ഈസിനോട്ട് ടിഇ: താങ്ങാവുന്ന വിലയ്ക്ക് ഒരു ലാപ്‌ടോപ്

Posted By: Super

ഈസിനോട്ട് ടിഇ: താങ്ങാവുന്ന വിലയ്ക്ക് ഒരു ലാപ്‌ടോപ്

വില കുറഞ്ഞ നോട്ട്ബുക്ക് ശ്രേണിയിലേക്ക് പക്കാര്‍ഡ് ബെല്ലില്‍ നിന്നും ഈസിനോട്ട് ടിഇ നോട്ട്ബുക്ക് എത്തി. എഎംഡിയുടെ അപ്‌ഡേറ്റ് ചെയ്ത ഇ-സീരീസ് പ്രോസസറാണ് ഇതിലുള്‍പ്പെടുത്തിയിരിക്കുന്നത്. എഎംഡി ഇ1-1200 എന്നാണ് ഈ പ്രോസസര്‍ അറിയപ്പെടുന്നത്. 1.4 ജിഗാഹെര്‍ട്‌സ് വേഗതയാണ് എഎംഡി ഇ1-1200 പ്രോസസര്‍ വാഗ്ദാനം ചെയ്യുന്നത്. റാഡിയോണ്‍ എച്ച്ഡി 7310 ഗ്രാഫിക്‌സാണിതിലേത്. ഇരട്ട യുഎസ്ബി 2.0യെ കൂടാതെ ഒരു യുഎസ്ബി 3.0 പോര്‍ട്ടും ഉള്‍പ്പെടുത്തി ഡാറ്റാ ട്രാന്‍സ്ഫറിംഗ് ഫംഗ്ഷനെ മെച്ചപ്പെടുത്തിയിരിക്കുകയാണ് പക്കാര്‍ഡ് ബെല്‍. ടിവിയുമായി ബന്ധിപ്പിച്ച് ദൃശ്യങ്ങളെ വലിയ സ്‌ക്രീനില്‍ കാണാന്‍ സഹായിക്കുന്ന എച്ച്ഡിഎംഐ പോര്‍ട്ടും ഇതില്‍ വരുന്നുണ്ട്.

15.6 ഇഞ്ച് ഡിസ്‌പ്ലെ സ്‌ക്രീനിന് 1366x768 പിക്‌സല്‍ റെസലൂഷനും ഉണ്ട്. 750 ജിബിയാണ് ഇതിലെ ഹാര്‍ഡ് ഡ്രൈവ് കപ്പാസിറ്റി. മള്‍ട്ടി ഇന്‍ 1 കാര്‍ഡ് റീഡറും ഇതിലുണ്ട്. വെബ് ബ്രൗസിംഗ്, വീഡിയോ സ്ട്രീമിംഗ് പോലുള്ള ദൈനംദിന വെബ് ധര്‍മ്മങ്ങള്‍ക്ക് മികച്ചതാണ് ഈ നോട്ട്ബുക്ക്.

ഈസിനോട്ട് ടിഇ ലാപ്‌ടോപിലെ മറ്റൊരു പ്രധാന പ്രത്യേകത സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗിനായി പ്രത്യേക ബട്ടണ്‍ തയ്യാറാക്കിയിട്ടുണ്ട് എന്നതാണ്. ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍, യുട്യൂബ്, ഫഌക്കര്‍ എന്നിവയിലേക്കെത്താന്‍ പ്രത്യേക ബട്ടണുപയോഗിക്കാം. വിന്‍ഡോസ് 7 ഒഎസാണ് ഇതിലേത്. വെബ് ക്യം, വയര്‍ലസ് കണക്റ്റിവിറ്റി എന്നിവയാണ് ഈസിനോട്ട് ടിഇയുടെ മറ്റ് സവിശേഷതകള്‍. 25,000 രൂപയാണ് ഈസിനോട്ട് ടിഇയുടെ വില.

സവിശേഷതകള്‍ ഒറ്റനോട്ടത്തില്‍

  • 15.6 ഇഞ്ച് എല്‍ഇഡി ഡിസ്‌പ്ലെ

  • 8ജിബി വരെ മെമ്മറി

  • ജിഗാബിറ്റ് എതര്‍നെറ്റ്

  • വൈഫൈ കണക്റ്റിവിറ്റി

  • ബ്ലൂടൂത്ത് കണക്റ്റിവിറ്റി

  • 1.3 മെഗാപിക്‌സല്‍ വെബ് ക്യാം

  • യുഎസ്ബി 3.0, എച്ച്ഡിഎംഐ ഔട്ട് പോര്‍ട്ടുകള്‍

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot