ഡെല്‍ ലാറ്റിറ്റിയൂഡ് 10; ആദ്യ വിന്‍ഡോസ് 8 ടാബ്‌ലറ്റ്

Posted By: Super

ഡെല്‍ ലാറ്റിറ്റിയൂഡ് 10; ആദ്യ വിന്‍ഡോസ് 8 ടാബ്‌ലറ്റ്

ഡെല്ലില്‍ നിന്നും ഒരു വിന്‍ഡോസ് 8 ടാബ്‌ലറ്റ് വരുന്നു. ഇത് വരെ വിന്‍ഡോസ് 8 ടാബ്‌ലറ്റുമായി ബന്ധപ്പെട്ട വാര്‍ത്തകളില്‍ നോക്കിയയുടെ പേരാണ് കേട്ടിരുന്നത്. എന്നാല്‍ ഡെല്ലിന്റെ വിന്‍ഡോസ് 8 ടാബ്‌ലറ്റ് വാര്‍ത്ത അപ്രതീക്ഷിതമായാണ് പുറത്തുവന്നിരിക്കുന്നത്. ഡെല്‍ ലാറ്റിറ്റിയൂഡ് 10 വിന്‍ഡോസ് 8 ടാബ്‌ലറ്റിന്റേതെന്ന പേരില്‍ ഇന്റര്‍നെറ്റില്‍ ചിത്രവും പ്രചരിക്കുന്നുണ്ട്. ഈ 10 ഇഞ്ച് എച്ച്ഡി കപ്പാസിറ്റീവ് മള്‍ട്ടി ടച്ച്‌സ്‌ക്രീന്‍ ടാബ്‌ലറ്റിന്റെ റെസലൂഷന്‍ 1366x768 ആണ്.

ഇന്റല്‍ ക്ലോവര്‍ ട്രയില്‍ ആറ്റം ഡ്യുവല്‍ കോര്‍ പ്രോസസറാണുള്ളത്. 2ജിബി റാം, ഇന്റല്‍ ഗ്രാഫിക് ചിപ്‌സെറ്റ് എന്നിവയും ഇതിലുള്‍പ്പെടുന്നുണ്ടെന്ന് ചിത്രത്തിനൊപ്പമുള്ള സവിശേഷതകള്‍ സൂചിപ്പിക്കുന്നു. എആര്‍എം ആര്‍കിടെക്ചറാണ് ഡെല്‍ ലാറ്റിറ്റിയൂഡ് 10ല്‍ ഉള്‍പ്പെടുന്നത്. 128ജിബി എസ്എസ്ഡി ഉള്ള ടാബ്‌ലറ്റില്‍ 8 മെഗാപിക്‌സല്‍ റെയര്‍ ക്യാമറയും 2 മെഗാപിക്‌സല്‍ ഫ്രന്റ് ക്യാമറയും ഉണ്ട്.

ഒരു ഫിംഗര്‍പ്രിന്റ് റീഡര്‍, വൈഫൈ, ബ്ലൂടൂത്ത് കണക്റ്റിവിറ്റി, ഇന്റഗ്രേറ്റഡ് സ്പീക്കറുകള്‍, മൈക്രോയുഎസ്ബി ചാര്‍ജ്ജിംഗ് പോര്‍ട്ട്, സ്റ്റീരിയോ ഹെഡ്‌ഫോണ്‍/മൈക്രോഫോണ്‍ കോമ്പോ ജാക്ക് എന്നിവയാണ് ഇതില്‍ പറയുന്ന ഡെല്‍ ലാറ്റിറ്റിയൂഡ് 10ന്റെ മറ്റ് സവിശേഷതകള്‍.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot