വോസ്‌ട്രോ, ഡെല്ലിന്റെ പുതിയ ലാപ്‌ടോപ്പ്

Posted By: Staff

വോസ്‌ട്രോ, ഡെല്ലിന്റെ പുതിയ ലാപ്‌ടോപ്പ്

ലോകത്തിലെ ഒന്നാം നമ്പര്‍ കമ്പ്യൂട്ടര്‍ നിര്‍മ്മാതാക്കളായ ഡെല്ലിന്റെ ഏറ്റവും പുതിയ ലാപ്‌ടോപ്പായ ഡെല്‍ വോസ്‌ട്രോ 3450യുമായി ഇന്ത്യന്‍ വിപണിയില്‍. ഇന്ത്യന്‍ കമ്പ്യൂട്ടര്‍ വിപണിയുടെ പകുതിയും അടക്കി വാഴുന്ന ഡെല്‍ ആരെയും ആകര്‍ഷിക്കുന്ന ലാപ്‌ടോപ്പുകളുമായാണ് ഇത്തവണയും എത്തുന്നത്.

14 ഇഞ്ച് വലിപ്പമുള്ള സ്‌ക്രീനുമായാണ് ഡെല്‍ വോസ്‌ട്രോ 3450 എത്തുന്നത്. 1366 x 768(WXGA) ബാക്ക്‌ലൈറ്റുള്ള എല്‍ഇഡി ഡിസ്‌പ്ലേ ആണെന്നതാണ് ഈ സ്‌ക്രീനിന്റെ പ്രത്യേകത.

ഇന്റലിന്റെ ഏറ്റവും പുതിയ പ്രോസസ്സറായ കോര്‍ i7 - 2620എം 2.70 ജിഗാഹെര്‍ഡ്‌സ് പ്രോസസ്സറാണ് വോസ്‌ടോയുടെ ഏറ്റവും വലിയ പ്രത്യേകത. അതുകൊണ്ടുതന്നെ ഇതിന്റെ പ്രവര്‍ത്തനക്ഷമതയുടെ കാര്യത്തില്‍ യാതൊരു വിധത്തിലുള്ള സംശയവുമില്ല.

മറ്റു ലാപ്‌ടോപ്പുകളുമായി താരതമ്യം ചെയ്യുമ്പോള്‍ വോസ്‌ടോയുടെ 4 ജിബി ഡിഡിആര്‍3 റാമും 500 ജിബി ഹാര്‍ഡ് ഡ്രൈവും ഈ ലാപ്‌ടോപ്പിനെ വേറിട്ടു നിര്‍ത്തുന്നു.

1 ജിബി ഇന്റല്‍ എച്ച്ഡി ഗ്രാഫിക്‌സ്/എഎംഡി റേഡിയോണ്‍ എച്ച്ഡി 6630എം ഗ്രാഫിക്‌സ് കാര്‍ഡ് ുപയോഗിക്കുന്നതു കൊണ്ട് ഇതിലെ ഗ്രാഫിക്‌സിന് മിഴിവേറും എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ.

സുഹൃത്തുകളുമായി വീഡിയോ കോണ്‍ഫറന്‍സിംഗ് സാധ്യമാക്കുന്ന നോട്ട്ബുക്ക് ക്യാമറ, 2x യുഎസ്ബി 3.0, 1x യുഎസ്ബി/eSATA കോമ്പോ, 1xHDMI എന്നീ വിവിധ യുഎസ്ബി പോര്‍ട്ടുകള്‍ എന്നിവയും ഈ ലാപ്‌ടോപ്പിന്റെ പ്രത്യേകതയാണ്.

കൂടാതെ, വയര്‍ലെസ് ലാന്‍, വയര്‍ലെസ് എന്‍ഐസി: ഇന്റല്‍ സെന്‍ഡ്രിനോ വയര്‍ലെസ്-എന്‍ 1030, ബ്ലൂടൂത്ത് തുടങ്ങിയ നെറ്റ് വര്‍ക്കിംഗ് സൗകര്യങ്ങളുമുണ്ട്. നീണ്ട ബാറ്ററി ലൈഫ് നല്‍കുന്ന 6 സെല്ലുകളുള്ള, ലിഥിയം അയണ്‍ ബാറ്ററിയാണിതില്‍ ഉപയോഗിച്ചിരിക്കുന്നത്. അതുപോലെ തന്നെ ഒരു കാര്‍ഡ് റീഡറില്‍ തന്നെ 6 എണ്ണം സാധ്യമാക്കുന്ന കാര്‍ഡ് റീഡര്‍ സൗകര്യവും ഉണ്ട്.

32 ബിറ്റ് വിന്‍ഡോസ് 7 പ്രൊഫഷണല്‍, പ്രസ്താവിക്കപ്പെട്ട മറ്റു സൗകര്യങ്ങള്‍ എന്നിവയെല്ലാം പരിഗണിക്രുമ്പോള്‍ 65,990 രൂപ എന്നത് അത്ര വലിയ വിലയേ അല്ല.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot