മികവിന്റെ കഥയുമായി ഡെല്‍ വോസ്‌ട്രോ ലാപ്‌ടോപ്പ്

Posted By: Staff

മികവിന്റെ കഥയുമായി ഡെല്‍ വോസ്‌ട്രോ ലാപ്‌ടോപ്പ്

മികച്ച പ്രവര്‍ത്തന ക്ഷമത, പവര്‍ മാനേജ്‌മെന്റ്, സുഗമമായ ടൈപ്പിംഗ്, മികച്ച ഡിസ്‌പ്ലേ എന്നിവയാണ് ഒരു ലാപ്‌ടോപ്പില്‍ നിന്നും നിങ്ങള്‍ പ്രതീക്ഷിക്കുന്നതെങ്കില്‍ ഏറ്റവും മികച്ച ചോയ്‌സ് ആയിരിക്കും ഡെല്‍ വോസ്‌ട്രോ 3350. ഈ പുതിയ ഡെല്‍ ലാപ്‌ടോപ്പിന്റെ ഭാരക്കുറവ് ബിസിനസുകാര്‍ക്ക് യാത്രകളിലും മറ്റും കൂടെ കൊണ്ടു നടക്കുന്നതില്‍ വളരെയധികം സഹായകമാകും.

കട്ടിംഗ് എഡ്ജുകളോടെ വളരെ ഒതുക്കത്തില്‍ ഡിസൈന്‍ ചെയ്തിരിക്കുന്നതുകൊണ്ട് കാഴ്ചയിലും ഈ പുതിയ ലാപ്‌ടോപ്പ് മികവു പുലര്‍ത്തുന്നു. 13.3 ഇഞ്ച് ഡിസ്‌പ്ലേയുള്ള ഡെല്‍ വോസ്‌ട്രോ 3350ല്‍ ഒരു വെബ് ക്യാമും ഉണ്ട്. എഫ്എച്ച്ഡി ടെക്‌നോളജിയും, മൈക്രോഫോണുകളും വെബ് ക്യാമിന്റെ മികവ് വര്‍ദ്ധിപ്പിക്കുന്നു.

2.20 ജിഗാഹെര്‍ഡ്‌സ് രണ്ടാം തലമുറ ഇന്റല്‍ കോര്‍ ഐ3-പ്രോസസ്സര്‍ ആണ് ഈ ഡെല്‍ ലാപ്‌ടോപ്പിന്റേത്. ടര്‍ബോ ബൂസ്‌റ്റോടുകൂടിയ ഐ5 പ്രോസസ്സറും കൂടിയുണ്ടിതിന്. ജെനുവിന്‍ വിന്‍ഡോസ് 7 ഓപറേറ്റിംഗ് സിസ്റ്റത്തിലാണ് ഡെല്‍ വോസ്‌ട്രോ 3350 ലാപ്‌ടോപ്പ് പ്രവര്‍ത്തിക്കുന്നത്.

4 ജിബിയാണിതിന്റെ മെമ്മറിയെന്നാണ് സൂചനകളില്‍ നിന്നും മനസ്സിലാക്കാന്‍ കഴിയുന്നത്. ഇതിന്റെ ലാപ്‌ടോപ്പ് 500 ജിബിയാണ്. 4 സെല്ലുകളുള്ള ലിഥിയം ബാറ്ററിയോടെ വരുന്ന ഈ ലാപ്‌ടോപ്പ് വേണമെങ്കില്‍ 90 വാട്ട് എസി അഡാപ്റ്റര്‍ ആവശ്യമായി വരുന്ന 8 സെല്ല് ബാറ്ററിയിലേക്ക് മാറ്റാം എന്നൊരു സൗകര്യം കൂടിയുണ്ട്.

ബ്ലൂടൂത്ത്, യുഎസ്ബി കണക്റ്റിവിറ്റികള്‍, 8 ഇന്‍ 1 കാര്‍ഡ് റീഡര്‍ എന്നിവ ഡാറ്റകളുടെയും ഫയലുകളുടെയും ഷെയറിംഗും, ട്രാന്‍സ്ഫറിംഗും സുഗമമാക്കുന്നു. ഡാറ്റകളും, ഫയലുകളും, മറ്റു വിവരങ്ങളും നഷ്ടമാവാതെ സഹായിക്കുന്ന ഡാറ്റസെയ്ഫ് ഓണ്‍ലൈന്‍, റികവറി മാനേജര്‍ എന്നീ ബാക്ക് അപ്പ് ഒപ്ഷന്‍ ഈ ഡെല്‍ ലാപ്‌ടോപ്പിലുണ്ട്.

ലുക്രീന്‍ ചുവപ്പ്, അബെര്‍ഡീന്‍ സിന്‍വര്‍, ബ്രിസ്‌ബെയ്ന്‍ ബ്രോണ്‍സ് എന്നീ മൂന്നു വ്യത്യസ്ത നിറങ്ങളില്‍ ഡെല്‍ വോസ്‌ട്രോ 3350 വരുന്നുണ്ട്. 39,990 രൂപയാണ് ഈ പുതിയ ഡെല്‍ ലാപ്‌ടോപ്പിന്റെ വില. എന്നാല്‍ നികുതികളും, മറ്റു ചിലവുകളും ഈ വിലയില്‍ ഉള്‍പ്പെട്ടിട്ടില്ലാത്തതിനാല്‍ ഇതിലും വലിയൊരു തുക കൊടുക്കേണ്ടി വരും ഇതു സ്വന്തമാക്കാന്‍.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot