10,999 രൂപയ്ക്ക് ഡെല്ലിന്റെ പുതിയ ആന്‍ഡ്രോയ്ഡ് ടാബ്ലറ്റ്

By Bijesh
|

ഒരു കാലത്ത് പി.സി. നിര്‍മാണ രംഗത്ത് അതികായരായിരുന്ന ഡെല്‍ പുതിയ നാല് ടാബ്ലറ്റുകള്‍ ഇന്ത്യയില്‍ ലോഞ്ച് ചെയ്തു. വെന്യു 7, വെന്യൂ 8, വെന്യു 8 പ്രൊ, വെന്യൂ 11 പ്രൊ എന്നിവയാണ് ഈ ടാബ്ലറ്റുകള്‍. ഇതില്‍ വെന്യു 7, വെന്യൂ 8 എന്നിവ ആന്‍ഡ്രോയ്ഡ് പ്ലാറ്റ്‌ഫോമിലും വെന്യൂ 8 പ്രൊ, വെന്യൂ 11 പ്രൊ എന്നിവ വിന്‍ഡോസ് പ്ലാറ്റ്‌ഫോമിലുമാണ് പ്രവര്‍ത്തിക്കുന്നത്.

 

ഡെല്‍ വെന്യൂ 7-ന് 10,999 രൂപയാണ് വില. വെന്യൂ 8-ന്റെ 16 ജി.ബി/ 32 ജി.ബി. എന്നിങ്ങനെ രണ്ട് വേരിയന്റുകളുണ്ട്. 16 ജി.ബി. വേരിയന്റിന് 17,499 രൂപയും 32 ജി.ബി. വേരിയന്റിന് 21,499 രൂപയുമാണ് വില. അതേസമയം ഈ ടാബ്ലറ്റുകളുടെ 3 ജി വേരിയന്റിന്റെ വില അറിവായിട്ടില്ല.

വിന്‍ഡോസ് ടാബ്ലറ്റായ വെന്യൂ 8 പ്രൊ ടാബ്ലറ്റിന്റെ 32 ജി.ബി. വൈ-ഫൈ വേരിയന്റിന് 26,499 രൂപയാണ് വില. വെന്യൂ 11 പ്രൊയുടെ വില കമ്പനി അറിയിച്ചിട്ടില്ല. അടുത്ത മാസം മുതല്‍ക്കേ ഈ ടാബ്ലറ്റ് വിപണിയില്‍ ലഭ്യമാവു.

ഓരോ ടാബ്ലറ്റിന്റെയും പ്രത്യേകതകള്‍ ചുവടെ കൊടുക്കുന്നു

{photo-feature}

10,999 രൂപയ്ക്ക് ഡെല്ലിന്റെ പുതിയ ആന്‍ഡ്രോയ്ഡ് ടാബ്ലറ്റ്

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X