ഇന്റൽ ഇലവൻത്ത് ജനറേഷൻ കോർ എച്ച്-സീരീസ് സിപിയുമായി ഡെൽ എക്സ്പിഎസ് 15, എക്സ്പിഎസ് 17 ലാപ്ടോപ്പുകൾ അവതരിപ്പിച്ചു

|

ഏറ്റവും പുതിയ ഇന്റൽ ഇലവൻത്ത് ജനറേഷൻ കോർ എച്ച്-സീരീസ് പ്രോസസ്സറുകൾ ഉപയോഗിച്ച് അപ്ഗ്രേഡ് ചെയ്യ്ത ഡെൽ എക്സ്പിഎസ് 15, എക്സ്പിഎസ് 17 ലാപ്ടോപ്പ് മോഡലുകൾ അവതരിപ്പിച്ചു. ഈ ലാപ്ടോപ്പുകളുടെ മുൻഗാമികളുടെ അതേ ഡിസൈൻ തന്നെയാണ് ഇവിടെയും നൽകിയിട്ടുള്ളത്. 16:10 ആസ്പെക്റ്റ് റേഷിയോ, സ്ലിം ഫോം ഫാക്ടർ എന്നിവയുള്ള ഇൻഫിനിറ്റി എഡ്‌ജ് ഡിസ്പ്ലേകളുമായാണ് ഈ ലാപ്ടോപ്പ് മോഡലുകൾ വിപണിയിൽ വരുന്നത്. രണ്ട് മോഡലുകളിലും എൻവിഡിയ ജിഫോഴ്സ് ആർടിഎക്സ് 30 സീരീസ് ജിപിയു ഉൾപ്പെടുത്തിയിട്ടുണ്ട്. ഡെൽ എക്സ്പിഎസ് 15 (9510) ന് 15.6 ഇഞ്ച് ഡിസ്പ്ലേയും, ഡെൽ എക്സ്പിഎസ് 17 (9710) 17 ഇഞ്ച് ഡിസ്പ്ലേയുമുണ്ട്. വിൻഡോസ് 10 ഓപ്പറേറ്റിംഗ് സിസ്ടത്തിലാണ് ഇവ പ്രവർത്തിക്കുന്നത്.

 

ഡെൽ എക്സ്പിഎസ് 15, ഡെൽ എക്സ്പിഎസ് 17 ലാപ്ടോപ്പുകളുടെ വിലയും, ലഭ്യതയും

ഡെൽ എക്സ്പിഎസ് 15, ഡെൽ എക്സ്പിഎസ് 17 ലാപ്ടോപ്പുകളുടെ വിലയും, ലഭ്യതയും

ഡെൽ എക്സ്പിഎസ് 15 (9510) ലാപ്ടോപ്പ് 1,249.99 ഡോളർ (ഏകദേശം 91,800 രൂപ) മുതൽ വില ആരംഭിക്കുമ്പോൾ ഡെൽ എക്സ്പിഎസ് 17 (9710) 1,449.99 ലാപ്‌ടോപ്പിന് ഡോളർ (ഏകദേശം 1.06 ലക്ഷം രൂപ) മുതൽ ആരംഭിക്കുന്നു. ഈ സമ്മറിൽ തിരഞ്ഞെടുത്ത വിപണികളിൽ ഈ രണ്ട് മോഡലുകളും വിൽപ്പനയ്ക്കായി ലഭ്യമാക്കും. നിലവിൽ, ഡെൽ ഇന്ത്യയിൽ ഈ ലാപ്ടോപ്പുകൾക്ക് വരുന്ന വിലയെയും ലഭ്യതയെയും കുറിച്ചുള്ള വിശദാംശങ്ങൾ ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

 ലെനോവോ ലിജിയൻ 7 ഐ, ലിജിയൻ 5 ഐ, ലിജിയൻ 5 ഐ പ്രോ ഗെയിമിംഗ് ലാപ്‌ടോപ്പുകൾ അവതരിപ്പിച്ചു: വിലയും, സവിശേഷതകളും ലെനോവോ ലിജിയൻ 7 ഐ, ലിജിയൻ 5 ഐ, ലിജിയൻ 5 ഐ പ്രോ ഗെയിമിംഗ് ലാപ്‌ടോപ്പുകൾ അവതരിപ്പിച്ചു: വിലയും, സവിശേഷതകളും

ഡെൽ എക്സ്പിഎസ് 15 ലാപ്ടോപ്പിൻറെ സവിശേഷതകൾ
 

ഡെൽ എക്സ്പിഎസ് 15 ലാപ്ടോപ്പിൻറെ സവിശേഷതകൾ

വിൻഡോസ് 10 പ്രോ ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ഡെൽ എക്സ്പിഎസ് 15 (9510) ലാപ്‌ടോപ്പിന് 16:10 ആസ്പെക്റ്റ് റേഷിയോയുള്ള 15.6 ഇഞ്ച് ഡിസ്പ്ലേ അവതരിപ്പിക്കുന്നു. മൂന്ന് ഡിസ്പ്ലേ ഓപ്ഷനുകളിൽ നിങ്ങൾക്ക് ഇത് ലഭിക്കും. ആദ്യത്തേത് 500 നിറ്റ്സ് പീക്ക് ബറൈറ്നെസ്സും,100 ശതമാനം എസ്‌ആർ‌ജിബി കവറേജുമുള്ള ഒരു ഫുൾ-എച്ച്ഡി + (1,920x1,080 പിക്‌സൽ) പാനലാണ്. രണ്ടാമത്തെത് എച്ച്ഡിആർ 500 ടിബി, 400 നിറ്റ്സ് പീക്ക് ബറൈറ്നെസ്‌, 100 ശതമാനം ഡിസിഐ-പി 3 കളർ ഗാമറ്റ് കവറേജ്, 1,00,000: 1 കോൺട്രാസ്റ്റ് റേഷ്യോ, 176 ഡിഗ്രി വ്യൂയിങ്ങ് ആംഗിൾ എന്നിവയുള്ള 3.5 കെ (3,456x2,160 പിക്സലുകൾ) ഡിസ്പ്ലേയാണ്. മൂന്നാമത്തേത്, എച്ച്ഡിആർ 400 സർട്ടിഫിക്കേഷനോടുകൂടിയ 4 കെ യുഎച്ച്ഡി + (3,840x2,400 പിക്‌സൽ) ടച്ച് ഡിസ്‌പ്ലേ, 500 നിറ്റ്സ് പീക്ക് ബറൈറ്നെസ്‌, 100 ശതമാനം അഡോബ് ആർ‌ജിബി, 99 ശതമാനം ഡിസിഐ-പി 3, 1,600: 1 കോൺട്രാസ്റ് റേഷിയോ, 178 ഡിഗ്രി വിശാലമായ വ്യൂയിങ് ആംഗിൾ എന്നിവയുള്ള ഡിസ്‌പ്ലേയാണ്.

ഡെൽ എക്സ്പിഎസ് 15 (9510) ഇലവൻത്ത് ജനറേഷൻ

ഡെൽ എക്സ്പിഎസ് 15 (9510) ഇലവൻത്ത് ജനറേഷൻ ഇന്റൽ കോർ ഐ 9-11900 എച്ച് സിപിയുവിനും എൻവിഡിയ ജിഫോഴ്സ് ആർടിഎക്സ് 3050 ടി ജിപിയുവിനും 4 ജിബി ജിഡിഡിആർ 6 വിആർ‌എമ്മും 45 ഡബ്ല്യു പവർഔട്ട്‌പുട്ടും നൽകുന്നു. 4 ടിബി PCIe 4x4 എസ്എസ്ഡി വരെയുള്ള സ്റ്റോറേജ് ഓപ്ഷനുകൾ ഉണ്ട്. രണ്ട് 2.5W വൂഫറുകളും രണ്ട് 1.5W ട്വീറ്ററുകളും ഉൾപ്പെടുന്ന ക്വാഡ് സ്പീക്കർ ഡിസൈനാണ് ലാപ്‌ടോപ്പിനുള്ളത്. വേവ്സ് മാക്സ് ഓഡിയോ പ്രോയും വേവ്സ് എൻ‌എക്സ് 3 ഡി ഓഡിയോയും ഇതിലുണ്ട്. ഡെൽ എക്സ്പിഎസ് 15 ന് രണ്ട് തണ്ടർബോൾട്ട് 4 പോർട്ടുകൾ, യുഎസ്ബി 3.2 ജെൻ 2 ടൈപ്പ്-സി പോർട്ട്, പൂർണ്ണ വലുപ്പത്തിലുള്ള എസ്ഡി കാർഡ് റീഡർ, 3.5 എംഎം ഹെഡ്ഫോൺ കോംബോ ജാക്ക്, കില്ലർ വൈ-ഫൈ 6 എഎക്സ് 1650, ബ്ലൂടൂത്ത് വി 5.1 എന്നിവ കണക്റ്റിവിറ്റിക്കായി നൽകിയിട്ടുണ്ട്. 56Whr നും 86Whr ഇടയിൽ വരുന്ന ബാറ്ററി ഓപ്ഷനുകളുമുണ്ട്.

ഡെൽ പ്രിസിഷൻ മോഡലുകൾ, ഏലിയൻ‌വെയർ എം15 ആർ6 ഗെയിമിംഗ് ലാപ്‌ടോപ്പുകൾ അവതരിപ്പിച്ചു: വിലയും, സവിശേഷതകളുംഡെൽ പ്രിസിഷൻ മോഡലുകൾ, ഏലിയൻ‌വെയർ എം15 ആർ6 ഗെയിമിംഗ് ലാപ്‌ടോപ്പുകൾ അവതരിപ്പിച്ചു: വിലയും, സവിശേഷതകളും

ഡെൽ എക്സ്പിഎസ് 17 ലാപ്ടോപ്പിൻറെ സവിശേഷതകൾ

ഡെൽ എക്സ്പിഎസ് 17 ലാപ്ടോപ്പിൻറെ സവിശേഷതകൾ

ഫുൾ എച്ച്ഡി + (1,920x1,200 പിക്‌സൽ) അല്ലെങ്കിൽ 4 കെ യുഎച്ച്ഡി + (3,840x2,400 പിക്‌സൽ) ആകാവുന്ന 17 ഇഞ്ച് ഡിസ്‌പ്ലേയാണ് ഡെൽ എക്സ്പിഎസ് 17 ന് ലഭിക്കുന്നത്. ഫുൾ എച്ച്ഡി + ഓപ്ഷനിൽ 500 നിറ്റ്സ് പീക്ക് ബ്രൈറ്റ്നെസ്, 100 ശതമാനം എസ്ആർജിബി കവറേജ്, 1,650: 1 കോൺട്രാസ്റ്റ് റേഷ്യോ എന്നിവയുണ്ട്. 4 കെ പാനലിൽ ടച്ച് ഡിസ്പ്ലേ, ഡിസ്പ്ലേ എച്ച്ഡിആർ 400 സർട്ടിഫിക്കേഷൻ, 500 നിറ്റ് പീക്ക് ബ്രൈറ്റ്നെസ്, 100 ശതമാനം അഡോബ് ആർ‌ജിബി, 99 ശതമാനം ഡിസിഐ-പി 3, 1,600: 1 കോൺട്രാസ്റ്റ് റേഷിയോ എന്നിവയുണ്ട്. ഇലവൻത്ത് ജനറേഷൻ ഇന്റൽ കോർ i9-11980HK സിപിയു വരെ എൻ‌വിഡിയ ജിഫോഴ്‌സ് ആർ‌ടി‌എക്സ് 3060 ജിപിയു (70W) വരെ 4 ജിബി ജി‌ഡി‌ഡി‌ആർ 6 വി‌ആർ‌എമ്മും സജ്ജീകരിച്ചിരിക്കുന്നു. ഡെൽ എക്സ്പിഎസ് 15 ന് സമാനമായ റാമും സ്റ്റോറേജ് ഓപ്ഷനുകളും ഇതിന് ഉണ്ട്. ഡെൽ എക്സ്പിഎസ് 17 ലെ സ്പീക്കർ സംവിധാനവും ഡെൽ എക്സ്പിഎസ് 15 ന് സമാനമാണ്. കണക്റ്റിവിറ്റിക്കായി നാല് തണ്ടർബോൾട്ട് 4 പോർട്ടുകളും 3.5 എംഎം ഹെഡ്ഫോൺ കോംബോ ജാക്കും ഉണ്ട്. നിങ്ങൾക്ക് കില്ലർ വൈ-ഫൈ 6 AX1650, ബ്ലൂടൂത്ത് v5.1 എന്നിവയും ലഭിക്കും. 97Whr ബാറ്ററിയാണ് ഡെൽ എക്സ്പിഎസ് 17ലാപ്‌ടോപ്പിന് നൽകിയിട്ടുള്ളത്.

Best Mobiles in India

English summary
The new Intel 11th Gen Core H-series processors have been added to the Dell XPS 15 and XPS 17 laptop versions. They have InfinityEdge screens, a slightly taller 16:10 aspect ratio, and a slim form factor, and they adopt the same design language as their predecessors.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X