എനര്‍ജി സിസ്റ്റമിന്റെ ഐ8 ഐസിഎസ് ടാബ്‌ലറ്റ്

By Super
|
എനര്‍ജി സിസ്റ്റമിന്റെ ഐ8 ഐസിഎസ് ടാബ്‌ലറ്റ്

എനര്‍ജി സിസ്റ്റം പുതുതായി അവതരിപ്പിക്കാനൊരുങ്ങുന്ന ആന്‍ഡ്രോയിഡ് ഐസിഎസ് ടാബ്‌ലറ്റാണ് ഐ8. 8 ഇഞ്ച് വരുന്ന ഈ ടാബ്‌ലറ്റിന് 227 ഡോളറാണ് (ഏകദേശം 12,600 രൂപ) വില. ഓഗസ്റ്റ് 23ന് ഈ ഉത്പന്നം പുറത്തിറക്കുമെന്ന് കമ്പനി പത്രക്കുറിപ്പില്‍ വ്യക്തമാക്കി. എന്നാല്‍ ഏതെല്ലാം വിപണികളില്‍ ഇത് ലഭ്യമാകുമെന്ന് വ്യക്തമല്ല.

8 ഇഞ്ച് സ്‌ക്രീനിന് 1024x768 പിക്‌സല്‍ റെസലൂഷനാണ് വരുന്നത്. 1 ജിഗാഹെര്‍ട്‌സ് വേഗതയുള്ള എആര്‍എം കോര്‍ടക്‌സ് എ8 പ്രോസസറാണ് ഇതിലുള്ളത്. വീഡിയോകോളിംഗിനായി ഒരു ഫ്രന്റ് ഫേസിംഗ് ക്യാമറയും പിറകില്‍ 2 മെഗാപിക്‌സല്‍ ക്യാമറയും സഹിതമാണ് ഈ ടാബ്‌ലറ്റ് എത്തുക.

 

1ജിബി റാമുള്ള ഫോണിന്റെ സ്‌റ്റോറേജ് കപ്പാസിറ്റി 8 ജിബിയാണ്. എച്ച്ഡിഎംഐ ഔട്ട്, 3800mAh ബാറ്ററി, വൈഫൈ എന്നിവയാണ് ഇതിലെ മറ്റ് പ്രത്യേകതകള്‍. എനര്‍ജി സിസ്റ്റം വെബ്‌സൈറ്റ് വഴി ഇപ്പോള്‍ ഇത് പ്രീഓര്‍ഡര്‍ ചെയ്യാനാകും.

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X