ഓഫീസ് ആവശ്യങ്ങള്‍ക്കിണങ്ങുന്ന ഡെല്‍ എക്‌സ്പിഎസ് വണ്‍ 27 ഓള്‍ ഇന്‍ വണ്‍ പിസി

Posted By: Super

ഓഫീസ് ആവശ്യങ്ങള്‍ക്കിണങ്ങുന്ന ഡെല്‍ എക്‌സ്പിഎസ് വണ്‍ 27 ഓള്‍ ഇന്‍ വണ്‍ പിസി

ഇന്റല്‍ ഐവി ബ്രിഡ്ജ് പ്രോസസര്‍ ശ്രേണിയില്‍ പെട്ട ഡെല്ലിന്റെ എക്‌സ്പിഎസ് വണ്‍ 27 ഡെസ്‌ക്ടോപ് പിസി പുറത്തിറക്കി. ഓഫീസ് ആവശ്യങ്ങള്‍ക്കിണങ്ങുന്ന ഒരു ഹൈ എന്‍ഡ്് പിസിയാണിത്. ക്വാഡ് കോര്‍ ഇന്റല്‍ കോര്‍ ഐ5/ഐ7 പ്രോസസറില്‍ പ്രവര്‍ത്തിക്കുന്ന എക്‌സ്പിഎസ് മൈക്രോസോഫ്റ്റ് വിന്‍ഡോസ് 7 ഹോം പ്രീമിയം ഓപറേറ്റിംഗ് സിസ്റ്റത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ആപ്പിള്‍ ഐമാക് മോഡലിനോട് സാമ്യമുള്ള ഡെസ്‌ക്ടോപാണിത്.

27 ഇഞ്ച് വരുന്ന ഡെസ്‌ക്ടോപിന് ക്വാഡ് എച്ച്ഡി എല്‍ഇഡി ബാക്ക്‌ലിറ്റ് ഡിസ്‌പ്ലെയാണുള്ളത്. ഡെല്ലിന്റെ തന്നെ മുന്‍ മോഡലുകളെ താരതമ്യം ചെയ്യുമ്പോള്‍ മികച്ച ഡിസ്‌പ്ലെയാണ് ഇതിന്റേത്. ഇന്റഗ്രേറ്റഡ് എച്ച്ഡി വെബ്ക്യാം വീഡിയോ കോണ്‍ഫറന്‍സിംഗ് പോലുള്ളവയ്ക്ക് ഏറെ അനുയോജ്യവുമാണ്.

എന്‍വിദിയ ജിഫോഴ്‌സ് ജിടി 640എം ഗ്രാഫിക്‌സ് കാര്‍ഡാണ് ഈ ഓള്‍ ഇന്‍ വണ്‍ പിസിയിലേത്. ഡിവിഡി, ബ്ലൂറേ ഡ്രൈവുകളും ഇതിലുണ്ട്. ഇന്റഗ്രേറ്റഡ് 7.1 സറൗണ്ട് സൗണ്ട് സിസ്റ്റം ഡെല്‍ എക്‌സ്പിഎസ് വണ്‍ 27ലേതുണ്ട്. ബ്ലൂടൂത്ത് 4.0, വൈഫൈ കണക്റ്റിവിറ്റി ഓപ്ഷനുകളാണ് ഇതിലേത്. ജിഗാബൈറ്റ് എതര്‍നെറ്റ് ലാന്‍ സംവിധാനവും കണക്റ്റിവിറ്റിയ്ക്കായുണ്ട്. 4 വീതം യുഎസ്ബി 3.0, 2 വീതം യുഎസ്ബി 2.0 പോര്‍ട്ടുകള്‍ ഡെസ്‌ക്ടോപിന്റെ രണ്ട് വശങ്ങളിലായുണ്ട്.

എച്ച്ഡിഎംഐ കണക്റ്റിവിറ്റി ഉപയോഗിച്ച് എച്ച്ഡി ടെലിവിഷനുമായി ചേര്‍ന്ന് വീഡിയോകളും മറ്റും പ്ലേ ചെയ്യാം. 8 ഇന്‍ 1 മെമ്മറി കാര്‍ഡ് റീഡറുണ്ട്. 16 ജിബി വരെ വിപുലപ്പെടുത്താവുന്ന 4ജി റാമും ഈ സിസ്റ്റത്തിനുണ്ട്. 1 ടിബി, 2 ടിബി ഹാര്‍ഡ് ഡിസ്‌ക് ഡ്രൈവുകളും ഈ സിസ്റ്റത്തെ പിന്തുണക്കുന്നു.

82,000 രൂപയാണ് ഡെല്‍ എക്‌സ്പിഎസ് വണ്‍ 27ന്റെ വില. എച്ച്പിയുടെ ഇസഡ്1 വര്‍ക്ക്‌സ്റ്റേഷനാണ് ഇതില്‍ എക്‌സ്പിഎസിന്റെ പ്രധാന എതിരാളി.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot