2-ഇൻ-1 ഫീച്ചർ, തണ്ടർബോൾട്ട് 4 പ്രോസസറുമായി ഡെൽ ലാറ്റിട്യൂട് 7320 ഡിറ്റാച്ചിബിൽ ലാപ്‌ടോപ്പ് അവതരിപ്പിച്ചു

|

കമ്പനിയുടെ ലാറ്റിട്യൂട് സീരിസിൽ വരുന്ന ഏറ്റവും പുതിയ മോഡലാണ് ഡെൽ ലാറ്റിട്യൂട് 7320 ഡിറ്റാച്ചിബിൽ 2-ഇൻ -1 ലാപ്‌ടോപ്പ്. ഈ ലാപ്ടോപ്പിനെ കുറിച്ച് ഈ വർഷം ആദ്യം മുതൽ തന്നെ അഭ്യൂഹങ്ങളും വാർത്തകളും വന്നിരുന്നു. ലാപ്ടോപ്പിൻറെ പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ഒരു ഡിറ്റാച്ചിബിൽ സ്ക്രീനും, വശങ്ങളിലായി സ്ലിം ബെസലുകളും വരുന്നു. ഒന്നിലധികം റാമിലും സ്റ്റോറേജ് വേരിയന്റുകളിലും ഇന്റൽ പ്രോസസറുകളുടെ ഓപ്ഷനിൽ മാത്രമേ ഇത് വിപണിയിൽ നിന്നും നിങ്ങൾക്ക് ലഭ്യമാകുകയുള്ളു. വൈ-ഫൈ 6, തണ്ടർബോൾട്ട് 4, യുഎസ്ബി ടൈപ്പ്-സി പവർ ഡെലിവറി എന്നിവ പോലുള്ള അപ്‌ഡേറ്റ് ചെയ്യ്ത സവിശേഷതകളും നിങ്ങൾക്ക് ലഭിക്കുന്നതാണ്. ഡെൽ ലാറ്റിട്യൂട് 7320 ഡിറ്റാച്ചിബിൽ ലാപ്ടോപ്പിൽ നിരവധി സുരക്ഷാ സംവിധാനങ്ങളും ഉൾപ്പെടുന്നുണ്ട്.

ഡെൽ ലാറ്റിട്യൂട് 7320 ഡിറ്റാച്ചിബിൽ ലാപ്ടോപ്പിൻറെ വില

ഡെൽ ലാറ്റിട്യൂട് 7320 ഡിറ്റാച്ചിബിൽ ലാപ്ടോപ്പിൻറെ വില

ഡെൽ ലാറ്റിട്യൂട് 7320 ഡിറ്റാച്ചിബിൽ ലാപ്ടോപ്പിൻറെ ബേസിക് വേരിയന്റിന് 1,549 ഡോളർ (ഏകദേശം 1.15 ലക്ഷം രൂപ) വിലയുണ്ട്. യു‌എസിൽ ഏപ്രിൽ 27 ചൊവ്വാഴ്ച മുതൽ ഒരൊറ്റ ഗ്രേ കളർ വേരിയന്റിലാണ് ഇത് ലഭ്യമാക്കുന്നത്. നിലവിൽ ഡെൽ ഈ ലാപ്ടോപ്പിൻറെ അന്താരാഷ്ട്ര ലഭ്യതയെക്കുറിച്ച് ഇതുവരെ ഒരു വിവരവും വ്യക്തമാക്കിയിട്ടില്ല.

 റെഡ്മി നോട്ട് 10 പ്രോ മാക്സ് സ്വന്തമാക്കാൻ ഇന്ന് വീണ്ടും അവസരം, വിൽപ്പന ഉച്ചയ്ക്ക് 12 മണിക്ക് റെഡ്മി നോട്ട് 10 പ്രോ മാക്സ് സ്വന്തമാക്കാൻ ഇന്ന് വീണ്ടും അവസരം, വിൽപ്പന ഉച്ചയ്ക്ക് 12 മണിക്ക്

ഡെൽ ലാറ്റിട്യൂട് 7320 ഡിറ്റാച്ചിബിൽ ലാപ്ടോപ്പിൻറെ സവിശേഷതകൾ
 

ഡെൽ ലാറ്റിട്യൂട് 7320 ഡിറ്റാച്ചിബിൽ ലാപ്ടോപ്പിൻറെ സവിശേഷതകൾ

വിൻഡോസ് 10 പ്രോ, വിൻഡോസ് 10 ഹോം, വിൻഡോസ് 10 എന്റർപ്രൈസ് തുടങ്ങിയ ഓപ്പറേറ്റിംഗ് സിസ്റ്റം ഓപ്ഷനുകളുമായി ഡെൽ ലാറ്റിട്യൂട് 7320 ഡിറ്റാച്ചിബിൽ 2-ഇൻ-1 ലാപ്‌ടോപ്പ് വരുന്നു. 13 ഇഞ്ച് ഫുൾ എച്ച്ഡി + (1,920x1,280 പിക്‌സൽ) ഡിസ്‌പ്ലേയിൽ 500 നിറ്റ് പീക്ക് ബറൈറ്നെസ്സും കോർണിംഗ് ഗോറില്ല ഗ്ലാസ് ഡിഎക്സ് സുരക്ഷയുമുണ്ട്. ഇലവൻത്ത് ജനറേഷൻ ഇന്റൽ കോർ ഐ 7 വിപ്രോ പ്രോസസറാണ് ഈ ലാപ്‌ടോപ്പിന് കരുത്തേകുന്നത്. 16 ജിബി വരെ എൽ‌പി‌ഡി‌ഡി‌ആർ 4 എക്സ് എസ്‌ഡി‌ആർ‌എം 4,266 മെഗാഹെർട്‌സ് ക്ലോക്കും 1 ടിബി പിസിഐഇ എം 2 പിസിഐഇ എസ്എസ്ഡിയും വരെ ഇതിൽ ക്രമീകരിച്ചിരിക്കുന്നു.

ഡെൽ ലാറ്റിട്യൂട് 7320 ഡിറ്റാച്ചിബിൽ

ഡെൽ ലാറ്റിട്യൂട് 7320 ഡിറ്റാച്ചിബിൽ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ വൈ-ഫൈ 6, ബ്ലൂടൂത്ത് വി 5.1, ക്വാൽകോം സ്‌നാപ്ഡ്രാഗൺ എക്സ് 20 ചിപ്‌സെറ്റുകളുള്ള ഓപ്‌ഷണൽ മൊബൈൽ ബ്രോഡ്‌ബാൻഡ്, രണ്ട് തണ്ടർബോൾട്ട് 4 പോർട്ടുകൾ, ഓഡിയോ ജാക്ക്, ഓപ്‌ഷണൽ ടച്ച് ഫിംഗർപ്രിന്റ് റീഡർ എന്നിവ ഉൾപ്പെടുന്നു. വേവ്സ് മാക്സ് ഓഡിയോ പ്രോ സാങ്കേതികവിദ്യയുള്ള രണ്ട് സ്റ്റീരിയോ സ്പീക്കറുകളും രണ്ട് ഡബിൾ-അറേ മൈക്രോഫോണുകളും ഉണ്ട്. എക്സ്പ്രസ് ചാർജ് 2.0 നെ സപ്പോർട്ട് ചെയ്യുന്ന 40Whr ബാറ്ററിയാണ് ഡെൽ ലാറ്റിട്യൂട് 7320 ഡിറ്റാച്ചിബിളിൽ ഉള്ളത്. 1080 പിക്‌സൽ റെസല്യൂഷനെ സപ്പോർട്ട് ചെയ്യുന്ന മുൻവശത്തെ 5 മെഗാപിക്സൽ വെബ്‌ക്യാം ഉണ്ട്. പിൻവശത്ത് 8 മെഗാപിക്സൽ ക്യാമറയുമുണ്ട്.

2-ഇൻ -1 ഫീച്ചർ, തണ്ടർബോൾട്ട് 4 പ്രോസസറുമായി ഡെൽ ലാറ്റിട്യൂട് 7320 ഡിറ്റാച്ചിബിൽ ലാപ്‌ടോപ്പ്

വിൻഡോസ് ഹലോ, സ്മാർട്ട്കാർഡ് റീഡർ, കോൺടാക്റ്റ്ലെസ് സ്മാർട്ട്കാർഡ് റീഡർ തുടങ്ങിയ ഓപ്ഷണൽ സുരക്ഷാ ഓപ്ഷനുകളും ഡെൽ നൽകിയിട്ടുണ്ട്. ഓൺ‌ബോർഡിലെ സെൻസറുകളിൽ ഗൈറോസ്‌കോപ്പ്, ഇ-കോമ്പസ് / മാഗ്നെറ്റോമീറ്റർ, ആക്‌സിലറോമീറ്റർ, ജിപിഎസ് (WWAN കാർഡ് വഴി മാത്രം), ആംബിയന്റ് ലൈറ്റ് സെൻസർ എന്നിവ ഉൾപ്പെടുന്നു. ഡെൽ ലാറ്റിട്യൂട് 7320 ഡിറ്റാച്ചിബിൽ ഡിസ്പ്ലേയ്ക്ക് 288.4x207.9x8.4 മില്ലിമീറ്റർ അളവും, 851 ഗ്രാം ഭാരവുമുണ്ട്.

റിയൽമി 8 5 ജി ഇന്ന്‌ ഇന്ത്യയിൽ‌ ആദ്യമായി വിൽപ്പനയ്ക്കെത്തുന്നു: വില, ഓഫറുകൾ‌, സവിശേഷതകൾ‌റിയൽമി 8 5 ജി ഇന്ന്‌ ഇന്ത്യയിൽ‌ ആദ്യമായി വിൽപ്പനയ്ക്കെത്തുന്നു: വില, ഓഫറുകൾ‌, സവിശേഷതകൾ‌

Best Mobiles in India

English summary
The Dell Latitude 7320 Detachable 2-in-1 laptop, which has been teased since earlier this year, is the company's newest iteration in the Latitude series. The laptop has a detachable screen with slim bezels on the edges, as the name implies.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X