വോസ്‌ട്രോ 3750, ഡെല്ലിന്റെ പുതിയ ബിസിനസ് ലാപ്‌ടോപ്പ്

Posted By:

വോസ്‌ട്രോ 3750, ഡെല്ലിന്റെ പുതിയ ബിസിനസ് ലാപ്‌ടോപ്പ്

ഡെല്‍ വോസ്‌ട്രോ 3700ന്റെ അപ്‌ഡേറ്റഡ് വേര്‍,നാണ് പുതിയ ഡെല്‍ വോസ്‌ട്രോ 3750.  17.3 ഇഞ്ച് സ്‌ക്രീന്‍ ആണ് ഡെല്ലിന്റെ ഈ പുതിയ ബിസിനസ് ലാപ്‌ടോപ്പിനുള്ളത്.  ഈ വലിയ ഡിസ്‌പ്ലേയുടെ റെസൊലൂഷന്‍ 1600 x 1900 പിക്‌സല്‍ ആണ്.

ഇതിന്റെ വലിപ്പവും ഭാരവും മാറ്റി നിര്‍ത്തിയാല്‍ ഇത് എന്തുകൊണ്ടും ഒരു ബിസിനസ് ലാപ്‌ടോപ്പ് ആണ്.  വളരെ മികച്ച ഹാര്‍ഡ്‌വെയര്‍ ആണ് ഇതില്‍ ഉപയോഗപ്പെടുത്തിയിരിക്കുന്നത്.  ചിക്‌ലെറ്റ് കീബോര്‍ഡ് ആണ് ഈ ലാപ്‌ടോപ്പിന്.  ന്യൂമെറിക് പാഡിന് നേരെ താഴെയായി ഡിവിഡി േ്രട ഒരുക്കിയിരിക്കുന്നു.

ഫീച്ചറുകള്‍:

 • 17.3 ഇഞ്ച് ഡിസ്‌പ്ലേ

 • 1600 x 900 പിക്‌സല്‍ ഡിസ്‌പ്ലേ റെസൊലൂഷന്‍

 • 2 മെഗാപിക്‌സല്‍ എച്ച്ഡി വെബ്ക്യാം

 • 6 ജിബി റാം

 • 750 ജിബി എച്ച്ഡിഡി

 • 8 ഇന്‍ 1 കാര്‍ഡ് റീഡര്‍ സ്ലോട്ട്

 • 802.11 b/g/n വൈഫൈ

 • എച്ച്ഡിഎംഐ പോര്‍ട്ട്

 • 3.0 ബ്ലൂടൂത്ത്

 • രണ്ട് വീതം 3.0, 2.0 യുഎസ്ബി പോര്‍ട്ടുകള്‍

 • എക്‌സ്‌പ്രെസ്‌കാര്‍ഡ്34 സ്ലോട്ട്

 • 0/e സാറ്റ പോര്‍ട്ട്

 • ഹെഡ്‌ഫോണ്‍

 • മൈക്രോഫോണ്‍ ജാക്ക്

 • വിജിഎ പോര്‍ട്ട്

 • എഥര്‍നെറ്റ് പോര്‍ട്ട്

 • 6 സെല്‍ ബാറ്ററി

 • വിന്‍ഡോസ് 7 ഓപറേറ്റിംഗ് സിസ്റ്റം

 • 20 ജിഗാഹെര്‍ഡ്‌സ് കോര്‍ ഐ7-2630ക്യുഎം പ്രോസസ്സര്‍
പഴയ വേര്‍ഷനെ പോലെ ഡെല്‍ വോസ്‌ട്രോ 3750 ലാപ്‌ടോപ്പിനും സ്പില്‍ പ്രൂഫ് കീബോര്‍ഡ് ആണുള്ളത്.  ലാപ്‌ടോപ്പിന്റെ മുകള്‍ വശത്തായി 2 മെഗാപിക്‌സല്‍ എച്ച്ഡി വെബ്ക്യാം ഉണ്ട്.

ഇതുപയോഗിച്ച് എച്ച്ഡി വീഡിയോകളും ചിത്രങ്ങളും എടുക്കാവുന്നതാണ്.  അങ്ങനെയെടുക്കുന്ന വീഡിയോകളും ചിത്രങ്ങളും വെബ്ക്യാം സെന്‍ട്രല്‍ എന്ന സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് എളുപ്പത്തില്‍ ഫെയ്‌സ്ബുക്കിലേക്കും മറ്റും അപ്ലോഡ് ചെയ്യാന്‍ സാധിക്കുന്നു.

പശ്ചാത്തലത്തിലുള്ള ശബ്ദവും മറ്റും ശല്യമാകാതെ ഓഡിയോ സ്ട്രീം ചെയ്യാന്‍ സഹായിക്കും ഇതിലെ മൈക്രോഫോണുകള്‍.  സുരക്ഷ ഉറപ്പാക്കാന്‍ ഫിന്‍ഗര്‍ പ്രിന്റ് ടെക്‌നോളജി ഉപയോഗപ്പെടുത്തിയിരിക്കുന്നു.

45,000 രൂപയാണ് ഡെല്‍ വോസ്‌ട്രോ 3750 ബിസിനസ് ലാപ്‌ടോപ്പിന്റെ വില

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot