3ജി അപ്‌ഡേഷനോടെ ലെനോവോ തിങ്ക്പാഡ് കൂടുതല്‍ സ്മാര്‍ട്ട് ആകുന്നു

Posted By:

3ജി അപ്‌ഡേഷനോടെ ലെനോവോ തിങ്ക്പാഡ് കൂടുതല്‍ സ്മാര്‍ട്ട് ആകുന്നു

ഗാഡ്ജറ്റ് ബിസിനസ് രംഗത്ത് പിടിച്ചു നില്‍ക്കണമെങ്കില്‍ ഏറ്റവും അത്യാവശ്യം പുതിയ ടെക്‌നോളജികളും, ആപ്ലിക്കേഷനുകളും അതാതു ഗാഡ്ജറ്റുകളിലേക്ക് അതാതു സമയങ്ങളില്‍ അപ്‌ഡേറ്റ് ചെയ്തു കൊണ്ടിരിക്കുക എന്നതാണ്.  കാരണം മനുഷ്യ മനസ്സ് എന്നും കാലത്തിന് മുന്നേ പറക്കാനാണ് ആഗ്രഹിക്കുന്നത്.

ഈ ബിസിനസ് തന്ത്രം നന്നായി മനസ്സിലാക്കിയതു കൊണ്ടാവണം ലെനോവോ അവരുടെ തിങ്ക്പാഡ് ടാബ്‌ലറ്റിലേക്ക് 3ജി സംവിധാനം അപ്‌ഡേറ്റ് ചെയ്യാന്‍ തീരുമാനിച്ചത്.  നേരത്തെ തന്നെ വൈഫൈ സംവിധാനം ഉണ്ടായിരുന്നെങ്കിലും 3ജിയുടെ അഭാവം ലെനോവോ തിങ്ക്പാഡിന് ഒരു പോരായ്മ തന്നെയായിരുന്നു.

എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ 3ജിയില്ലാതെ വെറും വൈഫൈ കൊണ്ട് വലിയ കാര്യമൊന്നും ഇല്ല.  ഏതായാലും തിങ്ക്പാഡിനെ 3ജിയിലേക്ക് അപ്‌ഡേറ്റ് ചെയ്യാന്‍ ലെനോവോ തീരുമാനിച്ചത് ടാബ്‌ലറ്റ് വിപണിയില്‍ അവര്‍ക്ക് ഗുണം ചെയ്യും.

ക്വാല്‍കോമിന്റെ ഗോബി 3000 പ്ലാറ്റ്‌ഫോമിലാണ് ലെനോവോ തിങ്ക്പാഡിനെ 3ജി സംവിധാനത്തിലേക്ക് അപ്‌ഡേറ്റ് ചെയ്യുന്നത് എന്നാണ് റിപ്പോര്‍ട്ട്.  മികച്ച കണക്റ്റിവിറ്റി, മികച്ച റോമിംഗ് സൗകര്യം എന്നിവയാണ് ഈ പ്ലാറ്റ്‌ഫോമിന്റെ പ്രത്യേകത.  ലെനവോ തിങ്ക്പാഡ് എളുപ്പത്തില്‍ സിഡിഎംഎയിലേക്കും, ജിഎസ്എംലേക്കും മാറ്റാന്‍ സാധിക്കുന്നതു കൊണ്ട് റോമിംഗ് ഒരു പ്രശ്‌നമേയാകുന്നില്ല.

കണക്റ്റിവിറ്റി കൂടുതല്‍ ദൂരത്തില്‍ ലഭ്യമാകുന്നുവെന്നതിനാല്‍ പ്രവര്‍ത്തന പരിധി വര്‍ദ്ധിപ്പിക്കുന്നു എന്നചു തന്നെയാണ് വൈഫൈയ്ക്ക് ഒപ്പം 3ജി കൂടി ലഭിക്കുന്നതിലെ ഏറ്റവും പ്രധാന ഗുണം.  കൂടാതെ വളരെ വേഗത്തിലും, എളുപ്പത്തിലും ഉള്ള ഡാറ്റ ട്രാന്‍സ്ഫറിംഗും സാധ്യമാകുന്നു.

വളരെ എളുപ്പത്തിലുള്ളകണക്ഷന്‍ ആണ് ഗോബി 3000ന്റെ വലിയ പ്രത്യേകത.  ഒരു നെറ്റ് വര്‍ക്കില്‍ നിന്നും മറ്റൊരു നെറ്റ് വര്‍ക്കിലേക്ക് മാറാന്‍ ഹാര്‍ഡ്‌വെയര്‍ മാറ്റേണ്ടി വരില്ല ഈ പ്ലാറ്റ്‌ഫോമില്‍.  ആന്‍ഡ്രോയിഡ് പ്ലാറ്റ്‌ഫോമില്‍ പ്രവര്‍ത്തിക്കുന്ന ലെനോവോ തിങ്ക്പാഡിന് മികച്ച പ്രോസസ്സറിന്റെ സപ്പോര്‍ട്ടും, മികച്ച സ്‌റ്റോറേജ് കപ്പാസിറ്റിയും ഉണ്ട്.

ബ്ലൂടൂത്ത്, യുഎസ്ബി കണക്റ്റിവിറ്റികളും ഉണ്ട് ലെനോവോ തിങ്ക്പാഡില്‍.  ബാറ്ററി ബാക്ക്അപ്പ്, ടച്ച് സ്‌ക്രീന്‍ എന്നിവയും വളരെ മികച്ചതാണ് ഈ ടാബ്‌ലറ്റില്‍.  ഇതിന്റെ 3ജിയിലേക്കുള്ള അപ്‌ഡേഷനും കൂടിയാകുമ്പോള്‍ ഈ ലെനോവോ തിങ്ക്പാഡ് എന്തുകൊണ്ടും വളരെ മികച്ച ഒരു ടാബ്‌ലറ്റ് ആകുന്നു.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot