ഡെൽ എക്സ്പിഎസ് 13 ലാപ്ടോപ്പ് സീരീസ് ഇപ്പോൾ ഇന്ത്യയിൽ ലഭ്യമാണ്: വില, സവിശേഷതകൾ

|

ഏറ്റവും പുതിയ ഇന്റൽ ഇലവൻത്ത് ജനറേഷൻ ടൈഗർ ലേക്ക് സിപിയു വരുന്ന ഡെൽ എക്സ്പിഎസ് 13 (Dell XPS 13) ലാപ്ടോപ്പുകൾ ഇപ്പോൾ ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തിയിരിക്കുകയാണ്. ഡെൽ എക്സ്പിഎസ് 13 2-ഇൻ -1 നൊപ്പം സെപ്റ്റംബറിൽ എക്സ്പിഎസ് 13 ഏറ്റവും പുതിയ പ്രോസസ്സറുകൾ ഉപയോഗിച്ച് പുതുക്കിയിരുന്നു, പക്ഷേ, ഇതുവരെ ഇന്ത്യൻ വിപണിയിൽ ഡെൽ എക്സ്പിഎസ് 13 2-ഇൻ -1 ലഭ്യമല്ലായിരുന്നു. ഡെൽ എക്സ്പിഎസ് 13ന് 16:10 ആസ്പെക്റ്റ് റേഷിയോ ഡിസ്പ്ലേയാണ് വരുന്നത്. പാം റെസ്റ്റിനായി വ്യത്യസ്ത ടെക്സ്ചറുകൾ വാഗ്ദാനം ചെയ്യുന്ന ഈ ലാപ്ടോപ്പ് രണ്ട് കളർ വേരിയന്റുകളിൽ വിപണിയിൽ വരുന്നു.

 

ഡെൽ എക്സ്പിഎസ് 13: ഇന്ത്യയിൽ വില

ഡെൽ എക്സ്പിഎസ് 13: ഇന്ത്യയിൽ വില

ഡെൽ എക്സ്പിഎസ് 13 9310 കോർ ഐ 5 മോഡലിന് ജിഎസ്ടി ഉൾപ്പെടെ 1,50,990 രൂപയാണ് വിലവരുന്നത്. ബ്ലാക്ക് കാർബൺ ഫൈബർ പാം റെസ്റ്റുള്ള പ്ലാറ്റിനം സിൽവർ, ആർട്ടിക് വൈറ്റ് നെയ്ത ഗ്ലാസ് ഫൈബർ പാം റെസ്റ്റ് ഉള്ള ഫ്രോസ്റ്റ് എന്നിങ്ങനെ രണ്ട് കാർബൺ ഓപ്ഷനുകളിലാണ് ഈ ലാപ്ടോപ്പ് വിപണിയിൽ വരുന്നത്. ഈ കോർ ഐ 5 വേരിയൻറ് ആമസോണിൽ ഇപ്പോൾ വിൽപ്പനയ്‌ക്കെത്തിയിരിക്കുകയാണ്. ഡെൽ എക്‌സ്‌ക്ലൂസീവ് സ്റ്റോറുകൾ വഴി ഇത് സ്വന്തമാക്കാവുന്നതാണ്. എക്സ്പിഎസ് 13 ന്റെ കോർ ഐ 7 വേരിയൻറ് അടുത്ത വർഷം ജനുവരി മുതൽ ലഭ്യമാകും.

 ടൈഗർ ലേക്ക് സിപിയുമായി പുതിയ അസ്യൂസ് സെൻബുക്ക്, വിവോബുക്ക് ലാപ്ടോപ്പുകൾ ഇന്ത്യയിൽ അവതരിപ്പിച്ചു ടൈഗർ ലേക്ക് സിപിയുമായി പുതിയ അസ്യൂസ് സെൻബുക്ക്, വിവോബുക്ക് ലാപ്ടോപ്പുകൾ ഇന്ത്യയിൽ അവതരിപ്പിച്ചു

ഡെൽ എക്സ്പിഎസ് 13: സവിശേഷതകൾ
 

ഡെൽ എക്സ്പിഎസ് 13: സവിശേഷതകൾ

വിൻഡോസ് 10 പ്രോ മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്തതാണ് ഡെൽ എക്സ്പിഎസ് 13. 13.4 ഇഞ്ച്, നോൺ-ടച്ച്‌സ്‌ക്രീൻ, 1,920x1,200 പിക്‌സൽ ഇൻഫിനിറ്റി എഡ്ജ് ഡിസ്‌പ്ലേ, 100 ശതമാനം എസ്‌ആർ‌ജിബി കളർ സ്പേസ് തുടങ്ങിയ സവിശേഷതകൾ ഇതിലുണ്ട്. 3,840x2,400 പിക്‌സൽ ടച്ച് പ്രാപ്‌തമാക്കിയ ഇൻഫിനിറ്റി എഡ്ജ് എച്ച്ഡിആർ 400 ഡിസ്‌പ്ലേ 90 ശതമാനം പി 3 കവറേജും കോർ ഐ 7 മോഡൽ വാങ്ങിയാൽ 500 നിറ്റ്സ് പീക്ക് ബ്രൈറ്റ്നെസും ലഭിക്കും. വികസിതമായ ഡെൽ എക്സ്പിഎസ് 13 ഇന്റലിന്റെ ടൈഗർ ലേക്ക് കോർ ഐ 7-1185 ജി 7 പ്രോസസർ, പങ്കിട്ട ഗ്രാഫിക്സ് മെമ്മറിയുള്ള ഇന്റൽ ഐറിസ് എക്സ് ഗ്രാഫിക്സ്, 16 ജിബി വരെ എൽപിഡിഡിആർ 4 എക്സ് റാം, 1 ടിബി എം 2 പിസിഐ എൻവിഎം എസ്എസ്ഡി എന്നിവ സ്റ്റോറേജ് കപ്പാസിറ്റിക്കായി നൽകിയിരിക്കുന്നു.

ഡെൽ എക്സ്പിഎസ് 13 ലാപ്ടോപ്പുകൾ

കില്ലർ എഎക്സ് 1650 വൈ-ഫൈ 6, ബ്ലൂടൂത്ത് 5.1, രണ്ട് തണ്ടർബോൾട്ട് 4 പോർട്ടുകൾ, മൈക്രോ എസ്ഡി കാർഡ് സ്ലോട്ട്, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക് എന്നിവ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ഉൾപ്പെടുന്നു. 52Wh ബാറ്ററിയാണ് ഡെൽ എക്സ്പിഎസ് 13 യുടെ സപ്പോർട്ട്. ബാക്ക്‌ലിറ്റ് കീബോർഡ് വരുന്ന ഈ ലാപ്ടോപിന്റെ ഓഡിയോ കൈകാര്യം ചെയ്യുന്നത് രണ്ട് 2.5W സ്പീക്കറുകളാണ്. ഇത് വേവ്സ് ട്യൂൺ ചെയ്തിട്ടുണ്ട്. ഡെൽ എക്സ്പിഎസ് 13 മോഡലിന് 1.2 കിലോഗ്രാം ഭാരമുണ്ട്.

സൗണ്ട്കോർ സ്ട്രൈക്ക് 1, സൗണ്ട്കോർ സ്ട്രൈക്ക് 3 വയർഡ് ഗെയിമിംഗ് ഹെഡ്ഫോണുകൾ അവതരിപ്പിച്ചു: വില, സവിശേഷതകൾസൗണ്ട്കോർ സ്ട്രൈക്ക് 1, സൗണ്ട്കോർ സ്ട്രൈക്ക് 3 വയർഡ് ഗെയിമിംഗ് ഹെഡ്ഫോണുകൾ അവതരിപ്പിച്ചു: വില, സവിശേഷതകൾ

Best Mobiles in India

English summary
Back in September, along with Dell XPS 13 2-in-1, the XPS 13 was refreshed with the new processors, but was not available up to now in the Indian market. The Dell XPS 13 2-in-1 is however not yet available here.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X