അള്‍ട്രാ തിന്‍ ലാപ്‌ടോപ്പുമായി ഡെല്‍

ചൈനയില്‍ റിലീസ് ആയതിനു ശേഷം യുഎസ്എയിലും ലോകത്തിന്റെ മറ്റു ഭാഗങ്ങളിലും എക്‌സ്പിഎസ് 14ഇസഡ് ഇറങ്ങും. സ്റ്റൈലിഷ് ലുക്ക് നല്‍കുന്ന, അലൂമിനിയം കോട്ടിംഗുള്ള ബോഡി ഫ്രെയിം ആയിരിക്കും ഇതിന്.
ഒരു ഇഞ്ചില്‍ താഴേ മാത്രമേ കട്ടിയുള്ളൂ എന്നത് ഈ ലാപ്‌ടോപ്പ് കൊണ്ടു നടക്കാന്‍ കൂടുതല്‍ സൗകര്യപ്രദമാക്കുന്നു. 1366 x 768 പിക്‌സല്‍ റെസൊലൂഷനുള്ള 14 ഇഞ്ച് എല്‍ഇഡി ഡിസ്‌പ്ലേയാണിതിന്റേത്.
വിന്‍ഡോസ് 7 ഹോം പ്രീമിയത്തില്‍ പ്രവര്‍ത്തിക്കുന്ന, ഈ ലാപ്‌ടോപ്പിന്റെ പ്രോസസ്സര്‍ ഇന്റല്‍ കോര്‍ i5 ആണ്. ഇതിന്റെ റാം 8 ജിബിയും, ഹാര്‍ഡ് ഡിസ്‌ക് 500 ജിബിയും ആണ്.
ഒരു ഒപ്റ്റിക്കല്‍ ഡ്രൈവ് ഉണ്ടെന്നാതാണ് ഇതു വരെ ഒരു ലാപ്‌ടോപ്പിനുമില്ലാത്ത, ഡെല്‍ എക്‌സ്പിഎസ് 14ഇസഡിന്റെ പ്ര ത്യേകത. ബ്ലൂടൂത്ത്, വൈഫൈ കണക്റ്റിവിറ്റികളും ഇതിനുണ്ട്.
1 ജിബി വീഡിയോ കാര്‍ഡിന്റെ സാന്നിധ്യം നമുക്കിഷ്ടമുള്ളത്ര സിനിമകള്‍ കാണാനുള്ള സൗകര്യമൊരുക്കുന്നു. 7 മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന ബാറ്ററി ലൈഫും ഉണ്ടിതിന്.
ഇവയ്‌ക്കെല്ലാം പുറമെ, കാര്‍ഡ് റീഡര്‍, മള്‍ട്ടി ടച്ച് പാഡ്, യുഎസ്ബി 3.0 പോര്‍ട്ടുകള്‍, ലാന്‍ കണക്ഷന്‍ തുടങ്ങിയ സൗകര്യങ്ങളും ഇതിലുണ്ട്.
ഈ പുതിയ അള്‍ട്രാ തിന്‍ ലാപ്‌ടോപ്പിന്റെ വില വിവരം ഇതുവരെ പുറത്തു വിട്ടിട്ടില്ലെങ്കിലും, ഏതാണ്ട് 38000 രൂപയ്ക്കും, 41000 രൂപയ്ക്കും ഇടയിലായാണിതിന്റെ വില പ്രതീക്ഷിക്കപ്പെടുന്നത്.
ഏതായാലും ചൈനീസ് വിപണിയില്‍ ലഭിക്കുന്ന സ്വീകരണം എങ്ങനെയാണെന്നതിനെ അടിസ്ഥാനമാക്കിയായിരിക്കും ലോകവിപണിയില്‍ ഈ ലാപ്‌ടോപ്പിനു ലഭിക്കുന്ന സ്വീകാര്യത.


Click it and Unblock the Notifications








