ഡെല്‍ എക്‌സ്പിഎസ് 14 ലാപ്‌ടോപ്

Posted By: Super

ഡെല്‍ എക്‌സ്പിഎസ് 14 ലാപ്‌ടോപ്

ഇന്റലിന്റെ ഏറ്റവും പുതിയ പ്രോസസര്‍ പ്ലാറ്റ്‌ഫോമായ ഐവി ബ്രിഡ്ജില്‍ അധിഷ്ഠിതമായ ഡെല്ലിന്റെ ഏറ്റവും പുതിയ ലാപ്‌ടോപാണ് ഡെല്‍ എക്‌സ്പിഎസ് 14. എക്‌സ്പിഎസ് 13 മോഡലിന്റെ പിന്‍ഗാമിയായാണ് ഈ ലാപ്‌ടോപ് മോഡല്‍ എത്തുന്നത്.

14 ഇഞ്ച് ഡിസ്‌പ്ലെയുള്ള എക്‌സ്പിഎസിന്റെ ഡിസ്‌പ്ലെ റെസലൂഷന്‍ 1600x900 ആണ്. ഗോറില്ല ഗ്ലാസ് പാനലാണ് ഇതിന്റെ ഡിസ്‌പ്ലെയ്ക്ക് പോറലുകളില്‍ നിന്ന് സംരക്ഷണം നല്‍കുന്നത്.  ലാപ്‌ടോപിന്റെ താഴെ ഭാഗത്താണ് മികച്ച ശബ്ദഗുണമേന്മ വാഗ്ദാനം ചെയ്യുന്ന സ്പീക്കര്‍ ഡെല്‍ ഘടിപ്പിച്ചിരിക്കുന്നത്.

ദീര്‍ഘനേരത്തോളം ടൈപ്പിംഗ് ചെയ്യേണ്ടവര്‍ക്കും കുഴപ്പമില്ലാത്ത രീതിയില്‍ കീകള്‍ തമ്മില്‍ അല്പം അകലം വെച്ചുള്ള ലേഔട്ടാണ് കീബോര്‍ഡില്‍ ഉപയോഗിച്ചിട്ടുള്ളത്. യുഎസ്ബി, എച്ച്ഡിഎംഐ, എതര്‍നെറ്റ്, മൈക്രോഫോണ്‍ പോലെ മറ്റ് ലാപ്‌ടോപുകളില്‍ ഇപ്പോള്‍ പൊതുവെ കണ്ടുവരുന്ന പോര്‍ട്ടുകളെല്ലാം ഇതിലും ഉണ്ട്.

എക്‌സ്പിഎസ് 14ലെ കോര്‍ ഐ7-3667യു പ്രോസസര്‍ 2 ജിഗാഹെര്‍ട്‌സ് വേഗതയാണ് വാഗ്ദാനം ചെയ്യുന്നത്. ഇതിലെ 4എംബി കാഷെ ഓപറേറ്റിംഗ് വേഗതയും ഉയര്‍ത്താന്‍ സഹായിക്കുന്നു. എന്‍വിദിയ ജിഫോഴ്‌സ് ജിടി630എം ഗ്രാഫിക്‌സിനൊപ്പം ഇന്റല്‍ എച്ച്ടി 4000 ഗ്രാഫിക് ശേഷിയും ലാപ്‌ടോപിന്റെ ഗ്രാഫിക് പെര്‍ഫോമന്‍സ് ഉയര്‍ത്തുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ട്.

500ജിബി ഹാര്‍ഡ് ഡിസ്‌ക് ഡ്രൈവ് ശേഷി. 32 ജിബി അധിക സ്റ്റോറേജും ഇത് വാഗ്ദാനം ചെയ്യുന്നു. ഡിസൈനിംഗില്‍ അലൂമിനിയം, കറുപ്പ് മഗ്നീഷ്യം എന്നിവയെ ഡെല്‍ ഉപയോഗപ്പെടുത്തിയിരിക്കുന്നു. ഡെല്‍എക്‌സ്പിഎസ് 14ന്റെ വില 80,000 രൂപയാണ്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot