ഡിജിറ്റല്‍ ബംഗ്ലാദേശിന് വില കുറഞ്ഞ ലാപ്‌ടോപ്പ്

Posted By: Super

ഡിജിറ്റല്‍ ബംഗ്ലാദേശിന് വില കുറഞ്ഞ ലാപ്‌ടോപ്പ്

ലോകത്തിലെ ദാരിദ്ര രാഷ്ട്രങ്ങളിലൊനാനയ ബംഗ്ലാദേശ് ലോകത്തെ ഏറ്റവും വില കുറഞ്ഞ ലാപ്‌ടോപ്പായി കണക്കാക്കാവുന്ന ലാപ്‌ടോപ്പ് പുറത്തിറക്കിയിരിക്കുന്നു. ഡോയല്‍ എന്നു പേരിട്ടിരിക്കുന്ന ഈ ലാപ്‌ടോപ്പിന്റെ ബംഗ്ലാദേശ് തലസ്ഥാനം ധാക്കയില്‍ നടന്ന ലോഞ്ചിംഗ് പ്രധാനമന്ത്രി ശ്രീമതി ഷെയ്ക്ക് ഹസീനയാണ് നിര്‍വ്വഹിച്ചത്.

ടിഎസ്എസ് എന്ന സര്‍ക്കാറിന്റെ ടെലികോം കമ്പനിയ്ക്കാണ് ഈ പുതിയ ലാപ്‌ടോപ്പിന്റെ നിര്‍മ്‌നമാണ ചുമതല. പ്രൈമറി, ബേസിക്, സ്റ്റാന്റേര്‍ഡ്, അഡ്വാന്‍സ്ഡ് എന്നീ നാലു തരം മൊഡലുകളായാണ് ഇവ ഇറങ്ങിയിരിക്കുന്നത്.

രാജ്യത്തിന്റെ ഉള്‍ഭാഗങ്ങളിലും, നഗര പ്രദേശങ്ങളിലും ഉളള ദശലക്ഷക്കണക്കിന് ആളുകളുമായി ബന്ധപ്പെടാനും, അവരെ ഏകീകരിക്കാനും ഈ പുതിയ വില കുറഞ്ഞ ലാപ്‌ടോപ്പുകള്‍ വഴി സാധിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ആന്‍ഡ്രോയിഡ് ഓപറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്നപ്രൈമറി മോഡലിന്റെ പ്രോസസ്സര്‍ 800 മെഗാഹെര്‍ഡ്‌സ് വിഐഎ 8650 ഉം, സ്‌ക്രീന്‍ 10 ഇഞ്ച് എല്‍സിഡിയുമാണ്. ഇതിലെ വെബ് ക്യാം 0.3 മെഗാപിക്‌സല്‍ ആണ്. 2.0 യുഎസ്ബി പോര്‍ട്ടും ഈ മോഡലിനുണ്ട്.

ഇന്റര്‍നെറ്റ് കണക്റ്റിവിറ്റിയുടെ കാര്യത്തില്‍ ബംഗ്ലാദേശ് നിലവില്‍ വളരെ പിറകിലാണ്. ഇപ്പോള്‍ ഈ ചെറിയ വില മാത്രം വരുന്ന ലാപ്‌ടോപ്പുകള്‍ പുറത്തിറക്കുക വഴി ഇന്റര്‍നെറ്റ് കണക്ഷന്‍ രാജ്യത്തത് വ്യാപകമാക്കുക എന്ന സ്വപ്‌നത്തോടു വളരെ അടുത്തിയരിക്കുന്നു.

ലിനക്‌സിന്റെ ഓപറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന മറ്റു മൂന്നു മോഡലുകളും ഉപയോഗപ്പെടുത്തിയിരിക്കുന്ന പ്രോസസ്സര്‍ ഇന്റലിന്റേതാണ്. ബേസിക് മോഡലിന്റെ ഡിസിപ്ലേ 10.1 ഇഞ്ചും, സ്റ്റാന്റേര്‍ഡ് മോഡലിന്റേത് 12.2 ഇഞ്ചും, അഡ്വാന്‍സ്ഡിന്റേത് 14 ഇഞ്ചും ആണ്. എല്ലാത്തിന്റേയും ഡിസ്‌പ്ലേ റെസൊലൂഷന്‍ 1366 x 768 പിക്‌സല്‍ ആണ്. ഈ മൂന്നു ലാപ്‌ടോപ്പുളുടേയും റാം 2 ജിബിയും, ക്യാമറ 1.3 മെഗാപിക്‌സലുമാണ്.

ആദ്യഘട്ടത്തില്‍ സര്‍ക്കാര്‍ ഓഫീസുകളിലും, സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഓഫീസുകളിലും ലഭ്യമാക്കുന്ന ഈ ലാപ്‌ടോപ്പുകള്‍ സാവധാനം ജനങ്ങളിലേക്കും, വിദ്യാര്‍ഥി സമൂഹത്തിനും ലഭ്യമാകും. ഇപ്പോ ഇവയുടെ 10 ശതമാനം ഭാഗങ്ങള്‍ മാത്രമേ സര്‍ക്കാര്‍ നിര്‍മ്മിക്കുന്നുള്ളൂ. ആറു മാസം കൊണ്ട് ഇത് 60 ശതമാനമായി ഉയര്‍ത്താന്‍ ,സാധിക്കും എന്നാണ് കരുതുന്നത്.

ഡോയല്‍ പ്രൈമറി മോഡലിന്റെ വില 6,650 രൂപയും, ബേസിക് മോഡലിന്റേത് 8,800 രൂപയും, സ്റ്റാന്‍ന്റേര്‍ഡിന്റേത് ഏതാണ്ട്14,400 രൂപയും, അഡ്വാന്‍സ്ഡ് ലാപ്‌ടോപ്പിന്റെ വില ഏകദേശം 17,000 രൂപയും ആയിരിക്കും.

ഡിജിറ്റല്‍ ബംഗ്ലാദേശ് എന്നു പേരിട്ടിരിക്കുന്ന ഒരു സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമാാണ് ഡോയല്‍ ലാപ്‌ടോപ്പുകളുടെ നിര്‍മ്മാണം. 2021 ആകുമ്പോഴേക്കും രാജ്യത്തേയാകെ ഇന്റര്‍നെറ്റുകൊണ്ട് പരസ്പരം ബന്ധപ്പെടുത്തുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.

ഏതായാലും ഒരു ലാപ്‌ടോപ്പ് സ്വന്തമായി വാങ്ങാന്‍ ശേഷിയില്ലാത്ത ദരിദ്ര വിഭാഗങ്ങള്‍ക്ക് ചെറിയ വില മാത്രമുള്ള ഡോയല്‍ ലാപ്‌ടോപ്പ് മോഡലുകള്‍ വലിയ സഹായമാകും എന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot