7 5800 എച്ച് പ്രോസസറുമായി വരുന്നു.

 സാംസങ് ഗാലക്‌സി എ31ന് ഇന്ത്യയിൽ വില കുറച്ചു, ഗാലക്സി എ32ന് എക്സ്ചേഞ്ച് ഓഫറും പ്രഖ്യാപിച്ചു സാംസങ് ഗാലക്‌സി എ31ന് ഇന്ത്യയിൽ വില കുറച്ചു, ഗാലക്സി എ32ന് എക്സ്ചേഞ്ച് ഓഫറും പ്രഖ്യാപിച്ചു

ഡെൽ ജി 15

രണ്ട് ലാപ്ടോപ്പുകളും ബേസിക് വേരിയന്റിൽ 256 ജിബി പിസിഐഇ എൻവിഎം 2 എസ്എസ്ഡി സ്റ്റോറേജുമായാണ് വരുന്നത്. ഇത് 2 ടിബി വരെ പിസിഐഇ എൻവിഎം 2 എസ്എസ്ഡി സ്റ്റോറേജിനായി മാറ്റാം. ഡെൽ ജി 15 ഡിഡിആർ 4 റാമിൻറെ 32 ജിബി (2,933 മെഗാഹെർട്സ്) യുമായി വരുന്നു, അതേസമയം റൈസൺ എഡിഷൻ 32 ജിബി (3,200 മെഗാഹെർട്സ്) ഡിഡിആർ 4 റാമുമായി വരുന്നു.

 റെഡ്മി നോട്ട് 10 6 ജിബി റാം വേരിയന്റിന്റെ ഓപ്പൺ സെയിൽ ആരംഭിച്ചു; വിലയും സവിശേഷതകളും റെഡ്മി നോട്ട് 10 6 ജിബി റാം വേരിയന്റിന്റെ ഓപ്പൺ സെയിൽ ആരംഭിച്ചു; വിലയും സവിശേഷതകളും

ഡെൽ ജി 15 റൈസൺ എഡിഷൻ

4 ജിബി ജിഡിഡിആർ 6 റാമുമായി ജോടിയാക്കിയ എൻവിഡിയ ജിഫോഴ്സ് ജിടിഎക്സ് 1650, 6 ജിബി ജിഡിഡിആർ 6 റാമുമായി ജോടിയാക്കിയ എൻവിഡിയ ജിഫോഴ്സ് ആർടിഎക്സ് 3060 എന്നിങ്ങനെ ഗ്രാഫിക്സിനായി ഇന്റൽ വേരിയന്റിന് രണ്ട് ഓപ്ഷനുകൾ ലഭിക്കുന്നു. 6 ജിബിഡിആർ 6 റാമുമായി ജോടിയാക്കിയ എൻ‌വിഡിയ ജിഫോഴ്‌സ് ആർ‌ടി‌എക്സ് 3060 ഗ്രാഫിക്സ് കാർഡ് മാത്രമേ റൈസൺ എഡിഷനിൽ ഉൾപ്പെടുത്തുവാൻ സാധിക്കുകയുള്ളു. ഈ രണ്ട് ഡെൽ ജി 15 മോഡലുകൾക്കും 56Whr അല്ലെങ്കിൽ 86Whr ബാറ്ററിയുമായി വരുന്നു. നഹിമിക് 3 ഡി ഓഡിയോ, ഡ്യുവൽ-അറേ ഡിജിറ്റൽ മൈക്രോഫോണുള്ള 720 പിക്‌സൽ വെബ്‌ക്യാം, വൈ-ഫൈ 6-നുള്ള സപ്പോർട്ട് എന്നിവയുള്ള രണ്ട് ട്യൂൺ സ്പീക്കറുകളുമായാണ് വരുന്നത്.

പ്രോഡക്റ്റുകൾക്ക് ഫ്ലാഷ് വിൽപ്പനയും കിഴിവുകളുമായി ഷവോമിയുടെ എംഐ ഫാൻ ഫെസ്റ്റിവൽ 2021പ്രോഡക്റ്റുകൾക്ക് ഫ്ലാഷ് വിൽപ്പനയും കിഴിവുകളുമായി ഷവോമിയുടെ എംഐ ഫാൻ ഫെസ്റ്റിവൽ 2021

ഗെയിമിംഗ് ലാപ്‌ടോപ്പുകൾ

പുതിയ ഡെൽ ഗെയിമിംഗ് ലാപ്ടോപ്പുകൾ പൂർണ്ണ വലുപ്പത്തിലുള്ള, സ്പിൽ-റെസിസ്റ്റന്റ് കീബോർഡുമായി ജോടിയാക്കുന്നു. ബേസിക് മോഡലിൽ ഒരു സ്‌പിൽ-റെസിസ്റ്റന്റ് കീപാഡിനൊപ്പം 4 സോൺ ആർ‌ജിബി ബാക്ക്‌ലിറ്റ് വരെ അപ്‌ഗ്രേഡുചെയ്യാനാകും, സ്‌പിൽ-റെസിസ്റ്റന്റ് ഒരു കീപാഡിനൊപ്പം സ്പിൽ-റെസിസ്റ്റന്റ് കീബോർഡുമായി വരുന്നു. ഡെൽ ജി 15 ഇന്റൽ, എഎംഡി മോഡലുകൾ വിൻഡോസ് 10 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്നു. എച്ച്ഡിഎംഐ 2.1 പോർട്ട്, യുഎസ്ബി 3.2 പോർട്ട്, രണ്ട് യുഎസ്ബി 2.0 ജെൻ 1 ടൈപ്പ്-എ പോർട്ടുകൾ (പവർഷെയറുള്ള ഒന്ന്), 3.5 എംഎം ഹെഡ്‌ഫോൺ / മൈക്ക് ജാക്ക് എന്നിവ ഡെൽ ജി 15 വേരിയന്റുകളിൽ ഉൾപ്പെടുന്നു. എൻ‌വിഡിയ ജിഫോഴ്‌സ് ആർ‌ടി‌എക്സ് 3060 ഗ്രാഫിക്സ് കാർഡുള്ള ജി 15 ഇന്റൽ വേരിയന്റിന് അധിക തണ്ടർ‌ബോൾട്ട് 4 / യു‌എസ്ബി ടൈപ്പ്-സി ഡിസ്‌പ്ലേ പോർട്ട് ഉണ്ട്.

ഏലിയൻ‌വെയർ എം 15 റൈസൺ എഡിഷൻ ആർ 5 ൻറെ സവിശേഷതകൾ

ഏലിയൻ‌വെയർ എം 15 റൈസൺ എഡിഷൻ ആർ 5 ൻറെ സവിശേഷതകൾ

15.6 ഇഞ്ച് ക്യുഎച്ച്ഡി (2,560x1,440 പിക്‌സൽ) ഡിസ്‌പ്ലേ, 240 ഹെർട്സ് റിഫ്രഷ് റേറ്റും 400 നിറ്റ് പീക്ക് ബുറൈറ്നെസ്സും ഏലിയൻവെയർ എം 15 റൈസൺ എഡിഷൻ ആർ 5 ഗെയിമിംഗ് ലാപ്‌ടോപ്പിലുണ്ട്. 32 ജിബി വരെ ഡിഡിആർ 4 (3,200 മെഗാഹെർട്സ്) റാമും പിസിഐഇ എം 2 എസ്എസ്ഡി സംഭരണത്തിന്റെ 4 ടിബി (2x 2 ടിബി) വരെ ജോടിയാക്കിയ എഎംഡി റൈസൺ 9 5800 എച്ച് എക്സ് പ്രോസസർ വരെ ഇത് പ്രവർത്തിപ്പിക്കാൻ കഴിയും. എൻ‌വിഡിയ ജിഫോഴ്‌സ് ആർ‌ടി‌എക്സ് 3060 നും എൻ‌വിഡിയ ജിഫോഴ്സ് ആർ‌ടി‌എക്സ് 3070 നും ഇടയിൽ 8 ജിബി ജി‌ഡി‌ഡി‌ആർ 6 റാമുള്ള ഒരു പ്രത്യേക ഗ്രാഫിക്സ് കാർഡുകൾ ഉണ്ട്.

റിയൽ‌മി എക്സ്7 പ്രോ, എക്സ്7, നാർ‌സോ 30 പ്രോ എന്നിവയ്ക്ക് 2,000 രൂപ വരെ വിലക്കിഴിവ്റിയൽ‌മി എക്സ്7 പ്രോ, എക്സ്7, നാർ‌സോ 30 പ്രോ എന്നിവയ്ക്ക് 2,000 രൂപ വരെ വിലക്കിഴിവ്

ഏലിയൻ‌വെയർ എം 15 റൈസൺ എഡിഷൻ

86Whr ബാറ്ററിയും ഡബിൾ-അറേ മൈക്രോഫോണുകളുള്ള ഒരു ഏലിയൻ‌വെയർ എച്ച്ഡി 720 പിക്‌സൽ വെബ്‌ക്യാമും ഇതിലുണ്ട്. ഏലിയൻ‌വെയർ എം 15 റൈസൺ എഡിഷൻ ആർ 5 ഗെയിമിംഗ് ലാപ്‌ടോപ്പ് വൈ-ഫൈ 6, ബ്ലൂടൂത്ത് 5.2 എന്നിവ സപ്പോർട്ട് ചെയ്യുന്നു. വിൻഡോസ് 10 ഹോം (64-ബിറ്റ്) അല്ലെങ്കിൽ വിൻഡോസ് 10 പ്രോ (64-ബിറ്റ്) ഉപയോഗിച്ച് ഇത് വാങ്ങാം. ചെറി എം‌എക്സ് അൾട്രാ-ലോ-പ്രൊഫൈൽ മെക്കാനിക്കൽ കീബോർഡ് ഉപയോഗിച്ച് പെർ-കീ ഏലിയൻ എഫ് എക്സ് കസ്റ്റമൈസ് ചെയ്യാവുന്ന ലൈറ്റിംഗ് ഉപയോഗിച്ച് ലാപ്ടോപ്പ് ജോടിയാക്കാം. രണ്ട് യുഎസ്ബി ടൈപ്പ്-സി 3.2 ജെൻ 2 പോർട്ടുകൾ, രണ്ട് യുഎസ്ബി ടൈപ്പ്-എ 3.2 ജെൻ 1 പോർട്ടുകൾ (പവർഷെയർ 2 ഉള്ള ഒന്ന്), എച്ച്ഡിഎംഐ 2.1 പോർട്ട്, ഒരു ഇഥർനെറ്റ് പോർട്ട്, 3.5 എംഎം ഹെഡ്‌ഫോൺ / മൈക്ക് ജാക്ക് എന്നിവ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ഉൾപ്പെടുന്നു.

5 ജി സപ്പോർട്ടുമായി ഇസഡ്ടിഇ എസ് 30, ഇസഡ്ടിഇ എസ് 30 പ്രോ, ഇസഡ്ടിഇ എസ് 30 എസ്ഇ അവതരിപ്പിച്ചു: വില, സവിശേഷതകൾ5 ജി സപ്പോർട്ടുമായി ഇസഡ്ടിഇ എസ് 30, ഇസഡ്ടിഇ എസ് 30 പ്രോ, ഇസഡ്ടിഇ എസ് 30 എസ്ഇ അവതരിപ്പിച്ചു: വില, സവിശേഷതകൾ

ഡെൽ 25, 27, 32, 34 ഗെയിമിംഗ് മോണിറ്ററുകളുടെ സവിശേഷതകൾ

ഡെൽ 25, 27, 32, 34 ഗെയിമിംഗ് മോണിറ്ററുകളുടെ സവിശേഷതകൾ

ഡെൽ 25 ഗെയിമിംഗ് മോണിറ്ററിന് 24.5 ഇഞ്ച് ഫുൾ എച്ച്ഡി ഐപിഎസ് ഡിസ്പ്ലേ, 240 ഹെർട്സ് റിഫ്രഷ് റേറ്റും 99 ശതമാനം എസ്ആർജിബി കളർ കവറേജും ഉണ്ട്. മൂന്ന് വശങ്ങളിൽ അൾട്രാ-തിൻ ബെസലുകളുമായാണ് ഇത് വരുന്നത്. മോണിറ്ററിൽ 1 എംഎസ് ജിടിജി (ഗ്രേ-ടു-ഗ്രേ) റെസ്പോൺസ് ടൈമും എൻ‌വിഡിയ ജി-സിങ്കും എ‌എം‌ഡി ഫ്രീസിങ്ക് സാങ്കേതികവിദ്യകളും സ്‌ക്രീൻ റ്റീയറിങ് ആൻഡ് സ്റ്റാറ്ററിങ് പോലുള്ള പ്രശ്നങ്ങൾ കുറയ്ക്കുന്നു.

 മികച്ച സവിശേഷതകളുമായി ഓപ്പോ എഫ്19 ഇന്ത്യയിലെത്തി, വില 18,990 രൂപ മികച്ച സവിശേഷതകളുമായി ഓപ്പോ എഫ്19 ഇന്ത്യയിലെത്തി, വില 18,990 രൂപ

ഡെൽ 27 കർവ്ഡ് ഗെയിമിംഗ് മോണിറ്റർ

ഡെൽ 27 കർവ്ഡ് ഗെയിമിംഗ് മോണിറ്റർ (എസ് 2722 ഡിജിഎം), ഡെൽ 32 കർവ്ഡ് ഗെയിമിംഗ് മോണിറ്റർ (എസ് 3222 ഡിജിഎം) എന്നിവ യഥാക്രമം 27 ഇഞ്ച്, 32 ഇഞ്ച് ക്യുഎച്ച്ഡി വിഎ ഡിസ്പ്ലേകളോടെയാണ് വരുന്നത്. ഇവയിൽ 165 ഹെർട്സ് റിഫ്രഷ് റേറ്റ്, 99 ശതമാനം എസ്ആർജിബി കളർ കവറേജ്, 3000: 1 കോൺട്രാസ്റ്റ് റേഷിയോ വരുന്നു. ഈ മോണിറ്ററുകൾ മൂന്ന് വശങ്ങളിൽ അൾട്രാ-നേർത്ത ബെസലുകളുമായും ചൂട് നിയന്ത്രിക്കുന്നതിനായി പിന്നിൽ വെന്റുകളുമായും വരുന്നു. അവയ്ക്ക് 1ms (MPRT) / 2ms GtG (ഗ്രേ-ടു-ഗ്രേ) റെസ്പോൺസ് ടൈമും എഎംഡി ഫ്രീസിങ്ക് സവിശേഷതയുമുണ്ട്.

ഡെൽ 34 കർവ്ഡ് ഗെയിമിംഗ് മോണിറ്റർ (എസ് 3422 ഡിഡബ്ല്യുജി)

ഡെൽ 34 കർവ്ഡ് ഗെയിമിംഗ് മോണിറ്റർ (എസ് 3422 ഡിഡബ്ല്യുജി) 34 ഇഞ്ച് ഡബ്ല്യുക്യുഎച്ച്ഡി (3,440x1,440 പിക്സലുകൾ) വിഎ ഡിസ്പ്ലേ, 144 ഹെർട്സ് റിഫ്രഷ് റേറ്റ്, 3000: 1 കോൺട്രാസ്റ്റ് റേഷ്യോ, 90 ശതമാനം ഡിസിഐ-പി 3 കളർ കവറേജ് എന്നിവ ഉൾപ്പെടുന്നു. ഇത് 1ms MPRT / 2ms GtG (ഗ്രേ-ടു-ഗ്രേ) റെസ്പോൺസ് ടൈമും ലോ ഡിസ്റ്റോർഷൻ ആൻഡ് മോഷൻ ബ്ലർ എഎംഡി ഫ്രീസിങ്ക് അവതരിപ്പിക്കുന്നു. ഹൈ-എൻഡ് മോണിറ്ററിൽ മൂന്ന് വശങ്ങളിൽ അൾട്രാ-നേർത്ത ബെസലുകളും താപം നിയന്ത്രിക്കുന്നതിനുള്ള ബാക്ക് വെന്റുകളും ഉണ്ട്. നാല് ഡെൽ ഗെയിമിംഗ് മോണിറ്ററുകളും ഗെയിമിംഗ് കൺസോൾ വേരിയബിൾ റിഫ്രെഷ് റേറ്റിനെ (വിആർആർ) സപ്പോർട്ട് ചെയ്യുന്നു, ഒപ്പം ഡൗൺ‌ലൈറ്റിനൊപ്പം ഉയരം, പിവറ്റ്, സ്വിവൽ, ടിൽറ്റ് എന്നിവ ക്രമീകരിക്കാൻ കഴിയുന്ന ഒരു സ്റ്റാൻഡും വരുന്നു.

ഗൂഗിൾ പേയ്ക്കും ഫോൺപേയ്ക്കും പണി കൊടുക്കാൻ വൺപ്ലസ് പേ ഇന്ത്യയിലെത്തുന്നുഗൂഗിൾ പേയ്ക്കും ഫോൺപേയ്ക്കും പണി കൊടുക്കാൻ വൺപ്ലസ് പേ ഇന്ത്യയിലെത്തുന്നു

Best Mobiles in India

English summary
On Wednesday, April 7, the Dell G15, G15 Ryzen Edition, and Alienware M15 Ryzen Edition R5 gaming laptops were released worldwide. Last month, the Dell G15 gaming laptop made its debut in China, and it has now been released worldwide, along with its Ryzen Edition.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X