ഗൂഗിള്‍, ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനുകളോടെ നോവോ7 ടാബ്‌ലറ്റ്

By Shabnam Aarif
|
ഗൂഗിള്‍, ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനുകളോടെ നോവോ7 ടാബ്‌ലറ്റ്

ആന്‍ഡ്രോയിഡ് ടാബ്‌ലറ്റ് കമ്പ്യൂട്ടറുകളുടെ നീണ്ട വന്‍നിരയിലേക്ക് ഒരംഗം കൂടി.  കാലിഫോര്‍ണിയ എംഐപിഎസ് ടെക്‌നോളജി ഉപയോഗപ്പെടുത്തിയിരിക്കുന്ന ഈ പുതിയ ടാബ്‌ലറ്റിന്റെ പേര് നോവോ7 എന്നാണ്.  ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് വി4.0 ഐസ് ക്രീം സാന്‍ഡ്‌വിച്ച് ഓപറേറ്റിംഗ് സിസ്റ്റത്തിലാണ് ഈ ടാബ്‌ലറ്റ് പ്രവര്‍ത്തിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍.

7 ഇഞ്ച് ഡിസ്‌പ്ലേയുള്ള നോവോ7 ടാബ്‌ലറ്റില്‍ എംഐപിഎസ് എസ്ഒഎസ് ടെക്‌നോളജി ഉപയോഗപ്പെടുത്തിയിരിക്കുന്ന എആര്‍എം ഐസിഎസ് സ്ലേറ്റ് ഉണ്ട്.  ഐസിഎസ് സ്ലേറ്റുള്ള ആദ്യ ടാബ്‌ലറ്റ് എന്ന ഒരു പ്രത്യേകതയുണ്ട് നോവോ7ന്.

ചൈനീസ് കമ്പനിയായ ഇന്‍ജെനിക് സെമികണ്ടക്റ്ററിന്റെ ജെഇസഡ്4770 എന്നറിയപ്പെടുന്ന എകസ്ബസ്റ്റ് പ്രോസസ്സറിന്റെ സപ്പോര്‍ട്ടുണ്ട് ഇതിന്. 1 ജിഗാഹെര്‍ഡ്‌സ് ആണ് ഈ പ്രോസസ്സറിന്റെ ക്ലോക്ക് സ്പീഡ്.  ശക്തമായ വിവാന്റെ ജിസി860 ജിപിയുഉം ഉണ്ടിതിന്.

ഈ ജിപിയു, എച്ച്ഡി 1080പി വീഡിയോകളും കാണാനും എച്ച്ഡി ഗെയിമുകള്‍ കളിക്കാനും സഹായിക്കും.  3ഡി വീഡിയോ ഗെയിമുകളും ഈ ടാബ്‌ലറ്റ് സപ്പോര്‍ട്ട് ചെയ്യും.  പ്രവര്‍ത്തന സമയത്തില്‍ മികവ് പ്രകടിപ്പിക്കാന്‍ എംഐപിഎസ് ടെക്‌നോളജി ഈ ടാബ്‌ലറ്റിനെ സഹായിക്കും.

രണ്ടു ക്യാമറകള്‍ ഉണ്ടെങ്കിലും റിയര്‍ ക്യാമറ വെറും 2 മെഗാപിക്‌സല്‍ മാത്രമാണെന്നത് ഉപയോക്താക്കളില്‍ നിരാശയുണ്ടാക്കും.  കപ്പാസിറ്റീവ് ടച്ച്‌സ്‌ക്രീന്‍ ഡിസ്‌പ്ലേ, യുഎസ്ബി പോര്‍ട്ട്, എച്ച്ഡിഎംഐ പോര്‍ട്ട്, മൈക്രോഎസ്ഡി കാര്‍ഡ് സ്ലോട്ട് എന്നിയെല്ലാം ഇതിന്റെ പ്രത്യേകതകളില്‍ പെടുന്നു.

ഫീച്ചറുകള്‍:

  • 7 ഇഞ്ച് കപ്പാസിറ്റീവ് ടച്ച്‌സ്‌ക്രീന്‍

  • എച്ച്ഡി, 3ജഡി ഗെയിം സപ്പോര്‍ട്ടുള്ള മികച്ച ജിപിയു

  • എംഐപിഎസ് ടെക്‌നോളജിയുള്ള ശക്തമായ പ്രോസസ്സര്‍

  • ഐസിഎസ് സ്ലേറ്റ്

  • ആന്‍ഡ്രോയിഡ് ഐസ് ക്രീം സാന്‍ഡ്‌വിച്ച് ഓപറേറ്റിംഗ് സിസ്റ്റം

  • ന്യായമായ വില
പോരാഴ്മകള്‍:
  • താഴ്ന്ന പ്രൈമറി, സെക്കന്ററി ക്യാമറകള്‍

  • ഈടുറ്റതല്ല
ഗൂഗിളിന്റെ ആന്‍ഡി റൂബിന്റെ പുകഴ്ത്തലിന് പാത്രമായി എന്നത് നോവോ7നെ സംബന്ധിച്ചിടത്തോളം വലിയ കാര്യമാണ്.  ഇതിന്റെ പ്രവര്‍ത്തനക്ഷമത ഗൂഗിളിനെ അമ്പരപ്പിച്ചു കഴിഞ്ഞു എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.  ഗൂഗിള്‍ കോമ്പാറ്റിബിലിറ്റി ടെസ്റ്റ് സ്യൂട്ട് സെര്‍ട്ടിഫിക്കേഷന്‍ ലഭിച്ചിട്ടുണ്ട് ഈ ടാബ്‌ലറ്റിന്.  അതുകൊണ്ട് ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനുകള്‍ക്കൊപ്പം ഗൂഗിളിന്റെ ആപ്ലിക്കേഷനുകളും ഇതില്‍ ഉപയോഗപ്പെടുത്താവുന്നതാണ്.

ഇന്റേണല്‍ മെമ്മറി, ടച്ച്‌സ്‌ക്രീനിനെ കുറിച്ചുള്ള വിവരങ്ങള്‍ എന്നിവ ലഭിക്കാനിരിക്കുന്നേയുള്ളൂ.  7 മണിക്കൂര്‍ നേരത്തെ വെബ് ബ്രൗസിംഗ്, 6 മണിക്കൂര്‍ സമയത്തെ ഗെയിമിംഗ് എന്നിവ ഇതില്‍ സാധ്യമാണ്.  വില വളരെ കുറവായിരിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത് എങ്കിലും കൃത്യമായ വില ഇതുവരെ അറിവായിട്ടില്ല.

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X