നോട്ട്ബുക്കിന്റെ വലിപ്പത്തില്‍ ഒരു ഡെല്‍ ലാപ്‌ടോപ്പ്

Posted By:

നോട്ട്ബുക്കിന്റെ വലിപ്പത്തില്‍ ഒരു ഡെല്‍ ലാപ്‌ടോപ്പ്

വലിപ്പം കുറയുന്തോറും ലാപ്‌ടോപ്പുകള്‍ക്ക് ആവശ്യക്കാരേറും.  പക്ഷേ ഇങ്ങനെ വലിപ്പം കുറയുമ്പോള്‍ പലപ്പോഴും രണ്ടുണ്ട് പ്രശ്‌നങ്ങള്‍.  ഒന്ന്, ഡിസ്‌പ്ലേ വലിപ്പം കുറയും.  രണ്ട്, പ്രവര്‍ത്തനക്ഷമതയുടെ കാര്യത്തില്‍ അല്ലറച്ചില്ലറ വിട്ടുവീഴ്ചകള്‍ നടത്തേണ്ടി വരും.

ഡെല്‍ പുതുതായി പുറത്തിറക്കിയ ലാപ്‌ടോപ്പ് ആണ് ഇന്‍സ്പിരോണ്‍ എന്‍4050.  പേര് ലാപ്‌ടോപ്പ് എന്നാണെങ്കിലും, ഒരു നോട്ട്ബുക്ക് കമ്പ്യൂട്ടറിന്റെ വലിപ്പമേയുള്ളൂ.  വലിപ്പം കുറവാണെങ്കിലും ശക്തമായ പ്രോസസ്സറിന്റെ സപ്പോര്‍ട്ട് ഉണ്ട് ഈ പുതിയ ഡെല്‍ ലാപ്‌ടോപ്പിന്.

ഫീച്ചറുകള്‍:

 • വിന്‍ഡോസ് 7 ഹോം ബേസിക്‌സ ഓപറേറ്റിംഗ് സിസ്റ്റം

 • ഇന്റലിന്റെ രണ്ടാം തലമുറ പ്രോസസര്‍ (ഐ3 / ഐ5)

 • ഇന്റല്‍ എച്ച്ഡി ഗ്രാഫിക്‌സ് 3000/1 ജിബി എഎംഡി റേഡിയോണ്‍ എച്ചഡി 6470എം

 • ഇന്റല്‍ എച്ച്എം67 ച്പ്‌സെറ്റ്

 • 14 ഇഞ്ച് സ്‌ക്രീന്‍

 • ഹൈ ഡെപനിഷന്‍ ഡബ്ല്യുഎല്‍ഇഡി ട്രൂ-ലൈഫ് ഡിസ്‌പ്ലേ

 • 1366 x 768 പിക്‌സല്‍ സ്‌ക്രീന്‍ റെസൊലൂഷന്‍

 • 5400 ആര്‍പിഎംല്‍ കറങ്ങുന്ന 500 ജിബി ഹാര്‍ഡ് ഡിസ്‌ക്

 • 4 ജിബി റാം

 • ഇന്റല്‍ ഹൈ ഡെഫനിഷന്‍ ഓഡിയോ

 • എച്ച്ഡിഎംഐ പോര്‍ട്ട്

 • യുഎസ്ബി 2.0

 • ബ്ലൂടൂത്ത്

 • വിജിഎ പോര്‍ട്ട്

 • എഥര്‍നെറ്റ്/ആര്‍ജെ45

 • വീഡിയോ ചാറ്റിംഗിന് ഇന്റഗ്രേറ്റഡ് 1.3 മെഗാപിക്‌സല്‍ വെബ് ക്യാമറ

 • ആനലോഗ് മൈക്രോഫോണ്‍

 • എക്‌സ്‌റ്റേണല്‍ മൈക്രോഫോണുമായി ബന്ധിപ്പിക്കാന്‍ മൈക്രോഫോണ്‍ ജാക്ക്

 • ഓഡിയോ ജാക്ക്

 • മെമ്മറി കാര്‍ഡ് റീഡര്‍

 • കെന്‍സിംഗ്റ്റണ്‍ ലോക്ക്

 • ലിഥിയം അയണ്‍ ബാറ്ററി

 • 6 സെല്‍ 2.2 Ahr. റേറ്റിംഗ്

 • നീളം 342 എംഎം, വീതി 244 എംഎം, കട്ടി 31.52 എംഎം

 • ഭാരം 2.2 കിലോ
വ്യത്യസ്തവും ആകര്‍ഷണീയവുമായ നിറങ്ങളില്‍ വരുന്നുണ്ട് ഈ പുതിയ ഡെല്‍ ലാപ്‌ടോപ്പ്.  ഓരോരുത്തര്‍ക്കും അവരവര്‍ക്ക് ഇഷ്ടപ്പെട്ട നിറം തിരഞ്ഞെടുക്കാവുന്നതാണ്.  ഒതുക്കമുള്ള ഡിസൈനാണ് ഈ ലാപ്‌ടോപ്പിന്.  പോരാത്തതിന് ഭാരം വെറും 2.2 കിലോഗ്രാം മാത്രം.  അതുകൊണ്ട് ഇതു കൊണ്ടു നടക്കാന്‍ എളുപ്പമായിരിക്കും.

സ്‌ക്രീന്‍ ചെറുതാണെങ്കിലും ഈ ലാപ്‌ടോപ്പിന്റെ ഡിസ്‌പ്ലേ റെസൊലൂഷന്‍ ഉയര്‍ന്നതാണ്.  ചെറിയ സ്‌ക്രീനില്‍ കൂടുതല്‍ റെസൊലൂഷന്‍ ആയതിനാല്‍ പിക്‌സല്‍ പര്‍ ഇഞ്ച് കൂടുതലായിരിക്കും.  അതുകൊണ്ട് മികച്ച വീഡിയോ, ഗെയിം അനുഭവങ്ങള്‍ ഉറപ്പ്.

ഇന്റലിന്റെ പ്രോസസ്സറും, ഡിസ്‌ക്രീറഅറ് ഗ്രാഫിക്‌സ് കാര്‍ഡും ഒന്നിക്കുന്നതിലാല്‍ ഈ പുതിയ ഡെല്‍ ലാപ്‌ടോപ്പ് വീട്ടിലും ഓഫീസിലും ഒരുപോലെ ഉപയോഗയോഗ്യമാണ്.  31,000 രൂപയാണ് ഡെല്‍ ഇന്‍സ്പിരോണ്‍ എന്‍4050യുടെ വില.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot