ഇന്ന് ഐപാഡ് അവതരിപ്പിക്കും

Posted By: Super

ഇന്ന് ഐപാഡ് അവതരിപ്പിക്കും

ആപ്പിളിന്റെ ഐപാഡ് അവതരണം ഇന്ന് . സാന്‍ഫ്രാന്‍സിസ്‌കോയില്‍ വെച്ച് പ്രാദേശിക സമയം 10 മണിക്കാണ് ഐപാഡ് എച്ച്ഡി അഥവാ ഐപാഡ് 3ന്റെ അവതരണം നടക്കുന്നത്. ഇത്തവണ ആപ്പിള്‍ സിഇഒ ടിം കുക്കായിരിക്കും ഉത്പന്നം അവതരിപ്പിക്കുക.

ഐപാഡ് അവതരണവുമായി ബന്ധപ്പെട്ട് പല അഭ്യൂഹങ്ങളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഇതിന്റെ പേര് ഐപാഡ് 3 ആയിരിക്കുമെന്നും അല്ല ഐപാഡ് എച്ച്ഡി എന്നായിരിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇക്കാരണങ്ങളാല്‍ തന്നെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഐപാഡ് പ്രേമികള്‍ ഈ അവതരണപരിപാടി കാണാന്‍ കാത്തുനില്‍ക്കുകയാണ്.

റെറ്റിന ഡിസ്‌പ്ലെ, വേഗതയേറിയ പ്രോസസര്‍, വലിയ ക്യാമറ, 4ജി എല്‍ടിഇ നെറ്റ്‌വര്‍ക്ക് പിന്തുണ എന്നിവയാണ് ഐപാഡിന്റെ മൂന്നാം വേര്‍ഷനില്‍ പ്രതീക്ഷിക്കുന്നത്. ഇതേ പരിപാടിയില്‍ വെച്ച് ആപ്പിള്‍ ടിവിയും അവതരിപ്പിക്കുമെന്നറിയുന്നു.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot