ഡിജിഫ് ളിപ് പ്രൊ XT712 ടാബ്ലറ്റ്; മിതമായ വിലയില്‍ ഒരു ശരാശരി ടാബ്ലറ്റ്

Posted By:

ഇന്ത്യയില്‍ ആദ്യമായാണ് ഒരു ഓണ്‍ലൈന്‍ റീടെയ്‌ലര്‍ സ്വന്തമായി ടാബ്ലറ്റ് പുറത്തിറക്കുന്നത്. ഫ് ളിപ്കാര്‍ടിന്റെ ഡിജി ഫ് ളിപ് പ്രൊ XT712. 9999 രൂപയ്ക്കാണ് ഫ് ളിപ്കാര്‍ട്ടിലൂടെ ടാബ്ലറ്റ് വില്‍ക്കുന്നത്. ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിംഗ് സിസ്റ്റമുള്ള ഡിജിഫ് ളിപ് അത്ര മികച്ചതാണെന്ന് അവകാശപ്പെടാന്‍ കഴിയില്ലെങ്കിലും വിലയുമായി തട്ടിച്ചു നോക്കുമ്പോള്‍ മോശമല്ലതാനും.

ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍ ഒ.എസില്‍ പ്രവര്‍ത്തിക്കുന്ന ടാബ്ലറ്റ് വോയ്‌സ് കോളിംഗ് സപ്പോര്‍ട് ചെയ്യുമെന്ന പ്രത്യേകതയുമുണ്ട്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ടാബ്ലറ്റ് ഉപയോഗിച്ചതിന്റെ അടിസ്ഥാനത്തില്‍ ഡിജിഫ് ളിപ്പിന്റെ മേന്മകളും പോരായ്മകളും വിലയിരുത്തുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

9,999 രൂപ വിലയില്‍ ലഭിക്കാവുന്ന മികച്ച ഡിസ്‌പ്ലെയാണ് ഈ ടാബ്ലറ്റില്‍ ഉള്ളത്. 7 ഇഞ്ച് ആണ് സ്‌ക്രീന്‍ സൈസ്. 1280-800 പിക്‌സല്‍ റെസല്യൂഷന്‍ തരക്കേടില്ലാത്ത തെളിച്ചം സ്‌ക്രീനിനു നല്‍കും. അടുത്തിടെ ലോഞ്ച് ചെയ്ത അസുസഎ ഫോണ്‍ പാഡ് 7 ഡ്യുവലിനേക്കാള്‍ മികച്ചതാണ് ഡിസ്‌പ്ലെ എന്നതില്‍ തര്‍ക്കവുമില്ല.

 

ഓപ്പറേറ്റിംഗ് സിസ്റ്റം മികച്ചതാണെന്ന് ഒരിക്കലും പറയാന്‍ കഴിയില്ല. ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍ ആണ്. അതുകൊണ്ടുതന്നെ കസ്റ്റമൈസേഷന്‍ ഓപ്ഷനുകളൊന്നും ലഭ്യമാവില്ല. അതേസമയം ഫ് ളിപ്കാര്‍ട്ടിന്റെ ഷോപ്പിംഗ് ആപ്ലിക്കേഷന്‍ ഇന്‍ബില്‍റ്റായിത്തന്നെ ടാബ്ലറ്റില്‍ ഉണ്ട്.

 

5 എം.പി പ്രൈമറി ക്യാമറയും 2 എം.പി ഫ്രണ്ട് ക്യാമറയുമാണ് ഡിജിഫ് ളിപ് ടാബ്ലറ്റിനുള്ളത്. LED ഫ് ളാഷുമുണ്ട്. ക്യാമറയുടെ കാര്യത്തില്‍ ശരാശരിയില്‍ കൂടുതല്‍ പ്രതീക്ഷിക്കാതിരിക്കുന്നതാണ് നല്ലത്. എങ്കിലും കുറഞ്ഞ വെളിച്ചത്തിലും മികച്ച ചിത്രങ്ങള്‍ എടുക്കാന്‍ കഴിയുന്നുണ്ട്.

 

1.3 GHz ക്വാഡ്‌കോര്‍ കോര്‍ടെക്‌സ് A7 മീഡിയടെക് പ്രൊസസറാണ് ടാബ്ലറ്റിലുള്ളത്. 1 ജി.ബി. റാം, 16 ജി.ബി. ഇന്റേണല്‍ മെമ്മറി, 32 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി എന്നിവയാണ് ഹാര്‍ഡ്‌വെയര്‍ സംബന്ധിച്ച മറ്റു പ്രത്യേകതകള്‍. പലപ്പോഴും ആപ്ലിക്കേഷനുകള്‍ തുറക്കാന്‍ താമസം എടുക്കുന്നതായി അനുഭവപ്പെടുന്നുണ്ട് എന്നത് ന്യൂനതയാണ്.

 

ഡ്യുവല്‍ സിം സപ്പോര്‍ട് ചെയ്യുന്ന ടാബ്ലറ്റില്‍ 3 ജി, വൈ-ഫൈ, ബ്ലുടൂത്ത്, ജി.പി.എസ്, യു.എസ്.ബി എന്നിവയാണ് കണക്റ്റിവിറ്റി ഓപ്ഷനുകള്‍.

 

3000 mAh ബാറ്ററിയാണ് ഡിജിഫ് ളിപ് ടാബ്ലറ്റില്‍ ഉള്ളത്. സമാന വിലയില്‍ ഉള്ള മറ്റു ടാബ്ലറ്റുകളുമായി തട്ടിച്ചു നോക്കിയാല്‍ അത്ര മികച്ചതാണ് ഇതെന്ന് പറയാനാവില്ല.

 

കാഴ്ചയ്ക്ക് മികച്ചതും സാങ്കേതികമായി ശരാശരി നിലവാരമുള്ളതുമായ ഒരു ടാബ്ലറ്റാണ് ഡിജിഫ് ളിപ് പ്രൊ XT712. വിലയുമായി തട്ടിച്ചു നോക്കിയാല്‍ മോശമാണെന്ന് ഒരിക്കലും പറയാന്‍ കഴിയില്ല.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

<center><iframe width="100%" height="360" src="//www.youtube.com/embed/ZJnAMX6cZjo?feature=player_detailpage" frameborder="0" allowfullscreen></iframe></center>

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot