മികച്ച പ്രവര്‍ത്തനക്ഷമതയുമായി ഒരു കുഞ്ഞന്‍ ഡെല്‍ ലാപ്‌ടോപ്പ്

Posted By:

മികച്ച പ്രവര്‍ത്തനക്ഷമതയുമായി ഒരു കുഞ്ഞന്‍ ഡെല്‍ ലാപ്‌ടോപ്പ്

കോര്‍പറേറ്റ് ആവശ്യങ്ങള്‍ക്ക് അനുയോജ്യമായ ഒരു കരുത്തനും ചെറുതുമായ ലാപ്‌ടോപ്പ് ആണ് ഡെല്‍ ലാറ്റിറ്റിയൂഡ് ഇ6220.  കാഴ്ചയില്‍ അത്ര ആകര്‍ഷണീയമായ തോന്നില്ലെങ്കിലും ഈ ലാപ്‌ടോപ്പിന്റെ പ്രവര്‍ത്തന മികവ് ആരെയും അമ്പരപ്പിക്കും.

ഫീച്ചറുകള്‍:

 • 12.5 ഇഞ്ച് ഡിസ്‌പ്ലേ

 • 1366 x 768 പിക്‌സല്‍ ഡിസ്‌പ്ലേ റെസൊലൂഷന്‍

 • 128 ജിബി സോളിഡ് സ്‌റ്റേറ്റ് ഡ്രൈവ്

 • ഇന്റല്‍ കോര്‍ ഐ5-2540 പ്രോസസ്സര്‍ അല്ലെങ്കില്‍ ഐ7-2630എം പ്രോസസ്സര്‍

 • 4-8 ജിബി സിസ്റ്റം മെമ്മറി

 • ഇന്റഗ്രേറ്റഡ് എച്ച്ഡി 3000 ഗ്രാഫിക്‌സ് പ്രോസസ്സിംഗ് യൂണിറ്റ്

 • 1080പി വീഡിയോ പ്ലേബാക്ക്

 • 7.5 മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന ഇന്റേണല്‍ ബാറ്ററി

 • ഭാരം 1.7 കിലോഗ്രാം

 • വിന്‍ഡോസ് 7 ഓപറേറ്റിംഗ് സിസ്റ്റം

 • ഇഎസോഎടിഎ/യുഎസ്ബി കോമ്പോ പോര്‍ട്ട്

 • യുഎസ്ബി 2.0 പോര്‍ട്ടുകള്‍

 • എച്ച്ഡിഎംഐ പോര്‍ട്ട്

 • ജിഗാബൈറ്റ് എഥര്‍നെറ്റ്

 • ബ്ലൂടൂത്ത്

 • എക്‌സ്‌പ്രെസ് കാര്‍ഡ് സ്ലോട്ട്

 • വെബ്ക്യാം

 • ഹെഡ്‌ഫോണ്‍ ജാക്ക്
ഒരു നെറ്റ്ബുക്ക് കമ്പ്യൂട്ടറിനേക്കാള്‍ ചെറുതാണ് ഈ ഡെല്‍ ലാപ്‌ടോപ്പ്.  അതുകൊണ്ട് പെട്ടെന്നു കാണുമ്പോള്‍ ഒരു നിമിഷം ഇത് നെറ്റ്ബുക്ക് ആണോ, ലാപ്‌ടോപ്പ് ആണോ എന്ന് സംശയിച്ചു പോകും.  വലിപ്പെ കണ്ട് പ്രവര്‍ത്തനക്ഷമതയും ചെറുതായിരിക്കും എന്നു കരുതിയെങ്കില്‍ തെറ്റി.  കാരണം സാധാരണ വലിപ്പമുള്ള പല ലാപ്‌ടോപ്പുകളേക്കാളും മികച്ച പ്രവര്‍ത്തനക്ഷമത ഈ കുഞ്ഞന്‍ ലാപ്‌ടോപ്പിന്റെ പ്രത്യേകതയാണ്.

നിറത്തിന്റെ കാര്യത്തില്‍ ഒരു ഡ്യുവല്‍ ടോണ്‍ ഫിനിഷോടെയാണ് ഈ ചെറിയ ഡെല്‍ ലാപ്‌ടോപ്പ് ഡിസൈന്‍ ചെയ്തിരിക്കുന്നത്.  കീബോര്‍ഡും ചെറുതാണെങ്കിലും, കീകള്‍ക്കിടയ്ക്ക് ആവശ്യത്തിന് സ്ഥലം ഉള്ളതുകൊണ്ട് ടൈപ്പിംഗ് ബുദ്ധിമുട്ടില്ലാതെ നടക്കും.

ഡെല്‍ ലാറ്റിറ്റിയൂഡ് ഇ6220 ലാപ്‌ടോപ്പിന്റെ ബാറ്ററി ബാക്ക്അപ്പ് മികച്ചതാണ്.  ഇത് ഇനിയും കൂടുതല്‍ മികച്ചതാക്കണം എന്നുണ്ടെങ്കില്‍ ഒരു ബോട്ടം മൗണ്ടഡ് ബാറ്ററി കൂടി ഉപയോഗപ്പെടുത്തിയാല്‍ മതി.  ഇതുവഴി 20 മണിക്കൂര്‍ വരെയുള്ള ബാറ്ററിബാക്ക്അപ്പ് ലഭിക്കും.

സ്‌ക്രീന്‍ ചെറുതാണെങ്കിലും മികച്ച ഡിസ്‌പ്ലേ റെസൊലൂഷനുള്ളതിനാല്‍ സിനിമകളും, മറ്റു വീഡിയോകളും നല്ല രീതിയില്‍ തന്നെ കാണാന്‍ സാധിക്കും.  75,000 രൂപയാണ് ഡെല്‍ ലാറ്റിറ്റിയൂഡ് ഇ6220 എന്ന കോര്‍പറേറ്റ് ലാപ്‌ടോപ്പിന്റെ വില.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot