ഇന്റലിന്റെ പുതിയ ലാപ്‌ടോപ്പ് വരുന്നു

Posted By:

ഇന്റലിന്റെ പുതിയ ലാപ്‌ടോപ്പ് വരുന്നു

സാങ്കേതിക ഉല്‍പന്നങ്ങളുടെ നിര്‍മ്മാണത്തിലും, വികസനത്തിലും പ്രമുഖ സ്ഥാനം വിക്കുന്ന കമ്പനിയാണ് ഡെല്‍.  ഡെല്ലിന്റെ ഏറ്റവും പുതിയ ഉല്‍പന്നമാണ് ഡെല്‍ ഇന്‍സ്പിരോണ്‍ എന്‍5050 ലാപ്‌ടോപ്പ്.

ഫീച്ചറുകള്‍:

 • വിന്‍ഡോസ് 7 ഹോം ബേസിക് എസ്പി1 64-ബിറ്റ് ഓപറേറ്റിംഗ് സിസ്റ്റം

 • രണ്ടാം തലമുറയില്‍ പെട്ട ഇന്റല്‍ കോര്‍ ഐ3-2350എം/ഐ5-2450എം പ്രോസസ്സര്‍

 • 2 ജിബി, 3 ജിബി, 4 ജിബി ഡിഐഎംഎം സ്ലോട്ടുകള്‍, 1333 മെഗാഹെര്‍ഡ്‌സ് റാം

 • ഇന്റല്‍ എച്ച്എം67 എക്‌സ്‌പ്രെസ് ചിപ്‌സെറ്റ്

 • ഹൈ ഡെഫനിഷന്‍ ഡബ്ല്യുഎല്‍ഇഡി ട്രൂ-ലൈഫ് 15.6 ഇഞ്ച് സ്‌ക്രീന്‍ ഡിസ്‌പ്ലേ

 • 1366 x 768 പിക്‌സല്‍ സ്‌ക്രീന്‍ റെസൊലൂഷന്‍

 • ഇന്റല്‍ എച്ച്ഡി ഗ്രാഫിക്‌സ് 3000 വീഡിയോ കാര്‍ഡ്

 • 2 വാട്ട് വീതമുള്ള 2 ഡെല്‍ ഓഡിയോ സ്പീക്കറുകള്‍

 • 500 എംബി ഹാര്‍ഡ് ഡ്രൈവ്

 • 6 സെല്‍ 2.2 AHr ലിഥിയം അയണ്‍ ബാറ്ററി

 • 0.3 മെഗാപിക്‌സല്‍ വെബ് ക്യാം

 • ഇന്‍ ബില്‍ട്ട് അനലോഗ് മൈക്രോഫോണ്‍

 • വൈഫൈ കണക്റ്റിവിറ്റി

 • ബ്ലൂടൂത്ത് കണക്റ്റിവിറ്റി/വിജിഎ പോര്‍ട്ട് കണക്റ്റിവിറ്റി

 • യുഎസ്ബി 2.0 കണക്റ്റിവിറ്റി

 • ഐര്‍ജെ-45 എഥര്‍നെറ്റ് ജാക്ക്

 • മൈക്രോഫോണ്‍ ജാക്ക് കണക്റ്റര്‍

 • കെന്‍സിംഗ്റ്റണ്‍ ലോക്ക് സ്ലോട്ട്

 • 3-ഇന്‍-1 മെമ്മറി കാര്‍ഡ് റീഡര്‍

 • 2.37 കിലോഗ്രാം ഭാരം

 • 376 എംഎം നീളം, 260 എംഎം വീതി, 31.52 കട്ടി

 • ട്രേ-ലോഡ് ഡിവിഡി ഒപ്റ്റിക്കല്‍
ആകര്‍ഷണീയമായ ഡിസൈനില്‍ വരുന്ന ഡെല്‍ ഇന്‍സ്പിരോണ്‍ എന്‍5050ന് ഒരു പ്രൊഫഷണല്‍ ലുക്കും ഉണ്ട്.  മികച്ച പ്രവര്‍ത്തനക്ഷമത ഉറപ്പാക്കാന്‍ ഇന്റലിന്റെ കോര്‍ പ്രോസസ്സറുകളുടെ സപ്പോര്‍ട്ട് ഉണ്ട് ഈ ലാപ്‌ടോപ്പിന്.  ഇതില്‍ ഉപയോഗപ്പെടുത്തിയിരിക്കുന്ന 6 സെല്‍ ബാറ്ററി മികച്ച ബാറ്ററി ലൈഫ് ഉറപ്പാക്കുന്നു.

2.37 കിലോഗ്രാം ഭാരം എന്നത് താരതമ്യേന കുറഞ്ഞ ഭാരം ആണ്.  ഇത് ലാപ്‌ടോപ്പ് കൊണ്ടു നടക്കുന്നത് എളുപ്പമാക്കുന്നു.  വീഡിയോ, ഗെയിമിംഗ് എന്നിവ മികച്ച അനുഭവമാക്കാന്‍ അനുയോജ്യമാണ് ഇതിന്റെ 15.6 ഇഞ്ച് സ്‌ക്രീന്‍ ഡിസ്‌പ്ലേ.  ഇതിന്റെ ചിക്ലെറ്റ് കീബോര്‍ഡ് ടൈപ്പിംഗ് എളുപ്പമാക്കുന്നു.

75 മണിക്കൂര്‍ ഹൈ ഡെഫനിഷന്‍ വീഡിയോ സ്‌റ്റോര്‍ തെയ്തു വെക്കാന്‍ സാധിക്കും ഈ പുതിയ ഡെല്‍ ലാപ്‌ടോപ്പില്‍.  500 ജിബിയാണിതിന്റെ ഹാര്‍ഡ് ഡ്രൈവ് കപ്പാസിറ്റി.  ഫെയ്‌സ്ബുക്ക് ഉപയോക്താക്കള്‍ക്ക് ഫോട്ടോകള്‍ ഓണ്‍ലൈന്‍ ആയി എളുപ്പത്തില്‍ എഡിറ്റ് ചെയ്യാന്‍ സാധിക്കും ഈ ലാപ്‌ടോപ്പിലൂടെ.

ഒബ്‌സിഡിയന്‍ കറുപ്പ്, ആപ്പിള്‍ ചുവപ്പ് എന്നിങ്ങനെ രണ്ടു നിറങ്ങളിലാണ് ഇവ വരുന്നത്.  32,000 രൂപയാണ് ഡെല്‍ ഇന്‍സ്പിരോണ്‍ എന്‍5050 ലാപ്‌ടോപ്പിന്റെ വില.

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot